Published: March 03, 2026 01:25 PM IST
1 minute Read
മുംബൈ∙ തകർപ്പന്‍ ബാറ്റിങ് പ്രകടനത്തിലൂടെ ഇന്ത്യയെ ട്വന്റി20 ലോകകപ്പ് സെമി ഫൈനലിലെത്തിച്ച മലയാളി താരം സഞ്ജു സാംസണെ വാനോളം പുകഴ്ത്തി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. സഞ്ജുവിന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സാണ് ഞായറാഴ്ച ഈഡൻ ഗാർഡൻസിൽ സംഭവിച്ചതെന്ന് ആകാശ് ചോപ്ര യുട്യൂബ് ചാനലിൽ പ്രതികരിച്ചു. വെസ്റ്റിൻഡീസിനെതിരെ 97 റൺസടിച്ച സഞ്ജു, പുറത്താകാതെനിന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചിരുന്നു.
‘‘സഞ്ജു ദൈവത്തിന്റെ സ്വന്തം നാട്ടിൽനിന്നാണു വരുന്നത്. അദ്ദേഹവും ദൈവത്തിന്റെ പ്ലാനുകളുടെ ഭാഗമാണ്. ഈ ലോകകപ്പിന്റെ തുടക്കത്തിൽ അദ്ദേഹം പ്ലേയിങ് ഇലവനിൽ ഉണ്ടായിരുന്നില്ല. ഇന്ത്യയുടെ പ്ലാനുകളിൽ അദ്ദേഹത്തിന് ഇടമില്ലായിരുന്നു. എന്നാൽ ഇടംകൈ ബാറ്റർമാർ സ്പിന്നർമാർക്കു മുന്നിൽ ബുദ്ധിമുട്ടി. അഭിഷേകിന് ഫോം നഷ്ടപ്പെട്ടു. അപ്പോഴാണു സഞ്ജുവിനെ പരിഗണിക്കുന്നത്. ദക്ഷിണാഫ്രിക്കയോട് ഇന്ത്യ തോറ്റില്ലായിരുന്നെങ്കിൽ സഞ്ജു പ്ലേയിങ് ഇലവനിൽ പോലും ഉണ്ടാകില്ല.’’– ആകാശ് ചോപ്ര വ്യക്തമാക്കി.
മറ്റ് ബാറ്റർമാർ തകർത്തടിക്കുമ്പോൾ സഞ്ജു സ്ട്രൈക്ക് കൈമാറി. റണ്‍സ് നേടണമന്ന വാശി ഇല്ലാതെ ടീമിനായി കളിച്ചു. ഒരു ഓപ്പണറായി ഇറങ്ങി കളി ജയിപ്പിക്കുക എന്നത് പ്രയാസകരമായ കാര്യമാണ്. പണ്ട് മികച്ച തുടക്കം കിട്ടിയാൽ സഞ്ജു വിക്കറ്റ് വലിച്ചെറിയുമായിരുന്നു. എന്നാൽ ഇപ്പോൾ അതു മാറി. സഞ്ജു സാംസൺ മനോഹരമായി ബാറ്റ് ചെയ്യുമ്പോൾ ജീവിതം തന്നെ സുന്ദരമായി തോന്നും.’’– ആകാശ് ചോപ്ര വിഡിയോയിൽ പറഞ്ഞു.
ട്വന്റി20 ലോകകപ്പിലെ നിർണായക സൂപ്പർ 8 മത്സരത്തിൽ വിൻഡീസിനെതിരെ 5 വിക്കറ്റ് ജയവുമായാണ് ടീം ഇന്ത്യ സെമിഫൈനലിൽ കടന്നത്. വിൻഡീസ് ഉയർത്തിയ 196 റൺസ് ലക്ഷ്യം 19.2 ഓവറിൽ ഇന്ത്യ മറികടന്നു. അർധ സെഞ്ചറിയുമായി ഇന്ത്യൻ കുതിപ്പിന് ഇന്ധനമായ സഞ്ജുവാണ് (50 പന്തിൽ 97 നോട്ടൗട്ട്) ടീമിന്റെ വിജയശിൽപി. ട്വന്റി20യിൽ ഇന്ത്യ പിന്തുടർന്ന് കീഴടക്കുന്ന ഉയർന്ന വിജയലക്ഷ്യവുമായി ഇത്. വ്യാഴാഴ്ച ഇംഗ്ലണ്ടിനെതിരെ മുംബൈയിലാണ് ഇന്ത്യയുടെ സെമിഫൈനൽ. 4ന് കൊൽക്കത്തയിൽ നടക്കുന്ന ഒന്നാം സെമിയിൽ ദക്ഷിണാഫ്രിക്കയും ന്യൂസീലൻഡും ഏറ്റുമുട്ടും. ഫൈനൽ 8ന് അഹമ്മദാബാദിൽ.
English Summary:







English (US) ·