Sanju Samson: സിഎസ്കെ പ്ലേ ഓഫിലില്ല, പക്ഷെ സഞ്ജുവിന്റെ മടക്കം തലയുയർത്തി; നേടിയെടുത്തത് നാല് വമ്പൻ റെക്കോഡുകൾ, ധോണിയെ പോലും പിന്നിലാക്കി

6 days ago 2

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam26 May 2026, 10:02 americium IST

IPL 2026: രാജസ്ഥാൻ റോയൽസ് വിട്ട സഞ്ജു സാംസൺ സിഎസ്കെയിലേക്കെത്തിയപ്പോൾ വലിയ വെല്ലുവിളികൾ മുന്നിലുണ്ടായിരുന്നു. എന്നാൽ രണ്ട് സെഞ്ചുറി ഉൾപ്പെടെ സഞ്ജു സാംസൺ മികച്ച പ്രകടനമാണ് നടത്തിയത്.

ഹൈലൈറ്റ്:

  • സഞ്ജുവാണ് സിഎസ്കെയുടെ ടോപ് സ്കോറർ
  • അടുത്ത സീസണിൽ സഞ്ജു നായകനായേക്കും
  • ധോണിക്ക് ഈ സീസണിൽ ഒരു മത്സരം പോലും കളിക്കാനായില്ല

sanju samsonസഞ്ജു സാംസൺ(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ പ്ലേ ഓഫ് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാവുകയാണ്. ആർസിബി, ഗുജറാത്ത് ടെെറ്റൻസ്, സൺറെെസേഴ്സ് ഹെെദരാബാദ്, രാജസ്ഥാൻ റോയൽസ് ടീമുകളാണ് പ്ലേ ഓഫിലേക്കെത്തിയത്. സിഎസ്കെ, മുംബെെ ഇന്ത്യൻസ്, പഞ്ചാബ് കിങ്സ്, കെകെആർ ടീമുകളെല്ലാം ഇത്തവണ പ്ലേ ഓഫിലേക്കെത്താതെ പുറത്തായി. ചെന്നെെ സൂപ്പർ കിങ്സ് 14 മത്സരത്തിൽ ആറ് ജയവും എട്ട് തോൽവിയും ഉൾപ്പെടെ എട്ടാം സ്ഥാനത്താണ് ഇത്തവണ പോരാട്ടം അവസാനിപ്പിച്ചത്. സഞ്ജു സാംസൺ സിഎസ്കെയിലേക്കെത്തിയ ശേഷമുള്ള ആദ്യ സീസണിൽത്തന്നെ ടീമിന് കാലിടറിയിരിക്കുകയാണ്. സഞ്ജു ടീം വിട്ട ശേഷമുള്ള ആദ്യ സീസണിൽ രാജസ്ഥാൻ റോയൽസ് പ്ലേ ഓഫിലേക്കെത്തുകയും ചെയ്തു.

നാണംകെട്ട് മുംബൈ ഇന്ത്യൻസ്; 14 മത്സരങ്ങളിൽ 10 തോൽവി, ഭാഗ്യം കൊണ്ട് അവസാന സ്ഥാനം ഒഴിവായി


സിഎസ്കെ പ്ലേ ഓഫിലേക്കെത്താത്തത് ആരാധകരെ സംബന്ധിച്ച് വലിയ നിരാശയുണ്ടാക്കുന്ന കാര്യമാണ്. എന്നാൽ സഞ്ജു സാംസണെ സംബന്ധിച്ച് അഭിമാനത്തോടെ മടങ്ങാവുന്ന നേട്ടമാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. സഞ്ജു സ്വന്തമാക്കിയ നാല് പ്രധാനപ്പെട്ട റെക്കോഡുകൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

സിഎസ്കെയ്ക്കൊപ്പം അരങ്ങേറ്റ സീസണിൽത്തന്നെ രണ്ട് സെഞ്ചുറി പ്രകടനമാണ് സഞ്ജു നേടിയെടുത്തത്. ഇത് മറ്റാർക്കും അവകാശപ്പെടാനാവാത്ത കാര്യമാണ്. സഞ്ജുവിന്റെ സ്ഥിരത ചോദ്യം ഉയർത്തുമ്പോഴും തകർപ്പൻ രണ്ട് സെഞ്ചുറി പ്രകടനങ്ങൾ നടത്താൻ മലയാളി താരത്തിന് സാധിച്ചു. സഞ്ജുവാണ് സിഎസ്കെയുടെ റൺവേട്ടക്കാരിൽ ഇത്തവണ തലപ്പത്തേക്കെത്തിയത്. 14 മത്സരത്തിൽ നിന്ന് 477 റൺസാണ് സഞ്ജുവിന് നേടാനായത്. രണ്ട് സെഞ്ചുറിക്കൊപ്പം ഒരു അർധ സെഞ്ചുറിയും സഞ്ജു നേടിയെടുത്തു.
Samayam MalayalamIPL 2026 Playoff: പ്ലേ ഓഫിൽ കോഹ്ലി വിശ്വസ്തനോ? ആർസിബിക്ക് ആശങ്കയായി ഈ കണക്ക്, ധോണിയെ മറികടക്കാൻ ​ഗില്ല്
മൂന്ന് വ്യത്യസ്ത ടീമുകൾക്കൊപ്പം സെഞ്ചുറി പ്രകടനം നടത്തുന്ന രണ്ടാമത്തെ താരമായി മാറാൻ സഞ്ജു സാംസണ് സാധിച്ചു. കെ എൽ രാഹുലാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലേക്കെത്തിയത്. ഡൽഹി ക്യാപിറ്റൽസ്, രാജസ്ഥാൻ റോയൽസ്, സിഎസ്കെ ടീമുകൾക്കൊപ്പമാണ് സഞ്‍ജു ഈ നേട്ടം സ്വന്തമാക്കിയത്. ഐപിഎല്ലിലെ ചരിത്ര നേട്ടങ്ങളിലൊന്നായിത്തന്നെ ഇതിനെ വിശേഷിപ്പിക്കാം.

ഐപിഎല്ലിലെ റൺവേട്ടക്കാരിലെ 5000 റൺസ് ക്ലബ്ബിലെത്തിയ സഞ്ജു അഞ്ച് സെഞ്ചുറി നേട്ടക്കാരുടെ ക്ലബ്ബിലും പേര് ചേർത്തു. ഐപിഎല്ലിൽ മലയാളി താരത്തെ സംബന്ധിച്ച് അഭിമാനിക്കാവുന്ന നേട്ടമാണിത്. ഈ രണ്ട് നേട്ടവും ഒരുമിച്ച് അവകാശപ്പെടാൻ സാധിക്കുന്ന താരങ്ങൾ കുറവാണ്. അതുകൊണ്ടുതന്നെ ഈ നേട്ടത്തിലേക്കെത്തിയതിൽ എന്തുകൊണ്ടും സഞ്ജുവിന് അഭിമാനിക്കാവുന്നതാണ്.


IPL 2026: നിലവിലെ ടീമിൽ തുടരുക എളുപ്പമല്ല, അടുത്ത സീസണിൽ കൂടുമാറാൻ ഈ താരങ്ങൾ; ക്യാപ്റ്റന്മാരും പട്ടികയിൽ

ഈ സീസണിലെ പ്രകടനത്തോടെ മുൻ സിഎസ്കെ നായകനും ഇതിഹാസവുമായ എംഎസ് ധോണിയുടെ വമ്പൻ റെക്കോഡിനെ മറികടക്കാനും സഞ്ജുവിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ഒരു ഐപിഎൽ സീസണിൽ സിഎസ്കെയ്ക്കായി കൂടുതൽ റൺസ് നേടുന്ന വിക്കറ്റ് കീപ്പർ എന്ന റെക്കോഡിൽ സഞ്ജു ധോണിയെ മറികടന്നു. ധോണിയെ അനുസ്മരിപ്പിക്കുന്ന തകർപ്പനൊരു സ്റ്റംപിങ്ങും നടത്താൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട്.

ഈ സീസണിൽ സിഎസ്കെയുടെ നായകനായ റുതുരാജ് ഗെയ്ക് വാദ് പ്രതീക്ഷക്കൊത്ത പ്രകടനം നടത്താത്തത് ടീമിനെ പ്രതികൂലമായി ബാധിച്ചു. സിഎസ്കെയെ ബാധിച്ച പ്രധാന പ്രശ്നം തുടർ പരിക്കുകളാണെന്നും പറയാം. അടുത്ത സീസണിൽ സഞ്ജു സാംസണിന്റെ ക്യാപ്റ്റൻസിക്ക് കീഴിൽ സിഎസ്കെ ശക്തമായ തിരിച്ചുവരവ് നടത്തുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article