അത്രയ്ക്ക് ‘മാസ്’ വേണ്ട! ‘ജയിലർ’, ‘കൂലി’ സിനിമകളിലെ പാട്ട് ഉപയോഗിക്കില്ലെന്ന് സിഎസ്കെ, വിടാതെ സൺ പിക്ചേഴ്സ്

5 days ago 3

മനോരമ ലേഖകൻ

Published: March 17, 2026 01:03 PM IST Updated: March 17, 2026 03:08 PM IST

1 minute Read

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്‌സ് ജഴ്‌സിയിൽ X/@diligentdarshan
സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്‌സ് ജഴ്‌സിയിൽ X/@diligentdarshan

ചെന്നൈ ∙ ‘ജയിലർ’, ‘കൂലി’ സിനിമകളിലെ പാട്ടുകളും പശ്ചാത്തല സംഗീതവും അനുമതിയില്ലാതെ ഉപയോഗിക്കില്ലെന്ന് ചെന്നൈ സൂപ്പർ കിങ്സ് (സിഎസ്കെ) സത്യവാങ്മൂലം നൽകിയതോടെ സൺ പിക്ചേഴ്സ് നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി ഭാഗികമായി തീർപ്പാക്കി. പകർപ്പവകാശ നിയമ പ്രകാരം ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ ഹർജിയിലെ നടപടികൾ തുടരും.

28ന് ആരംഭിക്കുന്ന ഐപിഎലിനു മുന്നോടിയായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയെയും സഞ്ജു സാംസണെയും ഉൾപ്പെടുത്തി സിഎസ്കെ പുറത്തിറക്കിയ വിഡിയോകളിൽ സൺ പിക്ചേഴ്സ് നിർമിച്ച രജനീകാന്ത് ചിത്രങ്ങളിലെ ഗാനങ്ങളും സംഗീതവും ഉപയോഗിച്ചതിനെ തുടർന്നാണു നിർമാതാക്കൾ കോടതിയിലെത്തിയത്.

വിവാദമായ വിഡിയോകൾ സിഎസ്‌കെ നീക്കം ചെയ്തിരുന്നു. ഐപിഎലിൽ സൺ റൈസേഴ്സ് ഹൈദരാബാദ് ഉടമകളായ സൺ ടിവി നെറ്റ്‌വർക്ക് മദ്രാസ് ഹൈക്കോടതിയിലാണ് സിഎസ്‌കെക്കെതിരെ പകർപ്പവകാശ ലംഘനത്തിന് കേസ് നൽകിയത്.

English Summary:

Chennai Super Kings has agreed not to usage euphony and inheritance scores from 'Jailer' and 'Coolie' without permission, starring the Madras High Court to partially settee Sun Pictures' plea. The tribunal volition proceed proceedings connected the copyright infringement suit seeking Rs 1 crore successful damages.

Read Entire Article