രണ്ട് ബൗണ്ടറി നേടിയ ഗിൽ പ്രതീക്ഷ നൽകിയെങ്കിലും ജോഷ് ഹെയ്സൽവുഡിന്റെ ഷോർട്ട് ബോൾ കെണിയിൽ ഗില്ല് വീഴുകയായിരുന്നു. എഡ്ജായി വായുവിൽ ഉയർന്ന പന്തിനെ ആർസിബി ക്യാപ്റ്റൻ രജത് പാട്ടീധാർ തകർപ്പൻ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. ഗുജറാത്തിന്റെ ഓപ്പണിങ് കൂട്ടുകെട്ടായിരുന്നു ടീമിന്റെ ശക്തി. എന്നാൽ 22 റൺസിൽ ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കാൻ ആർസിബിക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.
15 വയസ്സ് മാത്രം പ്രായമുള്ള താരം സാധ്യമാകുന്നതെല്ലാം ചെയ്താണ് ഈ സീസൺ അവസാനിപ്പിച്ചത്
അഹമ്മദാബാദിലെ പിച്ചിൽ ഗംഭീര റെക്കോഡുള്ള താരമാണ് ശുഭ്മാൻ ഗിൽ. എന്നാൽ നിർണ്ണായക ഫെെനലിൽ ഈ മികവ് ഗില്ലിനെ തുണച്ചില്ല. ഹെയ്സൽവുഡിനെ കടന്നാക്രമിക്കാൻ ശ്രമിച്ചതാണ് ഗില്ലിന് തിരിച്ചടിയായത്. ബൗണ്ടറിയോടെ ഹെയ്സൽവുഡിനെ വരവേറ്റ ഗിൽ അൽപ്പം അമിത ആത്മവിശ്വാസത്തിലായി. തൊട്ടടുത്ത പന്തിലും വലിയ ഷോട്ടിന് ശ്രമിച്ച ഗില്ലിന് പിഴക്കുകയായിരുന്നു.
ഹെയ്സൽവുഡിനെതിരേ ഗില്ലിന്റെ മുൻ കണക്കുകൾ മോശമാണ്. ഹെയ്സൽവുഡിനെതിരേ 59 പന്തുകൾ നേരിട്ട് ഗില്ലിന് 41 റൺസാണ് നേടാനായത്. 19.67 ശരാശരിയും 143.9 സ്ട്രെെക്ക് റേറ്റിലും കളിച്ച ഗില്ലിനെ മൂന്ന് തവണയാണ് ഹെയ്സൽവുഡ് പുറത്താക്കിയത്. ഗില്ല് തിടുക്കം കാട്ടിയത് തിരിച്ചടിയായെന്ന് നിസംശയം പറയാം. രാജസ്ഥാൻ റോയൽസിനെതിരേ രണ്ടാം ക്വാളിഫയറിൽ സെഞ്ചുറിയോടെ തിളങ്ങിയ ഗില്ലിന് ഇന്നത്തെ ഫെെനൽ വളരെ നിർണ്ണായകമായിരുന്നു.
IPL 2026: ഈ സൂപ്പർ താരങ്ങൾ ലേലത്തിലെത്തിയേക്കും, ഋഷഭ് മുതൽ ഹാർദിക് വരെ; കൂടുതൽ പ്രതിഫലം വാങ്ങുക ആരായിരിക്കും?
ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചെത്താൻ ബാറ്റുകൊണ്ട് ഫെെനിലിലും ഗില്ലിന് തിളങ്ങേണ്ടതായിരുന്നു. ദൗർഭാഗ്യവശാൽ അതിന് സാധിക്കാതെ പോയി. ക്യാപ്റ്റൻ രജത് പാട്ടീധാറിന്റെ മികച്ച നീക്കവും എടുത്തു പറയേണ്ടതാണ്. ആദ്യ ഓവറിൽ ജേക്കബ് ഡുഫിയെ ഉപയോഗിച്ച പാട്ടീധാർ രണ്ടാം ഓവറിൽ ഭുവനേശ്വർ കുമാറിനെക്കൊണ്ട് പന്തെറിയിച്ചു. മൂന്നാം ഓവറിൽ ഡുഫിയെ മാറ്റി ഹെയ്സൽവുഡിനെ പരീക്ഷിക്കാനുള്ള രജത്തിന്റെ തീരുമാനം ഫലം കാണുകയായിരുന്നു.
ഐപിഎല്ലിന്റെ ഫെെനലിലെ ഗില്ലിന്റെ ഏറ്റവും മോശം പ്രകടനമാണ് ഇന്നത്തേത്. 2021ൽ സിഎസ്കെയ്ക്കെതിരേ 51 റൺസും 2022ൽ രാജസ്ഥാനെതിരേ പുറത്താവാതെ 45 റൺസും 2023ൽ സിഎസ്കെയ്ക്കെതിരേ 39 റൺസും നേടിയ ഗില്ലിന് ആർസിബിക്കെതിരേ 10 റൺസിൽ കൂടാരം കയറേണ്ടി വന്നു. ഈ സീസൺ ഗംഭീര പ്രകടനത്തോടെയാണ് ഗിൽ അവസാനിപ്പിച്ചത്. 16 ഇന്നിങ്സിൽ നിന്ന് 45.75 ശരാശരിയിൽ 732 റൺസാണ് ഗില്ലിന് നേടാനായത്. 163 സ്ട്രെെക്ക് റേറ്റിൽ കളിച്ച ഗിൽ ഒരു സെഞ്ചുറിയും ആറ് അർധ സെഞ്ചുറിയും നേടി. 74 ഫോറും 33 സിക്സും താരം നേടി.
IPL 2026: 5 സീസണിൽ 3 ഫെെനൽ, ഒരു കിരീടം; ഗുജറാത്ത് എങ്ങനെ സ്ഥിരതയോടെ കളിക്കുന്നു? പിന്നിൽ ഈ കാര്യങ്ങൾ
സായ് സുദർശനും ഫെെനലിൽ തിളങ്ങാനായില്ല. 12 പന്തിൽ രണ്ട് ഫോറടക്കം 12 റൺസാണ് സായ് സുദർശൻ നേടിയത്. ഭുവനേശ്വർ കുമാറിന്റെ ഷോർട്ട് ബോളിലാണ് സായ് പുറത്തായത്. വിക്കറ്റ് കീപ്പർ ജിതേഷ് ശർമയാണ് തകർപ്പൻ ക്യാച്ചിലൂടെ സായിയെ മടക്കിയത്. 26 റൺസിന് ഗുജറാത്തിന്റെ രണ്ട് ഓപ്പണർമാരും കൂടാരം കയറിയെന്നതാണ് എടുത്തു പറയേണ്ടത്.








English (US) ·