കരുത്തുറ്റ പ്രകടനങ്ങളോടെ മുന്നേറിയ ഹെെദരാബാദിന് സീസണിലെ മൂന്ന് മത്സരത്തിലും രാജസ്ഥാനോട് തോൽക്കേണ്ടി വന്നു എന്നതാണ് എടുത്തു പറയേണ്ടത്. എലിമിനേറ്ററിൽ ഹെെദരാബാദിന് പിഴച്ചത് എവിടെയാണ്?. തോൽവിയുടെ മൂന്ന് കാരണങ്ങൾ പരിശോധിക്കാം.
നാണംകെട്ട് മുംബൈ ഇന്ത്യൻസ്; 14 മത്സരങ്ങളിൽ 10 തോൽവി, ഭാഗ്യം കൊണ്ട് അവസാന സ്ഥാനം ഒഴിവായി
ടോസ് നേടിയിട്ടും ബാറ്റിങ് തിരഞ്ഞെടുത്തില്ല
രാജസ്ഥാൻ റോയൽസിനെതിരായ എലിമിനേറ്ററിൽ ടോസ് ഭാഗ്യം ലഭിച്ചിട്ടും ഹെെദരാബാദ് ആദ്യം ബാറ്റ് ചെയ്യാതിരുന്നത് മണ്ടത്തരമായി. മികച്ച ബൗളിങ് കരുത്തും ബാറ്റിങ് കരുത്തും ഹെെദരാബാദിനുണ്ട്. ആദ്യം ബാറ്റ് ചെയ്ത് സമ്മർദ്ദമില്ലാതെ വലിയ സ്കോർ നേടി രാജസ്ഥാനെ എറിഞ്ഞ് പിടിക്കാൻ ഹെെദരാബാദ് തയ്യാറാവാതെ ഇരുന്നത് മണ്ടത്തരമായി.
ഒന്നാം ക്വാളിഫയറിൽ ആർസിബിക്കെതിരേ ഗുജറാത്ത് ടെെറ്റൻസ് കാട്ടിയ അതേ മണ്ടത്തരമാണ് ഹെെദരാബാദും ആവർത്തിച്ചത്. ഹെെദരാബാദ് നായകനായ പാറ്റ് കമ്മിൻസിന്റെ തീരുമാനം പാളുന്നതാണ് കാണാനായത്. ആദ്യം ബാറ്റ് ചെയ്തത് സമ്മർദ്ദമില്ലാതെ കളിക്കാൻ വെെഭവ് സൂര്യവംശിയേയും സഹായിച്ചു. വെെഭവിനെപ്പോലൊരു താരത്തിന് സമ്മർദ്ദം സൃഷ്ടിച്ച് പൂട്ടാനുള്ള അവസരം ഹെെദരാബാദ് നഷ്ടപ്പെടുത്തി. ഇത് മുതലാക്കി 29 പന്തിൽ 97 റൺസോടെ വെെഭവ് കത്തിക്കയറുകയും ചെയ്തു.
RR vs SRH IPL 2026 Eliminator: അടിയുടെ പൊടിപൂരം, പ്ലേ ഓഫിൽ വെെഭവിന് ചരിത്ര റെക്കോഡ്, ക്രിസ് ഗെയ്ലിന്റെ സിക്സർ റെക്കോഡ് തൂക്കി
കമ്മിൻസിന്റെ ബൗളിങ് പരീക്ഷണങ്ങൾ ഫലപ്രദമായില്ല
ഹെെദരാബാദ് നായകൻ പാറ്റ് കമ്മിൻസ് ബൗളർമാരെ ഫലപ്രദമായി ഉപയോഗിച്ചില്ലെന്ന് പറയാം. നിതീഷ് കുമാർ റെഡ്ഡിക്ക് രണ്ടോവർ മാത്രമാണ് നൽകിയത്. 19ാം ഓവർ എറിയാനെത്തി നിതീഷ് ഒരു റണ്ണൗട്ടടക്കം രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ഡൊനോവൻ ഫെരെയ്റ റണ്ണൗട്ടായപ്പോൾ ജോഫ്രാ ആർച്ചറുടെ വിക്കറ്റാണ് നിതീഷ് നേടിയത്. പല ബൗളർമാരും തല്ലുകൊണ്ട സാഹചര്യത്തിൽ നിതീഷിന് കൂടുതൽ ഓവർ നൽകാതിരുന്നത് കമ്മിൻസ് കാട്ടിയ വലിയ മണ്ടത്തരമാണെന്ന് പറയാം.
ശിവങ് കുമാറിനേയും വേണ്ടവിധം ഉപയോഗിച്ചില്ല. രണ്ടോവറിൽ 19 റൺസ് വഴങ്ങി ഒരു വിക്കറ്റാണ് താരം നേടിയത്. ബൗളർമാരെ ഉപയോഗിക്കാനും പരീക്ഷണങ്ങൾ നടത്താനും കമ്മിൻസ് തയ്യാറാവാതെ ഇരുന്നത് ഹെെദരാബാദിന്റെ തോൽവിക്കുള്ള പ്രധാന കാരണങ്ങളിലൊന്നായി. പാറ്റ് കമ്മിൻസ് നാല് ഓവറിൽ 64 റൺസ് വഴങ്ങിയെങ്കിലും ഒരു വിക്കറ്റ് പോലും നേടാനായില്ല.
ഹെെദരാബാദിന്റെ ഓപ്പണിങ് കൂട്ടുകെട്ട് ക്ലിക്കായില്ല
ഇത്രയും വലിയ സ്കോർ പിന്തുടരുമ്പോൾ മികച്ച തുടക്കം ലഭിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. വെെഭവ് രാജസ്ഥാനായി തല്ലിത്തകർത്തപ്പോൾ മറുപടിക്കിറങ്ങിയ ഹെെദരാബാദിന്റെ പ്രധാന പ്രതീക്ഷ അഭിഷേക് ശർമയിലായിരുന്നു. എന്നാൽ രണ്ട് പന്ത് നേരിട്ട് റൺസൊന്നും എടുക്കാതെയാണ് അഭിഷേക് പുറത്തായത്. പിന്നാലെ എത്തിയവർക്കൊന്നും വലിയ സ്കോറിലേക്ക് ഉയരാൻ സാധിക്കാതെ പോയി.
ട്രാവിസ് ഹെഡ് 8 പന്തിൽ 17 റൺസ് നേടിയപ്പോൾ ഇഷാൻ കിഷൻ 11 പന്തിൽ 33 റൺസെടുത്താണ് പുറത്തായത്. സ്മരൺ രവിചന്ദ്രൻ 1 റൺസെടുത്ത് മടങ്ങിയപ്പോൾ ഹെൻ റിച്ച് ക്ലാസൻ 10 പന്തിൽ 18 റൺസെടുത്തും കൂടാരം കയറി. ഹെെദരാബാദിന്റെ വെടിക്കെട്ട് ബാറ്റ്സ്മാൻമാർ നിലവാരം കാട്ടാതെ പോയതും ടീമിന് തിരിച്ചടിയായി മാറി.







English (US) ·