ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ രാജസ്ഥാൻ റോയൽസിന് സ്വപ്ന തുല്യമായ തുടക്കമാണ് വെെഭവ് സൂര്യവംശിയും യശ്വസി ജയ്സ്വാളും ചേർന്ന് നൽകിയത്. ജയ്സ്വാൾ വിക്കറ്റ് കാത്ത് കളിച്ചപ്പോൾ വെെഭവ് കത്തിക്കയറി. പവർപ്ലേയിൽ വിക്കറ്റ് പോവാതെ 80 റൺസാണ് രാജസ്ഥാൻ അടിച്ചെടുത്തത്. 29 പന്തിൽ 97 റൺസെടുത്ത് വെെഭവ് പുറത്താകുമ്പോൾ എട്ട് ഓവറിൽ 125 എന്ന മികച്ച സ്കോർ രാജസ്ഥാന്റെ അക്കൗണ്ടിലുണ്ടായിരുന്നു.
നാണംകെട്ട് മുംബൈ ഇന്ത്യൻസ്; 14 മത്സരങ്ങളിൽ 10 തോൽവി, ഭാഗ്യം കൊണ്ട് അവസാന സ്ഥാനം ഒഴിവായി
അഞ്ച് ഫോറും 12 സിക്സും ഉൾപ്പെടെ 97 റൺസാണ് വെെഭവ് നേടിയത്. 334.48 സ്ട്രെെക്ക് റേറ്റിൽ മിന്നിച്ച വെെഭവിന് മൂന്ന് റൺസിനാണ് സെഞ്ചുറി നഷ്ടമായത്. വെെഭവ് പുറത്തായതിന് പിന്നാലെ ആക്രമണത്തിന് ശ്രമിച്ച ജയ്സ്വാളിന് പക്ഷെ അത് സാധ്യമായില്ല. 29 പന്തിൽ 29 റൺസെടുത്താണ് ജയ്സ്വാൾ പുറത്തായത്. നാല് ബൗണ്ടറികളാണ് ജയ്സ്വാളിന് നേടാനായത്. ദ്രുവ് ജുറേൽ മികച്ച പ്രകടനം നടത്തി.
21 പന്തിൽ അഞ്ച് ഫോറും മൂന്ന് സിക്സും ഉൾപ്പെടെ 50 റൺസെടുത്താണ് ജുറേൽ മടങ്ങിയത്. 238.10 സ്ട്രെെക്ക് റേറ്റിലാണ് ജുറേൽ കസറിയത്. പരിക്കേറ്റിട്ടും കളിക്കാനിറങ്ങിയ രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗ് കാമിയോ കാഴ്ചവെച്ച് മടങ്ങി. 12 പന്തിൽ രണ്ട് വീതം സിക്സും ഫോറും ഉൾപ്പെടെ 26 റൺസാണ് പരാഗ് നേടിയത്. പരാഗ് മടങ്ങുമ്പോൾ 15.2 ഓവറിൽ നാല് വിക്കറ്റിന് 207 എന്ന മികച്ച നിലയിലായിരുന്നു രാജസ്ഥാൻ. റെക്കോഡ് സ്കോർ രാജസ്ഥാൻ നേടുമെന്ന് കരുതിയെങ്കിലും ഡെത്തോവറിൽ രാജസ്ഥാന് മികവ് കാട്ടാൻ സാധിച്ചില്ല.
RR vs SRH IPL 2026 Eliminator: അടിയുടെ പൊടിപൂരം, പ്ലേ ഓഫിൽ വെെഭവിന് ചരിത്ര റെക്കോഡ്, ക്രിസ് ഗെയ്ലിന്റെ സിക്സർ റെക്കോഡ് തൂക്കി
അവസാന അഞ്ച് ഓവറിൽ 36 റൺസിന് അഞ്ച് വിക്കറ്റാണ് രാജസ്ഥാന് നഷ്ടമായത്. ദസുൻ ഷനക മൂന്ന് പന്തിൽ അഞ്ച് റൺസെടുത്ത് പുറത്തായി. ഡൊനോവൻ ഫെരെയ്റ 9 പന്തിൽ 12 റൺസെടുത്താണ് മടങ്ങിയത്. രവീന്ദ്ര ജഡേജ 9 പന്തിൽ 12 റൺസോടെ പുറത്താവാതെ നിന്നു. ജോഫ്രാ ആർച്ചർ 5 പന്തിൽ 4 റൺസെടുത്ത് മടങ്ങി. നാന്ദ്രെ ബർഗർ ഒരു റൺസെടുത്ത് മടങ്ങി.
സുശാന്ത് മിശ്ര മൂന്ന് പന്തിൽ ഒരു റൺസെടുത്ത് പുറത്താവാതെ നിന്നു. ഇതോടെ എട്ട് വിക്കറ്റിന് 243 എന്ന മികച്ച സ്കോറിലേക്കും രാജസ്ഥാനെത്തി. ഹെെദരാബാദിനായി പ്രഫുൽ ഹിൻഗെ 3 വിക്കറ്റും ഇഷാൻ മലിംഗ, ശിവങ് കുമാർ, നിതീഷ് കുമാർ റെഡ്ഡി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
മറുപടിക്കിറങ്ങിയ ഹെെദരാബാദിന് തുടക്കത്തിലേ തിരിച്ചടി നേരിട്ടു. രണ്ട് പന്ത് നേരിട്ട അഭിഷേക് ശർമ ഡക്കിന് മടങ്ങി. ജോഫ്രാ ആർച്ചർക്കാണ് വിക്കറ്റ്. പിന്നാലെ എത്തിയ ഇഷാൻ കിഷൻ മികച്ചൊരു കാമിയോ പുറത്തെടുത്തു. 11 പന്തിൽ മൂന്ന് വീതം സിക്സും ഫോറും ഉൾപ്പെടെ 33 റൺസെടുത്ത ഇഷാനെയും ആർച്ചർ പുറത്താക്കി. നാലാമനായി ക്രീസിലെത്തിയ സ്മരൺ രവിചന്ദ്രൻ നാല് പന്തിൽ ഒരു റൺസെടുത്തും മടങ്ങി.
ട്രാവിസ് ഹെഡിനും കാര്യമായൊന്നും ചെയ്യാനായില്ല. 8 പന്തിൽ രണ്ട് ഫോറും ഒരു സിക്സും ഉൾപ്പെടെ 17 റൺസെടുത്ത ഹെഡിനെ ആർച്ചർ ക്ലീൻബൗൾഡ് ചെയ്തു. ഇതോടെ 4.4 ഓവറിൽ നാല് വിക്കറ്റിന് 57 എന്ന നിലയിൽ ഹെെദരാബാദ് തകർന്നു. ഹെൻ റിച്ച് ക്ലാസനെ (10 പന്തിൽ 18) യഷ് രാജ് പുഞ്ച വിക്കറ്റിന് മുന്നിൽ കുടുക്കി. നിതീഷ് കുമാർ റെഡ്ഡി ചെറിയ പ്രതീക്ഷ നൽകി.
എന്നാൽ 20 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്സും ഉൾപ്പെടെ 38 റൺസെടുത്ത നിതീഷിനെ രവീന്ദ്ര ജഡേജ മടക്കി. പാറ്റ് കമ്മിൻസ് ഒരു റൺസെടുത്തും പുറത്തായതോടെ ഹെെദരാബാദിന്റെ അവസാന പ്രതീക്ഷയും അസ്തമിച്ചു. സലിൽ അറോറ 21 പന്തിൽ 35 റൺസെടുത്ത് ഭേദപ്പെട്ട പ്രകടനവുമായി മടങ്ങി.
വാലറ്റക്കാരൻ ഇഷാൻ മലിങ്ക അഞ്ച് റൺസെടുത്ത് മടങ്ങിയപ്പോൾ അവസാനക്കാരനായി ശിവങ് കുമാറും (27) പുറത്തായി. ഇതോടെ 19.2 ഓവറിൽ 196 റൺസിൽ ഹെെദരാബാദിന്റെ ചെറുത്ത് നിൽപ്പ് അവസാനിച്ചു. രാജസ്ഥാനായി ആർച്ചർ മൂന്നും ബർഗറും സുശാന്തും ജഡേജയും രണ്ട് വിക്കറ്റുകൾ വീതവും യഷ് രാജ് ഒരു വിക്കറ്റും വീഴ്ത്തി.







English (US) ·