Published: May 01, 2026 01:29 PM IST Updated: May 01, 2026 02:35 PM IST
1 minute Read
ഹൈദരാബാദ് ∙ അനുവാദമില്ലാതെ ചിത്രം പകർത്താൻ ശ്രമിച്ച ആരാധകനോട് ക്ഷുഭിതനായി സൺറൈസേഴ്സ് ഹൈദരാബാദിന്റെ ദക്ഷിണാഫ്രിക്കാന്‍ താരം ഹെൻറിച്ച് ക്ലാസന്‍. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. പ്രചരിക്കുന്ന വിഡിയോയില്‍ ക്ലാസന്‍റെ മുഖം വ്യക്തമല്ലെങ്കിലും അദ്ദേഹത്തോട് അടുത്ത വ്യക്തികള്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ക്ലാസൻ ഒരാളെ ഭീഷണിപ്പെടുത്തുന്നതും റെക്കോർഡിങ് നിർത്താൻ ആവശ്യപ്പെടുന്നതും കേൾക്കാം.
ചിത്രം പകര്‍ത്തുന്നത് കണ്ടതും ‘‘ഞാൻ പറയുന്നത് ശ്രദ്ധിക്കൂ, ഇതു ചെയ്യരുത്, ഫോട്ടോയെടുക്കരുത്’’ എന്നാണ് ക്ലാസന്‍ പറഞ്ഞത്. ആരാധകന്‍ വിടാതെ പിന്തുടര്‍ന്നതോടെ താരത്തിന്‍റെ സ്വരവും മാറി. ‘‘ ഫോട്ടോ എടുക്കരുത്. ഞാൻ തിരിയുമ്പോൾ നിങ്ങൾ എന്റേയോ എന്റെ കുടുംബത്തിന്റേയോ ഫോട്ടോ എടുത്താൽ, നിങ്ങളെ അടിച്ചു താഴെയിടുമെന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു’’– ക്ലാസൻ ദേഷ്യത്തോടെ പറയുന്നത് വിഡിയോയില്‍ കേള്‍ക്കാം.
‘‘ഇത് നിർത്തൂ. ഞാൻ നിങ്ങളോട് പറഞ്ഞത് മനസ്സിലായോ? ഫോട്ടോ എടുക്കരുത്. ഇത് എന്റെ കുടുംബമാണ്. അതുകൊണ്ട് നിങ്ങളുടെ ഫോൺ മാറ്റിവയ്ക്കു’’– ക്ലാസൻ ആവർത്തിച്ച് പറഞ്ഞു. ഇതിനിടെ ടീമിന്റെ പ്രകടനത്തെ ആരാധകൻ അഭിനന്ദിക്കുകയും ക്ലാസൻ നന്ദി പറയുകയും ചെയ്യുന്നുണ്ട്.
POV: gathering a overseas cricketer successful India…. Dude conscionable springiness him and his household immoderate privateness for gods sake.
What a antheral Klaasy 🙏 cinema lo leader villain ki informing ela isthado ala ichadu 😂🔥 bully antheral 🧡#SRH #IPL2026 pic.twitter.com/imwBT2c8wi
വിഡിയോയ്ക്കു താഴെ ക്ലാസനെ പിന്തുണച്ച് ഒട്ടേറെപ്പേർ കമന്റ് ചെയ്തു. ക്ലാസന്‍ ദേഷ്യപ്പെട്ടതിന് ഒന്നും പറയാനില്ലെന്നായിരുന്നു വിഡിയോയ്ക്ക് ചുവടെ ആളുകള്‍ കുറിച്ചത്. വ്യക്തികളുടെ സ്വകാര്യതയെ മാനിക്കാന്‍ പഠിക്കണമെന്ന് ഒരാള്‍ കുറിച്ചു. സിനിമയില്‍ നായകന്‍ വില്ലനോട് പറയുന്നത് പോലെയുണ്ടെന്നും കുടുംബത്തെ തൊട്ടുകളിക്കുന്നത് ആര്‍ക്കാണ് സഹിക്കുകയെന്നും കമന്‍റുകളുണ്ട്. ഹൈദരാബാദിനായി മികച്ച പ്രകടനമാണ് ക്ലാസന്‍ നടത്തുന്നത്. മുംബൈ ഇന്ത്യൻസിനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ 30 പന്തില്‍ നിന്ന് 65 റണ്‍സായിരുന്നു താരം നേടിയത്. പ്ലെയര്‍ ഓഫ് ദ് മാച്ചും താരം നേടി.
English Summary:







English (US) ·