Sanju Samson: നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആ സംഭവം, അന്ന് മുതൽ ധോണി ആരാധകൻ; പഴയ ഓർമ പങ്കുവെച്ച് സഞ്ജു സാംസൺ

3 weeks ago 5

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam11 May 2026, 5:22 p.m. IST

IPL 2026: സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിന്റെ നായകസ്ഥാനമടക്കം ഉപേക്ഷിച്ചാണ് ഇപ്പോൾ ചെന്നെെ സൂപ്പർ കിങ്സിനായി കളിക്കുന്നത്. ഇതിന് കാരണം എംഎസ് ധോണിയോടുള്ള ആരാധനയാണെന്നാണ് അദ്ദേഹം പറയുന്നത്

ഹൈലൈറ്റ്:

  • സഞ്ജുവിനെ സിഎസ്കെയിലെത്തിച്ചത് ധോണി
  • ധോണിയുടെ കടുത്ത ആരാധകനാണ് താനെന്ന് സഞ്ജു
  • സിഎസ്കെയ്ക്കൊപ്പം സഞ്ജു തകർപ്പൻ ഫോമിൽ

sanju samson, sclerosis  dhoniസഞ്ജു സാംസൺ, എംഎസ് ധോണി
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ ധോണിയുഗം അവസാനിച്ചിരിക്കുകയാണെന്ന് പറയാം. ഇനിയൊരു സീസണിൽ ചെന്നെെ സൂപ്പർ കിങ്സിന്റെ തലയായി കളത്തിലേക്ക് ധോണിയെ പ്രതീക്ഷിക്കേണ്ടത്. ഈ സീസണിൽ പരിക്കിനെത്തുടർന്ന് ഒരു മത്സരം പോലും കളിക്കാത്ത ധോണി ഇനി ഉപദേഷ്ടാവിന്റെ റോളിലേക്ക് ഒതുങ്ങാനുള്ള സാധ്യതയാണ് കൂടുതൽ.ധോണി സിഎസ്കെയുടെ പാഡഴിക്കുന്നതിന് മുമ്പ് തന്റെ പിൻഗാമിയെ സിഎസ്കെയിലേക്കെത്തിച്ച് കഴിഞ്ഞു. ഋഷഭ് പന്തും കെ എൽ രാഹുലും ഇഷാൻ കിഷനുമെല്ലാം ഉണ്ടായിരുന്നിട്ടും ധോണി തന്റെ പിൻമുറക്കാരനായി സഞ്ജു സാംസണെയാണ് പരിഗണിച്ചത്. ഒറ്റ സീസൺകൊണ്ട് തന്നെ സഞ്ജു സിഎസ്കെയുടെ നട്ടെല്ലായി മാറിക്കഴിഞ്ഞു. മലയാളി താരത്തെ അടുത്ത ധോണിയായി ആരാധകർ വാഴിച്ചുവെന്ന് തന്നെ പറയാം.

സഞ്ജു സാംസണ് പിന്തുണ ഉയരുന്നു, ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കാൻ ​ഗംഭീറിന് താൽപര്യമില്ല,


സഞ്ജു കടുത്ത ധോണി ആരാധകനാണെന്നത് ക്രിക്കറ്റ് ലോകത്ത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇക്കാര്യം സഞ്ജു തന്നെ തുറന്ന് പറഞ്ഞിട്ടുള്ളതുമാണ്. എന്നാൽ താൻ ക്രിക്കറ്റിലേക്ക് എത്തിയ ശേഷമല്ല ധോണിയുടെ ആരാധകനായതെന്നും നാലാം ക്ലാസിൽ പഠിക്കുമ്പോഴുണ്ടായ ഒരു സംഭവം മുതൽ ധോണിയുടെ കടുത്ത ആരാധകനാണെന്നാണ് സഞ്ജു സിഎസ്കെ പോ‍‍ഡ്കാസ്റ്റിൽ സംസാരിക്കവെ പറഞ്ഞത്.

'ഞാനന്ന് നാലിലോ അഞ്ചിലോ പഠിക്കുന്ന സമയം. വളരെ ചെറുപ്പം. നീളൻ മുടിയുള്ള ഒരു താരം ഇന്ത്യക്കായി കളക്കാൻ ഇറങ്ങുന്നത് ഇപ്പോഴും ഓർക്കുന്നുണ്ട്. ആദ്യ മത്സരങ്ങളിൽ പെട്ടെന്ന് പുറത്താവുകയും എന്നാൽ പാകിസ്താനെതിരേ തകർപ്പനൊരു സെഞ്ചുറി നേടുകയും ചെയ്തു. 183 റൺസ് നേടുകയും പിന്നീട് വലിയ സ്കോറുകൾ നേടിക്കൊണ്ടിരിക്കുകയും ചെയ്തു. ആ സമയം മുതൽ ഞാൻ ധോണിയുടെ കടുത്ത ആരാധകനാണ്.
Samayam Malayalam​IPL 2026: ഉർവിലിനെ സിഎസ്കെ ഓപ്പണറാക്കൂ, കളി വേറെ ലെവലാകും; പ്ലേ ഓഫ് അടുത്ത് നിൽക്കവെ നിർദേശവുമായി ആർ അശ്വിൻ
ഈ പ്രകടനത്തിന് ശേഷം ധോണി തരംഗമായിരുന്നു. എല്ലായിടത്തും ധോണിയുടെ ചിത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. പോസ്റ്ററുകളിലും പരസ്യങ്ങളിലും മാധ്യമങ്ങളിലുമെല്ലാം ധോണി മയം. ആ സമയത്ത് ബൂസ്റ്റിന്റെ പരസ്യത്തിൽ ധോണി അഭിനയിച്ചിരുന്നു. അപ്പോൾ വീട്ടിൽ ബൂസ്റ്റ് വാങ്ങാറുണ്ടായിരുന്നു. ആ ബൂസ്റ്റിന്റെ കുപ്പിയിൽ ധോണിയുടെ സ്റ്റിക്കറും ഉണ്ടായിരുന്നു. മഹിഭായിയുടെ മുഖം കട്ട് ചെയ്തെടുത്ത് എന്റെ ഡയറിയിൽ ഒട്ടിച്ചത് ഇപ്പോഴും ഓർ‌ക്കുന്നുണ്ട്' സഞ്ജു പറഞ്ഞു.

അന്ന് ധോണിയുടെ കടുത്ത ആരാധകനായി മാറിയ സഞ്ജു ഇന്ന് ധോണി തന്നെ തിരഞ്ഞെടുത്ത അദ്ദേഹത്തിന്റെ പകരക്കാരനായി മാറിയെന്നതാണ് എടുത്തു പറയേണ്ടത്. രാജസ്ഥാൻ റോയൽസിന്റെ നായകസ്ഥാനമടക്കം ഉപേക്ഷിച്ച് സഞ്ജു സിഎസ്കെയിലേക്കെത്തിയതിന് പിന്നിൽ ധോണിയുടെ ഇടപെടൽത്തന്നെയായിരുന്നു. സിഎസ്കെ ജേഴ്സിയിൽ ധോണിക്കൊപ്പം കളിക്കാൻ സഞ്ജുവിന് ഭാഗ്യമുണ്ടായേക്കില്ല.

IPL 2026: ഇവർക്ക് ഇതുവരെ അവസരമില്ല, ഡൽഹി, ലഖ്നൗ, മുംബെെ ടീമുകൾ ഇനി ഈ താരങ്ങളെ കളിപ്പിക്കണം; മിന്നിക്കുമെന്നുറപ്പ്

എന്നാൽ ധോണിക്കൊപ്പം കൂടുതൽ സമയം ചിലവിടാൻ സഞ്ജുവിന് ഇപ്പോൾ സാധിക്കുന്നുണ്ട്. ആരാധകനെന്ന നിലയിൽ സഞ്ജുവിനെ സംബന്ധിച്ച് അത് വളരെ വിലപ്പെട്ട കാര്യമാണ്. 'അന്നത്തെ ആരാധകനിൽ നിന്നാണ് ഇപ്പോൾ ഇവിടെ എത്തിയിരിക്കുന്നത്. ഇതിൽ കൂടുതൽ ഞാൻ എന്താണ് പറയേണ്ടത്. ഞാൻ അദ്ദേഹത്തോടൊപ്പം ഇരിക്കുന്നു സംസാരിക്കുന്നു കളിക്കുന്നു അദ്ദേഹത്തിന്റെ റൂമിലേക്ക് പോകാനും എന്തും ചോദിക്കാനും സാധിക്കുന്നു.

അദ്ദേഹം പല ഉപദേശങ്ങളും നൽകാറുണ്ട്. അതെല്ലാം സ്വപ്നമായാണ് തോന്നുന്നത്. സത്യത്തിൽ സ്വപ്നത്തെക്കാൾ മുകളിലാണ്. ഏതൊരു കുട്ടിയും ഇത് സ്വപ്നം കാണുന്നുണ്ടെന്നാണ് തോന്നുന്നത്. ഇവിടെ എത്താൻ സാധിച്ചതിൽ വളരെ ഭാഗ്യവാനാണെന്നാണ് കരുതുന്നത്' സഞ്ജു കൂട്ടിച്ചേർത്തു.

സഞ്ജു സാംസണിന്റെ ക്യാപ്റ്റൻസിക്ക് കീഴിൽ സിഎസ്കെ കളിക്കുന്ന കാലവും വിദൂരമില്ല. ഈ സീസണിൽ സിഎസ്കെയ്ക്കായി രണ്ട് സെഞ്ചുറിയും ഒരു അർധ സെഞ്ചുറിയും നേടിക്കഴിഞ്ഞു. സിഎസ്കെ ഇത്തവണ പ്ലേ ഓഫ് സജീവമാക്കി മുന്നോട്ട് പോകുമ്പോൾ അതിനെ മുന്നിൽ നിന്ന് സഞ്ജു നയിക്കുന്നു എന്നത് കാലം ഒരു ധോണി ആരാധകന് കാത്തുവെച്ച ഏറ്റവും മനോഹരമായ നിമിഷമാണെന്ന് നിസംശയം പറയാം.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article