RR vs DC IPL 2026: ആദ്യ 4 മത്സരത്തിലും ജയം, ഇപ്പോൾ ഹാട്രിക് തോൽവി; ഡൽഹിയോട് രാജസ്ഥാന് പിഴച്ചതെവിടെ? കാരണങ്ങളിതാ

2 weeks ago 3

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam18 May 2026, 7:13 americium IST

RR vs DC IPL 2026: അവസാന എട്ട് മത്സരത്തിൽ രണ്ട് ജയം മാത്രമാണ് രാജസ്ഥാന് നേടാനായിരിക്കുന്നത്. അനായാസം പ്ലേ ഓഫിലേക്കെത്തുമെന്ന് കരുതിയ രാജസ്ഥാൻ ഇപ്പോൾ പടിക്കൽ കലമുടക്കുകയാണെന്ന് പറയാം.

ഹൈലൈറ്റ്:

  • രാജസ്ഥാന് തൊട്ടതെല്ലാം പിഴക്കുന്നു
  • വെെഭവ് സൂര്യവംശി മികവ് തുടരുന്നു
  • രാജസ്ഥാന്റെ മധ്യനിര നിരാശപ്പെടുത്തി

riyan parag, axar patelറിയാൻ പരാഗ്, അക്ഷർ പട്ടേൽ(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ പ്ലേ ഓഫിനോട് അടുത്തുനിൽക്കവെ രാജസ്ഥാൻ റോയൽസ് ഹാട്രിക് തോൽവി നേരിട്ടിരിക്കുകയാണ്. അവസാന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് അഞ്ച് വിക്കറ്റിനാണ് രാജസ്ഥാൻ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ എട്ട് വിക്കറ്റിന് 193 റൺസെടുത്തപ്പോൾ മറുപടിക്കിറങ്ങിയ ഡൽഹി 19.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. രാജസ്ഥാനെ സംബന്ധിച്ച് ഇത് വലിയ തിരിച്ചടിയാണെന്ന് തന്നെ പറയാം. പ്ലേ ഓഫിലേക്കെത്തുക ഇനി എളുപ്പമായിരിക്കില്ല. 12 മത്സരത്തിൽ നിന്ന് 12 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് രാജസ്ഥാൻ. ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ ജയിച്ചാലും രാജസ്ഥാന് പ്ലേ ഓഫിലേക്കെത്താൻ മറ്റ് ടീമുകളുടെ പ്രകടനം നിർണ്ണായകമാവും. ഡൽഹിക്കെതിരേ എവിടെയാണ് രാജസ്ഥാന് പിഴച്ചത്?. തോൽവിയുടെ കാരണങ്ങൾ നോക്കാം.

ജാമി ഓവർട്ടൻ നാട്ടിലേക്ക് മടങ്ങി, പ്ലേ ഓഫിനരികെ സിഎസ്കെയ്ക്ക് വലിയ ആശങ്ക


രാജസ്ഥാൻ റോയൽസിന്റെ മധ്യനിര ബാറ്റ്സ്മാൻമാർ ടീമിനെ ചതിച്ചുവെന്ന് തന്നെ പറയാം. നിർണ്ണായക മത്സരത്തിൽ ഭേദപ്പെട്ട തുടക്കമാണ് രാജസ്ഥാന് ലഭിച്ചത്. ആദ്യത്തെ 14 ഓവർ കഴിയുമ്പോൾ രണ്ട് വിക്കറ്റിന് 160 എന്ന മികച്ച നിലയിലായിരുന്നു രാജസ്ഥാനുണ്ടായിരുന്നത്. ഇതോടെ ടീം സ്കോർ 220 എങ്കിലും പ്രതീക്ഷിച്ചു. എന്നാൽ പിന്നീടുള്ള ആറ് ഓവറിൽ 33 റൺസിന് ആറ് വിക്കറ്റാണ് രാജസ്ഥാന് നഷ്ടമായത്.

മധ്യനിര ബാറ്റ്സ്മാൻമാരുടെ കൂട്ടത്തകർച്ച രാജസ്ഥാന്റെ തോൽവിക്ക് പ്രധാന കാരണമായി. ഇതിൽ ‍ഡൽഹി നായകനായ അക്ഷർ പട്ടേലിന്റെ മികച്ച നീക്കങ്ങളും കെെയടി അർഹിക്കുന്നു. 15ാം ഓവറിൽ മിച്ചൽ സ്റ്റാർക്കിനെ തിരികെ കൊണ്ടുവന്ന അക്ഷറിന്റെ തീരുമാനം മത്സരഫലത്തെ മാറ്റി. രാജസ്ഥാൻ നായകനായ റിയാൻ പരാഗിനെ (51) പുറത്താക്കിയ മിച്ചൽ സ്റ്റാർക്ക് വെടിക്കെട്ട് ബാറ്റ്സ്മാൻ ഡൊനോവൻ ഫെരെയ്റയെ ഗോൾഡൻ ഡക്കാക്കി. രവി സിങ്ങിനെ നാല് റൺസിലും മടക്കി.
Samayam MalayalamRR vs DC IPL 2026: വെെഭവിന് ചരിത്ര റെക്കോഡ്, ഇന്ത്യൻ സിക്സർ വേട്ടക്കാരിൽ വമ്പൻ നേട്ടം; അഭിഷേകിനെ മറികടന്നു, ഇനി തലപ്പത്ത്
ഈ ഒറ്റ ഓവറിൽ മൂന്ന് വിക്കറ്റാണ് സ്റ്റാർക്ക് വീഴ്ത്തിയത്. ഇത് രാജസ്ഥാന്റെ കണക്കുകൂട്ടൽ തെറ്റിച്ചു. ഇതോടെ പ്രതീക്ഷിച്ച സ്കോറിലേക്കുയരാൻ രാജസ്ഥാന് സാധിക്കാതെ പോയി. സ്റ്റാർക്കിന്റെ കിടിലൻ ബൗളിങ് പ്രകടനമാണ് കളി മാറ്റിയത്. അതുകൊണ്ടാണ് സ്റ്റാർക്കിനെ കളിയിലെ താരമായും തിരഞ്ഞെടുത്തത്.

രാജസ്ഥാന്റെ മോശം ഫീൽഡിങ്ങും തോൽവിക്ക് കാരണമായി. കെ എൽ രാഹുലിനെ ഡക്കാക്കാൻ അവസരം ലഭിച്ചതാണ്. എന്നാൽ ക്യാച്ചവസരം സ്ലിപ്പിൽ പാഴാക്കി. 42 പന്തിൽ നിർണ്ണായകമായ 56 റൺസാണ് രാഹുൽ നേടിയത്. രാഹുൽ ഡക്കായിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നായി മാറിയേനെ. ക്യാപ്റ്റനെന്ന നിലയിൽ റിയാൻ പരാഗിന് മത്സരഫലത്തെ മാറ്റി മറിക്കുന്ന തീരുമാനങ്ങളെടുക്കാൻ സാധിക്കുന്നില്ല.

RCB vs PBKS IPL 2026: ആർസിബി പ്ലേ ഓഫിൽ, 11 വർഷത്തിന് ശേഷം പഞ്ചാബ് നാണക്കേടിന്റെ റെക്കോഡിൽ; ശ്രേയസിന് കനത്ത തിരിച്ചടി

അവസാന രണ്ടോവറിൽ 19 റൺസായിരുന്നു ഡൽഹിക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. 19ാം ഓവർ എറിയാനെത്തിയ ബ്രിജേഷ് ശർമ ആദ്യ പന്തിൽ ഡേവിഡ് മില്ലറെ പുറത്താക്കി. എന്നാൽ ഒരു സിക്സറടക്കം വഴങ്ങിയതോടെ അവസാന ഓവറിൽ ഏഴ് റൺസായി വിജയലക്ഷ്യം മാറി. ഇത് അനായാസം ഡൽഹി മറികടക്കുകയും ചെയ്തു. എന്തായാലും പ്ലേ ഓഫ് സീറ്റിനായി പോരാട്ടം കടുക്കുകയാണ്. ഭാഗ്യം ആരെയൊക്കെ തുണക്കുമെന്ന് കണ്ടറിയാം.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article