ഐപിഎൽ പ്ലേ ഓഫിൽ പന്തുകളുടെ അടിസ്ഥാനത്തിൽ വേഗ ഫിഫ്റ്റി നേടുന്ന നാലാമത്തെ താരമായി രജത് മാറിയിരിക്കുകയാണ്. ഡ്വെയ്ൻ സ്മിത്ത്, വീരേന്ദർ സെവാഗ് എന്നിവരോടൊപ്പമാണ് നിലവിൽ രജത്തുള്ളത്. 2014ൽ പഞ്ചാബിനെതിരേ 16 പന്തിൽ അർധ സെഞ്ചുറി നേടിയ സുരേഷ് റെയ്നയാണ് ഈ റെക്കോഡിൽ തലപ്പത്ത്. 2009ൽ ഡൽഹി ക്യാപിറ്റൽസിനെതിരേ 17 പന്തിൽ അർധ സെഞ്ചുറി നേടിയ ആദം ഗിൽക്രിസ്റ്റാണ് ഈ റെക്കോഡിൽ രണ്ടാം സ്ഥാനത്ത്.
നാണംകെട്ട് മുംബൈ ഇന്ത്യൻസ്; 14 മത്സരങ്ങളിൽ 10 തോൽവി, ഭാഗ്യം കൊണ്ട് അവസാന സ്ഥാനം ഒഴിവായി
2012ൽ ആർസിബിക്കെതിരേ 20 പന്തിൽ ഫിഫ്റ്റി നേടിയ എംഎസ് ധോണി മൂന്നാം സ്ഥാനത്താണുള്ളത്. ആർസിബിയെ കന്നി കിരീടത്തിലേക്ക് നയിച്ച രജത് ഈ സീസണിലും മിന്നും ഫോമിലാണുള്ളത്. രാജസ്ഥാൻ, മുംബെെ, ലഖ്നൗ, ഹെെദരാബാദ്, ഗുജറാത്ത് ടീമുകൾക്കെതിരേ അർധ സെഞ്ചുറി പ്രകടനങ്ങൾ നടത്താൻ രജത്തിന് സാധിച്ചു. കഗിസോ റബാഡക്കെതിരേ രജത് കളിച്ച ഷോട്ട് വിരാട് കോഹ്ലിയെപ്പോലും വണ്ടറടിപ്പിക്കുന്നതാണ്.
രജത് സെഞ്ചുറി നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും 33 പന്തിൽ 93 റൺസോടെ രജത് പുറത്താവാതെ നിന്നു. അഞ്ച് ഫോറും 9 സിക്സുമാണ് രജത് നേടിയത്. കുറച്ച് പന്തുകൾ കൂടി ലഭിച്ചിരുന്നെങ്കിൽ സെഞ്ചുറിയോടെ റെക്കോഡിടാൻ രജത്തിന് സാധിക്കുമായിരുന്നു. ഐപിഎൽ പ്ലേ ഓഫിൽ മികച്ച റെക്കോഡാണ് രജത്തിനുള്ളത്. പുറത്താവാതെ 112, 58, 34, പുറത്താവാതെ 15, 26, പുറത്താവാതെ 93 എന്നിങ്ങനെയാണ് പ്ലേ ഓഫിലെ രജത്തിന്റെ സ്കോർ.
ടി20യിലും ഗില്ല് നായകനാവണം? സെലക്ടർമാരിൽ മനംമാറ്റം; ലക്ഷ്യം സഞ്ജുവിനെ ഒതുക്കലോ? ഗംഭീറിന്റെ നിലപാട് നിർണ്ണായകം
ഈ സീസണിൽ 486 റൺസാണ് കോഹ്ലി നേടിയത്. 44.18 ശരാശരിയും 196.76 സ്ട്രെെക്ക് റേറ്റിലുമാണ് രജത് മിന്നിക്കുന്നത്. 29 ഫോറും 41 സിക്സും രജത് പറത്തി. നായകനെന്ന നിലയിൽ മുന്നിൽ നിന്ന് നയിക്കാൻ രജത്തിന് സാധിക്കുന്നുണ്ടെന്നതാണ് എടുത്തു പറയേണ്ടത്. ഐപിഎൽ പ്ലേ ഓഫിൽ ക്യാപ്റ്റന്റെ ഉയർന്ന സ്കോർ എന്ന റെക്കോഡിലേക്കെത്താനും രജത്തിനായി. ഡേവിഡ് വാർണർ 58 പന്തിൽ 93 റൺസ് നേടിയിട്ടുണ്ട്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ആർസിബിക്കായി വന്നവരെല്ലാം വെടിക്കെട്ട് പ്രകടനമാണ് നടത്തിയത്. വെങ്കടേഷ് അയ്യർ ഏഴ് പന്തിൽ 19 റൺസോടെ വെടിക്കെട്ടിന് തുടക്കമിട്ടു. വിരാട് കോഹ്ലി 25 പന്തിൽ 5 ഫോറും 1 സിക്സും ഉൾപ്പെടെ 43 റൺസ് നേടിയപ്പോൾ ദേവ്ദത്ത് പടിക്കൽ 19 പന്തിൽ 30 റൺസും നേടി. ക്രുണാൽ പാണ്ഡ്യയും നിർണ്ണായക പ്രകടനം കാഴ്ചവെച്ചു.
28 പന്തിൽ 43 റൺസാണ് ക്രുണാലിന് നേടാനായത്. അഞ്ച് ഫോറും രണ്ട് സിക്സും താരം നേടി. എന്നാൽ വെടിക്കെട്ട് ബാറ്റ്സ്മാൻ ടിം ഡേവിഡിന് മികവ് കാട്ടാനായില്ല. അഞ്ച് പന്തിൽ നാല് റൺസാണ് ഡേവിഡ് നേടിയത്. 13, 2, 4 എന്നിങ്ങനെയാണ് പ്ലേ ഓഫിലെ ടിം ഡേവിഡിന്റെ സ്കോറുകൾ. ജിതേഷ് ശർമ അഞ്ച് പന്തിൽ 15 റൺസോടെയും പുറത്താവാതെ നിന്നു. ഇതോടെ 20 ഓവറിൽ അഞ്ച് വിക്കറ്റിന് 254 റൺസെന്ന വമ്പൻ ടോട്ടലിലേക്കെത്താനും ആർസിബിക്കായി.








English (US) ·