‘അതിരടി’യിൽ സഞ്ജുവിന് റോൾ കൊടുത്തു, പക്ഷേ തള്ളിക്കളഞ്ഞെന്ന് ബേസിൽ; ചെറിയ വേഷമെന്ന് താരത്തിന്റെ മറുപടി

2 weeks ago 3

ഓൺലൈൻ ഡെസ്ക്

Published: May 17, 2026 09:07 PM IST

1 minute Read

 വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Cinehoods എന്ന ഇന്‍സ്റ്റ അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
ബേസിൽ ജോസഫിന് ചെന്നൈ സൂപ്പർ കിങ്സ് ജഴ്സി സമ്മാനിക്കുന്ന സഞ്ജു സാംസൺ, സ​ഞ്ജു പരസ്യ ചിത്രത്തിൽ അഭിനയിച്ചപ്പോൾ. Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Cinehoods എന്ന ഇന്‍സ്റ്റ അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.

ചെന്നൈ∙ മലയാളത്തിൽ നിറഞ്ഞോടുത്ത ‘അതിരടി’ സിനിമയില്‍ ഇന്ത്യൻ‍ ക്രിക്കറ്റ് താരം സഞ്ജു സാംസണെ അഭിനയിപ്പിക്കാൻ ശ്രമിച്ചിരുന്നതായി നടൻ ബേസിൽ ജോസഫ്. എന്നാൽ സഞ്ജു ഒഴിവായതോടെയാണ് ‘കാമിയോ’ റോളിലേക്ക് മറ്റൊരു താരത്തെ പരിഗണിക്കേണ്ടിവന്നതെന്ന് ബേസിൽ പറഞ്ഞു. ‘‘ഈ സിനിമയിൽ ഒരു കാമിയോ റോളിലേക്ക് സഞ്ജുവിനെ വിളിച്ചിരുന്നു. എന്നാൽ സഞ്ജു അപ്പോൾ തന്നെ അതു തള്ളിക്കളഞ്ഞു.’’– അതിരടി സിനിമയുടെ തമിഴ് ട്രെയിലർ ലോഞ്ചിൽ‍ ബേസിൽ പറഞ്ഞു.

ഐപിഎൽ തിരക്കുകൾക്കിടെ സിനിമയുടെ തമിഴ് ട്രെയിലർ ലോഞ്ചില്‍ സഞ്ജുവും പങ്കെടുത്തിരുന്നു. ‘‘ചെറിയ റോളാണ് കിട്ടിയത്. കിട്ടുന്നെങ്കിൽ വലിയ റോൾ നൽകണം. ബേസിൽ വലിയ സംവിധായകനാണ്. എന്ത് റോൾ വേണമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം.’’–സഞ്ജു തമാശ രൂപേണ പറഞ്ഞു. ‘‘ബേസിലിനെ വർഷങ്ങളായി അറിയാം. അടുത്ത സുഹൃത്താണ്. ബേസിൽ എപ്പോഴും ചിരിച്ചുകൊണ്ടിരിക്കും. പക്ഷേ ജോലിയുടെ കാര്യത്തിൽ വളരെ കർക്കശക്കാരനാണ്. ബേസിൽ ജോസഫ് പ്രൊഡക്ഷന്റെ ആദ്യ സിനിമയാണ്. ഈ സിനിമയ്ക്കു വേണ്ടി അദ്ദേഹം നടത്തിയ പരിശ്രമങ്ങൾ നന്നായി അറിയാം. അതുകൊണ്ടാണു ഇവിടെ വന്നത്.’’– സഞ്ജു വ്യക്തമാക്കി.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഭാഗമായി ചെന്നൈ സൂപ്പർ കിങ്സ് ക്യാംപിലാണ് സഞ്ജു ഇപ്പോഴുള്ളത്. 12 മത്സരങ്ങൾ കളിച്ച താരം രണ്ട് സെഞ്ചറികളും ഒരു അർധ സെഞ്ചറിയുമുൾപ്പടെ 450 റൺസാണ് ഇതുവരെ സ്കോർ ചെയ്തത്. 12 മത്സരങ്ങൾ പൂർത്തിയാക്കിയ ചെന്നൈ ആറു വീതം വിജയവും തോൽവിയുമായി പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്. പ്ലേ ഓഫ് ഉറപ്പിക്കാൻ ഇനിയുള്ള രണ്ടു മത്സരങ്ങളും ചെന്നൈയ്ക്കു ജയിക്കേണ്ടതുണ്ട്.

English Summary:

Basil Joseph Wanted Sanju Samson for 'Athiradi' Cameo

Read Entire Article