അണുബാധയുണ്ടായിട്ടും കളിച്ചു, ഇന്ത്യൻ യുവതാരം ആശുപത്രിയിൽ, ലോകകപ്പ് മത്സരങ്ങൾ നഷ്ടമാകും

1 month ago 5

ഓൺലൈൻ ഡെസ്ക്

Published: February 11, 2026 10:56 AM IST

1 minute Read

 R.SATISH BABU / AFP
അഭിഷേക് ശർമയും സഞ്ജു സാംസണും. Photo: R.SATISH BABU / AFP

Follow Us

Facebook

WhatsApp

ന്യൂഡൽഹി∙ അണുബാധയുണ്ടായതിനെ തുടർന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം അഭിഷേക് ശർമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുഎസിനെതിരായ മത്സരത്തിനു മുൻപു തന്നെ അഭിഷേകിന് വയറ്റിൽ പ്രശ്നങ്ങളുണ്ടായിരുന്നതായും, ഈ മത്സരം കളിച്ചതോടെ ആരോഗ്യനില വഷളായെന്നുമാണു വിവരം. കടുത്ത പനിയുണ്ടായതിനെ തുടർന്നു താരത്തിന് ‘ഡ്രിപ്’ ഇട്ടിരുന്നു. ന്യൂഡൽഹിയിലെ അരുണ്‍ ജയ്റ്റ്‍ലി സ്റ്റേഡിയത്തിൽ പരിശീലനത്തിന് ഇറങ്ങാൻ അഭിഷേകിന് ഇതുവരെ സാധിച്ചിട്ടില്ല.

അഭിഷേകിന് ഫിറ്റ്നസിലേക്കു മടങ്ങിയെത്താൻ രണ്ടു ദിവസം കൂടിവേണ്ടിവരുമെന്നു ഇന്ത്യന്‍ ടീം അസിസ്റ്റന്റ് പരിശീലകൻ റയാൻ ടെൻ ദൊഷാട്ടെ ചൊവ്വാഴ്ച പറഞ്ഞു. യുഎസിനെതിരായ ആദ്യ മത്സരത്തിൽ അഭിഷേക് ഗോൾഡൻ ഡക്കായിരുന്നു. ബാറ്റിങ്ങിനു ശേഷം താരം ഫീൽ‍ഡിങ്ങിന് ഇറങ്ങിയുമില്ല. അഭിഷേകിനു പകരം സഞ്ജു സാംസണായിരുന്നു ഫീൽഡറായി കളിച്ചത്. നമീബിയയ്ക്കെതിരെ അഭിഷേക് ഇറങ്ങുന്ന കാര്യം സംശയമാണെന്ന് റയാൻ ടെൻ ദൊഷാട്ടെ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. സഞ്ജു സാംസണും ഇഷാൻ കിഷനുമായിരിക്കും ന്യൂഡൽഹിയിൽ ഇന്ത്യയുടെ ഓപ്പണിങ് സഖ്യം.

മത്സരത്തിനു മുന്നോടിയായി ഇഷാനും സഞ്ജുവും ഒരുമിച്ച് ബാറ്റിങ് പരിശീലനം നടത്തുന്നുണ്ട്. 15ന് പാക്കിസ്ഥാനെതിരായ മത്സരം നടക്കാനിരിക്കെ അഭിഷേകിന്റെ ഫിറ്റ്നസ് ഇന്ത്യയ്ക്ക് ഏറെ നിർണായകമാണ്. പരുക്കു ഭേദമായ സ്പിൻ ബോളിങ് ഓൾറൗണ്ടർ വാഷിങ്ടൻ സുന്ദർ ടീമിനൊപ്പം ചേർന്നു. ആദ്യ മത്സരത്തിൽ വിശ്രമം അനുവദിച്ച സൂപ്പർ പേസർ ജസ്പ്രീത് ബുമ്രയും ഇന്നലെ നെറ്റ്സിൽ ഏറെ നേരം പന്തെറി‍ഞ്ഞു. ബുമ്ര പ്ലേയിങ് ഇലവനിൽ തിരിച്ചെത്തുമ്പോൾ മുഹമ്മദ് സിറാജ്, അർഷ്‍ദീപ് സിങ് എന്നിവരിലൊരാൾ പുറത്തിരിക്കേണ്ടിവരും.

English Summary:

Indian cricketer Abhishek Sharma has been hospitalized owed to an infection, starring to a wellness scare up of important matches

Read Entire Article