ഗുജറാത്ത് ബാറ്റിങ്ങിന്റെ 10ാം ഓവറിലാണ് വിവാദ ക്യാച്ച്. ജേക്കബ് ഡുഫിയെറിഞ്ഞ ഓവറിലെ അവസാന പന്തിലാണ് ഈ നാടകീയ സംഭവം. ഡുഫിയുടെ പന്തിൽ വലിയ ഷോട്ടിന് ശ്രമിച്ച സുന്ദറിന് പിഴച്ചു. ലെഗ് സ്റ്റംപ് ലെെനിലെത്തിയ ഷോർട്ട് ബോളിൽ സുന്ദറിന് ടെെമിങ് പിഴച്ചു. വായുവിൽ ഉയർന്ന പന്തിനെ ജോർദാൻ കോക്സ് കെെയിലൊതുക്കി. ഏഴ് പന്തിൽ നാല് റൺസായിരുന്നു ആ സമയത്തെ സുന്ദറിന്റെ സ്കോർ.
15 വയസ്സ് മാത്രം പ്രായമുള്ള താരം സാധ്യമാകുന്നതെല്ലാം ചെയ്താണ് ഈ സീസൺ അവസാനിപ്പിച്ചത്
ഔട്ടാണെന്ന് ഉറപ്പിച്ച് സുന്ദർ ക്രീസ് വിട്ട് പുറത്തേക്ക് നടക്കുകയും ചെയ്തിരുന്നു. എന്നാൽ തേർഡ് അംപയറുടെ വിധിയാണ് എല്ലാവരേയും ഞെട്ടിച്ചത്. പന്ത് കെെക്കുള്ളിലാണെന്ന് തേർഡ് അംപയർ പറയുകയും ചെയ്തിട്ടും നോട്ടൗട്ട് വിധിക്കുകയായിരുന്നു. പന്ത് കൃത്യമായി കോക്സിന്റെ കെെക്കുള്ളിലാണെന്നാണ് വീഡിയോയിൽ വ്യക്തമാകുന്നത്. എന്നാൽ പന്ത് കെെയിലാക്കിയ ശേഷം കൃത്യമായി നിയന്ത്രണത്തിലാക്കാൻ ഫീൽഡർക്ക് സാധിച്ചില്ല.
കോക്സിന്റെ കെെ നിലത്ത് തട്ടിയെങ്കിലും പന്ത് കെെക്കുള്ളിലാണെന്ന് തന്നെ പറയാം. പക്ഷെ തേർഡ് അംപയറിന്റെ വിധിയിൽ വാഷിങ്ടണിന് പുനർജന്മം ലഭിക്കുകയായിരുന്നു. ആർസിബി ക്യാപ്റ്റനായ രജത് പാട്ടീധാറും സീനിയർ താരമായ വിരാട് കോഹ്ലിയും ഓൺ ഫീൽഡ് അംപയറായ നിതിൻ മേനോനോട് തർക്കിക്കുകയും ചെയ്തെങ്കിലും തേർഡ് അംപയറുടെ തീരുമാനം അന്തിമമാവുകയായിരുന്നു.
RCB vs GT IPL 2026 Final: ശുഭ്മാൻ ഗിൽ 10, സായി സുദർശൻ 12, ഓറഞ്ച് ക്യാപ്പ് തൂക്കി വെെഭവ് സൂര്യവംശി; റെക്കോഡ് നേട്ടം
വലിയ വിമർശനമാണ് ആരാധകരുടെ ഭാഗത്ത് നിന്ന് ഉയരുന്നത്. അത് എന്തുകൊണ്ട് ഔട്ട് നൽകിയില്ലെന്ന ചോദ്യമാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകർ ഉയർത്തുന്നത്. സുന്ദറിന്റെ ക്യാച്ചിന്റെ വീഡിയോകൾ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിൽ വെെറലായിക്കഴിഞ്ഞു. വലിയ വിമർശനമാണ് തേർഡ് അംപയർക്കെതിരേ ഉയരുന്നത്. എന്തുകൊണ്ടാണ് തേർഡ് അംപയർ ഇത്തരമൊരു വിധി നടത്തിയതെന്നും ഒത്തുകളിയാണെന്നുമാണ് ആരാധകർ പ്രതികരിക്കുന്നത്.
സുന്ദറിന്റെ വിക്കറ്റ് നേടാനായിരുന്നെങ്കിൽ ഗുജറാത്തിനെ വലിയ തകർച്ചയിലേക്ക് തള്ളിവിടാൻ ആർസിബിക്ക് സാധിക്കുമായിരുന്നു. പക്ഷെ നിർഭാഗ്യവശാൽ തേർഡ് അംപയറുടെ തീരുമാനം അനുകൂലമായില്ല. ഗുജറാത്തിന്റെ പ്രധാന താരങ്ങളെല്ലാം തീർത്തും നിരാശപ്പെടുത്തി. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ എട്ട് പന്തിൽ 10 റൺസെടുത്താണ് പുറത്തായത്. സായ് സുദർശൻ 12 പന്തിൽ 12 റൺസെടുത്ത് മടങ്ങി. മൂന്നാം നമ്പറിലെത്തിയ നിശാന്ത് സിദ്ധുവിനും വലിയ പ്രകടനം നടത്താനായില്ല.
18 പന്തിൽ 20 റൺസാണ് താരം നേടിയത്. സീനിയർ താരം ജോസ് ബട്ലർക്ക് 23 പന്തിൽ 19 റൺസാണ് നേടാനായത്. പതിയെ തുടങ്ങി ആക്രമിക്കാൻ പദ്ധതിയിട്ട ബട്ലറെ ക്രുണാൽ പാണ്ഡ്യയുടെ പന്തിൽ വിക്കറ്റ് കീപ്പർ ജിതേഷ് ശർമ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. അർഷാദ് ഖാൻ ആറ് പന്തിൽ 15 റൺസെടുത്തും മടങ്ങി. സുന്ദറിന്റെ ക്യാച്ച് കൂടി അനുവദിച്ചിരുന്നെങ്കിൽ ഗുജറാത്ത് തകർന്നടിയുമായിരുന്നു. എന്തായാലും ഭാഗ്യം താരത്തെ തുണച്ചു.








English (US) ·