പന്ത് ബൗണ്ടറി പോയിട്ടും സായ് സുദർശൻ പുറത്തായി എന്നതാണ് എടുത്തു പറയേണ്ടത്. മൂന്നാം ഓവറിലെ മൂന്നാം പന്തിലായിരുന്നു ഈ സംഭവം. ജേക്കബ് ഡുഫിയുടെ പന്തിൽ സായ് സുദർശന്റെ ഷോട്ട് ബൗണ്ടറി പോയി. എന്നാൽ ഷോട്ട് കളിച്ചതിന് പിന്നാലെ ബാറ്റ് സായ് സുദർശന്റെ കെെയിൽ നിന്ന് വഴുതിപ്പോയി. കെെയിൽ നിന്ന് വഴുതിയ ബാറ്റ് നിലത്തുകൊണ്ട ശേഷം സ്റ്റംപിൽ കൊള്ളുകയായിരുന്നു. ഇതോടെ ഹിറ്റ് വിക്കറ്റായി ഇടം കെെയൻ ഓപ്പണർക്ക് പുറത്താവേണ്ടി വന്നു.
നാണംകെട്ട് മുംബൈ ഇന്ത്യൻസ്; 14 മത്സരങ്ങളിൽ 10 തോൽവി, ഭാഗ്യം കൊണ്ട് അവസാന സ്ഥാനം ഒഴിവായി
ഇത്തരമൊരു ദൗർഭാഗ്യകരമായ പുറത്താകൽ വിശ്വസിക്കാനാവാതെ നിരാശയോടെയാണ് സായ് കളം വിട്ടത്. ഐപിഎൽ ചരിത്രത്തിൽ രണ്ട് തവണ ഹിറ്റ് വിക്കറ്റായി പുറത്താകുന്ന താരമായി സായ് മാറി. 2022ൽ മുംബെെ ഇന്ത്യൻസിനെതിരേ 11 പന്തിൽ 14 റൺസിൽ നിൽക്കവെ സായ് ഹിറ്റ് വിക്കറ്റായിരുന്നു. ഇപ്പോൾ വീണ്ടും ഇത്തരമൊരു ദുർവിധി സായിക്ക് നേരിടേണ്ടി വന്നിരിക്കുകയാണ്.
സായ് സുദർശനാണ് ഇത്തവണ ഗുജറാത്തിന്റെ കുതിപ്പിന്റെ കടിഞ്ഞാണേന്തിയത്. 15 മത്സരത്തിൽ നിന്ന് 652 റൺസാണ് സായ് നേടിയത്. 46.57 ശരാശരിയിൽ കളിക്കുന്ന സായ് ഒരു സെഞ്ചുറിയും ഏഴ് അർധ സെഞ്ചുറിയും നേടി. ഗുജറാത്തിനെതിരേ നന്നായി തുടങ്ങിയ സായ് വലിയ പ്രതീക്ഷ നൽകിയെങ്കിലും ഹിറ്റ് വിക്കറ്റായി പുറത്താകാനായിരുന്നു വിധി. ഇപ്പോഴും സായ് സുദർശനാണ് റൺവേട്ടക്കാരിൽ ഒന്നാം സ്ഥാനത്തുള്ളത്.
RCB vs GT IPL 2026 Qualifier 1: 'രജത് ഷോ', 21 പന്തിൽ ഫിഫ്റ്റി; ക്യാപ്റ്റന്മാരിൽ ഇനി തലപ്പത്ത്; വെടിക്കെട്ടിൽ സെവാഗിനൊപ്പം
ആർസിബി ക്യാപ്റ്റൻ രജത് പാട്ടീധാർ വെടിക്കെട്ട് പ്രകടനത്തോടെ കസറിയ പിച്ചിൽ ഗുജറാത്ത് നായകൻ ശുഭ്മാൻ ഗിൽ തീർത്തും നിരാശപ്പെടുത്തി. 255 എന്ന റെക്കോഡ് സ്കോർ പിന്തുടർന്നിറങ്ങിയ ഗുജറാത്തിനായി ഏഴ് പന്തിൽ രണ്ട് റൺസാണ് ഗില്ലിന് നേടാനായത്. ഭുവനേശ്വർ കുമാർ യാദവിന്റെ പന്തിൽ ഗിൽ ക്ലീൻബൗൾഡാവുകയായിരുന്നു. 28.57 സ്ട്രെെക്ക് റേറ്റിലായിരുന്നു ഗില്ലിന്റെ പ്രകടനം എന്നതാണ് എടുത്തു പറയേണ്ടത്.
ജോസ് ബട്ലർ വെടിക്കെട്ടോടെയാണ് തുടങ്ങിയത്. 11 പന്തിൽ നാല് ഫോറും രണ്ട് സിക്സും ഉൾപ്പെടെ 29 റൺസെടുത്ത ബട്ലറെ ജോഷ് ഹെയ്സൽവുഡ് ക്ലീൻബൗൾഡാക്കി. ഇതോടെ അഞ്ച് ഓവറിനുള്ളിൽ ഗുജറാത്തിന്റെ നട്ടെല്ലായ മൂന്ന് ബാറ്റ്സ്മാൻമാരും കൂടാരം കയറി. നിഷാന്ത് സിദ്ധു മൂന്ന് പന്തിൽ അഞ്ച് റൺസെടുത്തും മടങ്ങി. റാസിഖ് സലാം ധാറാണ് സിദ്ധുവിനെ പുറത്താക്കിയത്.
ജേസൻ ഹോൾഡർ മൂന്ന് പന്ത് നേരിട്ട് ഒരു റൺസ് പോലും നേടാനാതെ റാസിഖിന്റെ ഓവറിൽത്തന്നെ മടങ്ങി. ഐപിഎല്ലിന്റെ പ്ലേ ഓഫിലെ റെക്കോഡ് സ്കോറാണ് ആർസിബി പടുത്തുയർത്തിയത്. 255 എന്ന വമ്പൻ സ്കോർ പിന്തുടരുമ്പോൾ സ്വാഭാവികമായും താരങ്ങൾ സമ്മർദ്ദത്തിലാകും. ഗുജറാത്ത് താരങ്ങളേയും ഇത് ബാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ആറ് ഓവറിൽ അഞ്ച് വിക്കറ്റുകൾ നഷ്ടത്തിൽ 51 റൺസാണ് ഗുജറാത്തിന് നേടാനായത്.








English (US) ·