Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•17 May 2026, 7:56 p.m. IST
RCB vs PBKS IPL 2026: പഞ്ചാബ് കിങ്സിന്റെ ബൗളിങ് നിരയും ബാറ്റിങ് നിരയും നിർണ്ണായക മത്സരത്തിൽ നിറം മങ്ങിയിരിക്കുകയാണ്. അനായാസം പ്ലേ ഓഫിലെത്തുമെന്ന് കരുതിയ പഞ്ചാബ് ഇപ്പോൾ പുറത്ത് പോകുന്ന അവസ്ഥയാണ്
ഹൈലൈറ്റ്:
- നിറം മങ്ങി ക്യാപ്റ്റൻ ശ്രേയസ് അയ്യർ
- ആർസിബിക്ക് പ്ലേ ഓഫ് ടിക്കറ്റ്
- പഞ്ചാബ് നിലവിൽ നാലാം സ്ഥാനത്ത്
ശ്രേയസ് അയ്യർ, പഞ്ചാബ് vs ആർസിബിജാമി ഓവർട്ടൻ നാട്ടിലേക്ക് മടങ്ങി, പ്ലേ ഓഫിനരികെ സിഎസ്കെയ്ക്ക് വലിയ ആശങ്ക
ക്യാപ്റ്റനെന്ന നിലയിൽ ശ്രേയസ് അയ്യർക്ക് വലിയ തിരിച്ചടി നേരിടുകയും ചെയ്തിരിക്കുകയാണ്. ഇന്ത്യയുടെ ടി20 നായകസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട താരമായിരുന്നു ശ്രേയസ്. എന്നാൽ അവസാന ആറ് മത്സരത്തിലെ തോൽവിയോടെ ശ്രേയസിന് ഇന്ത്യയുടെ നായകസ്ഥാനം മോഹമായി മാറിയിരിക്കുകയാണ്. സഞ്ജു സാംസണ് ഇന്ത്യയുടെ നായകസ്ഥാനത്തേക്ക് മുൻതൂക്കം ലഭിച്ചിരിക്കുകയാണെന്ന് പറയാം.
ഐപിഎല്ലിൽ കൂടുതൽ തുടർ തോൽവി നേരിടുന്ന ടീമുകളിൽ രണ്ടാം സ്ഥാനത്തേക്ക് പഞ്ചാബ് എത്തിയിരിക്കുകയാണ്. ഏഴ് തുടർ തോൽവി പഞ്ചാബ് നേരിട്ടിട്ടുണ്ട്. ഇപ്പോൾ തുടർച്ചയായി ആറ് തുടർ തോൽവികളും വഴങ്ങി വലിയ നാണക്കേട് നേരിട്ടിരിക്കുകയാണെന്ന് പറയാം.
11 വർഷത്തിന് ശേഷമാണ് പഞ്ചാബ് ആറ് തുടർ തോൽവി നേരിടുന്നത്. ധരംശാല പഞ്ചാബിന്റെ നിർഭാഗ്യ മെെതാനമായി മാറിയിരിക്കുകയാണ്. 17 മത്സരം ധരംശാലയിൽ കളിച്ച പഞ്ചാബ് 11 മത്സരത്തിലും തോറ്റു. 2023ന് മുതൽ എട്ട് മത്സരം കളിച്ച പഞ്ചാബ് ഒരു മത്സരത്തിൽ ജയിച്ചപ്പോൾ ഏഴ് മത്സരമാണ് തോറ്റത്.
പഞ്ചാബിന്റെ പേരുകേട്ട ബാറ്റിങ് നിര പ്രധാന മത്സരങ്ങളിൽ നിരാശപ്പെടുത്തിയതാണ് തിരിച്ചടിയായി മാറിയത്. വെടിക്കെട്ട് ഓപ്പണറായ പ്രിയൻഷ് ആര്യയെ ഡക്കിന് ഭുവനേശ്വർ കുമാർ മടക്കിയത് പഞ്ചാബിന് തിരിച്ചടിയായി. മറ്റൊരു ഓപ്പണറായ പ്രിയൻഷ് ആര്യ അഞ്ച് പന്തിൽ രണ്ട് റൺസാണ് നേടിയത്. ക്യാപ്റ്റനെന്ന നിലയിൽ ശ്രേയസ് അയ്യർക്കും ഉത്തരവാദിത്തം ഏറ്റെടുത്ത് കളിക്കാനായില്ല.
KKR vs GT IPL 2026: അൻകൃഷ് രഘുവംശി വിരാട് കോഹ്ലിയെപ്പോലെ? ഈ സാമ്യതകൾ അത് വ്യക്തമാക്കും; 21കാരൻ ഇന്ത്യയുടെ ഭാവി ഹീറോ
മൂന്ന് പന്ത് നേരിട്ട് ഒരു റൺസാണ് ശ്രേയസിന് നേടാനായത്. ശശാങ്ക് സിങ് 27 പന്തിൽ 56 റൺസ് നേടിയെങ്കിലും വിജയം നേടിക്കൊടുക്കാനായില്ല. മാർക്കസ് സ്റ്റോയിണിസിന്റെ വിക്കറ്റ് വളരെ നിർണ്ണായകമായി മാറി. ഭുവനേശ്വർ കുമാർ രണ്ട് നിർണ്ണായക വിക്കറ്റുകൾ നേടി. റാസിഖ് സലാം ദാർ മൂന്ന് വിക്കറ്റുകൾ നേടിയപ്പോൾ ജേസൻ ഹോൾഡറും സുയാഷ് ശർമയും ഓരോ വിക്കറ്റുകൾ നേടി. പഞ്ചാബിന്റെ മോശം ഫീൽഡിങ് പ്രകടനം തിരിച്ചടിയായെന്ന് പറയാം.








English (US) ·