അജിത് അഗാർക്കറുടെ കാര്യത്തിൽ നിർണായക തീരുമാനവുമായി ബിസിസിഐ; ലക്ഷ്യം 2027 ഏകദിന ലോകകപ്പ്

1 month ago 9

ഓൺലൈൻ ഡെസ്‌ക്

Published: April 20, 2026 09:25 AM IST Updated: April 20, 2026 10:25 AM IST

1 minute Read

ajit-agarkar-1
അജിത് അഗാർക്കർ (ഫയൽ ചിത്രം)

ന്യൂഡൽഹി ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം സിലക്‌ഷൻ കമ്മിറ്റി ചെയർമാനായി അജിത് അഗാർക്കർ തുടരും. ബിസിസിഐ അഗാർക്കറിന്റെ കാലാവധി ഒരു വർഷത്തേക്കുകൂടി നീട്ടി. ഇതോടെ 2027 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുക അഗാർക്കറുടെ നേതൃത്വത്തിലുള്ള സമിതിയാകും.

2023 ഒക്ടോബറിൽ ഇന്ത്യൻ ടീമിന്റെ ചീഫ് സിലക്ടറായി ചുമതലയേറ്റ അഗാർക്കറിന്റെ കാലയളവിൽ ഇന്ത്യൻ ടീം 4 ഐസിസി ടൂർണമെന്റുകളുടെ ഫൈനൽ കളിച്ചു. 2 ട്വന്റി20 ലോകകപ്പുകൾ ഉൾപ്പെടെ 3 ടൂർണമെന്റുകളിൽ കിരീടമുയർത്തി. അഗാർക്കറിന് നാലാം വർഷത്തേക്ക് കരാർ നീട്ടിനൽകാൻ കാരണമായതും ഈ നേട്ടങ്ങളാണ്.

വിരാട് കോലിയുടെയും രോഹിത് ശർമയുടെയും ടെസ്റ്റ് വിരമിക്കലിന് കാരണമായ കടുത്ത തീരുമാനം കൈക്കൊണ്ടത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സമിതിയാണ്. ടെസ്റ്റ്, ഏകദിന ടീം ക്യാപ്റ്റനായ ശുഭ്മൻ ഗില്ലിനെ ഈ വർഷത്തെ ട്വന്റി20 ലോകകപ്പ് ടീമിൽനിന്ന് ഒഴിവാക്കി ഇഷാൻ കിഷന് അവസരം നൽകിയതായിരുന്നു മറ്റൊരു സുപ്രധാന തീരുമാനം.

English Summary:

Ajit Agarkar volition proceed arsenic the president of the Indian cricket enactment committee, with the BCCI extending his tenure by 1 year. This means Agarkar's committee volition prime the Indian squad for the 2027 ODI World Cup, gathering connected their past successes successful ICC tournaments.

Read Entire Article