അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരം റഹ്മത്ത് ഷാ അന്തരിച്ചു? 32കാരനായ താരത്തിന്റെ ചിത്രം സഹിതം അനുശോചനക്കുറിപ്പ്; വൈറൽ

2 weeks ago 4

ഓൺലൈൻ ഡെസ്‌ക്

Published: May 17, 2026 10:34 AM IST

1 minute Read

റഹ്‌മത്ത് ഷാ (Photo by Ishara S. KODIKARA / AFP)
റഹ്‌മത്ത് ഷാ (Photo by Ishara S. KODIKARA / AFP)

കാബൂൾ ∙ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരം റഹ്മത്ത് ഷാ അന്തരിച്ചു എന്നുള്ള അഭ്യൂഹം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. 32 വയസ്സുകാരനായ റഹ്മത്ത് ഷാ അന്തരിച്ചെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള ഒരു പോസ്റ്റാണ് പ്രചരിക്കുന്നത്. അഫ്ഗാൻ ഓൾറൗണ്ടർ കരീം ജനത്, റഹ്മത്തിന്റെ ചിത്രം ഉൾപ്പെടുത്തിക്കൊണ്ട് ഇൻസ്റ്റഗ്രാമിൽ ഒരു അനുശോചന പോസ്റ്റ് പങ്കുവച്ചതോടെയാണ് അഭ്യൂഹങ്ങൾ ഉയർന്നു തുടങ്ങിയത്. ഇതോടെ താരം അന്തരിച്ചു എന്ന രീതിയിൽ വാർത്ത പരന്നു. എന്നാൽ, യഥാർഥത്തിൽ റഹ്മത്തിന്റെ അമ്മയാണ് മരിച്ചതെന്നും പഷ്തോ ഭാഷയിൽ പോസ്റ്റ് ചെയ്ത കരീം ജനതിന്റെ അനുശോചന സന്ദേശം റഹ്മത്തിനെയല്ല, മറിച്ച് താരത്തിന്റെ അമ്മയെ ഉദ്ദേശിച്ചുള്ളതായിരുന്നു എന്നും പിന്നീട് വ്യക്തമായി.

കരീമിന്റെ പോസ്റ്റിന്റെ ഇൻസ്റ്റഗ്രാം ഓട്ടോമേറ്റഡ് വിവർത്തനം ഇങ്ങനെയായിരുന്നു: ‘‘വളരെ സങ്കടത്തോടെയാണ് അഫ്ഗാനിസ്ഥാൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ ഇതിഹാസ താരം റഹ്മത്ത് ഷായുടെ വേർപാടിനെക്കുറിച്ചുള്ള വാർത്ത ഞാൻ അറിഞ്ഞത്. ഈ വലിയ ദുരന്തം എന്നെയും എല്ലാ ക്രിക്കറ്റ് ആരാധകരെയും ആഴത്തിൽ സങ്കടപ്പെടുത്തിയിരിക്കുന്നു. ഒരു ക്രിക്കറ്റ് താരം എന്ന നിലയിൽ റഹ്മത്ത് ഷായോടും അദ്ദേഹത്തിന്റെ കുടുംബത്തോടും ഞാൻ എന്റെ അഗാധമായ അനുഭാവവും അനുശോചനവും രേഖപ്പെടുത്തുന്നു. അള്ളാഹു പരേതന് സ്വർഗം നൽകുകയും അദ്ദേഹത്തിന്റെ ഖബറിടം പ്രകാശിപ്പിക്കുകയും ഈ വലിയ ദുഃഖം സഹിക്കാൻ കുടുംബത്തിന് ശക്തി നൽകുകയും ചെയ്യട്ടെ. തീർച്ചയായും നമ്മൾ അള്ളാഹുവിനുള്ളതാണ്, സത്യമായും അവനിലേക്ക് തന്നെ നമ്മൾ മടങ്ങുകയും ചെയ്യും.’’–

എന്നാൽ ഇൻസ്റ്റമിലെ ഇൻബിൽറ്റ് പരിഭാഷയുടെ പ്രശ്നമാണ് ഇതെന്നു പിന്നീടു വ്യക്തമായി. പഷ്തോ വാചകത്തിന്റെ കൃത്യമായ പരിഭാഷ ഇപ്രകാരമാണ്: ‘‘ദേശീയ ക്രിക്കറ്റ് ടീം താരം റഹ്മത്ത് ഷായുടെ ആദരണീയയായ അമ്മയുടെ മരണവാർത്ത ഞാൻ അറിഞ്ഞു. ഈ വിയോഗം എന്നെയും എല്ലാ ക്രിക്കറ്റ് ആരാധകരെയും വളരെയധികം സങ്കടപ്പെടുത്തി. എന്റെ സ്വന്തം പേരിലും ഒരു ക്രിക്കറ്റ് താരം എന്ന നിലയിലും റഹ്മത്ത് ഷായോടും അദ്ദേഹത്തിന്റെ ആദരണീയരായ കുടുംബത്തോടും ഞാൻ എന്റെ അഗാധമായ അനുഭാവവും അനുശോചനവും രേഖപ്പെടുത്തുന്നു. അള്ളാഹു പരേതയ്ക്ക് സ്വർഗം നൽകുകയും അവരുടെ ഖബറിടം പ്രകാശം കൊണ്ട് നിറയ്ക്കുകയും ഈ വലിയ ദുഃഖം സഹിക്കാൻ കുടുംബത്തിന് ശക്തി നൽകുകയും ചെയ്യട്ടെ. തീർച്ചയായും നമ്മൾ അള്ളാഹുവിനുള്ളതാണ്, തീർച്ചയായും അവനിലേക്ക് തന്നെ നമ്മൾ മടങ്ങുകയും ചെയ്യും.’’

റഹ്മത്ത് ഷായ്ക്ക് യാതൊരു കുഴപ്പവുമില്ലെന്ന് അറിഞ്ഞതോടെ ആരാധകർ ആശ്വസത്തിലാണ്. അതേസമയം തന്നെ, സ്ഥിരീകരിക്കാത്ത വ്യാജവിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കരുതെന്ന് അവർ ഉപയോക്താക്കളോട് അഭ്യർഥിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ബംഗ്ലദേശിനെതിരെ നടന്ന ഏകദിന പരമ്പരയിലാണ് റഹ്മത്ത് അവസാനമായി അഫ്ഗാനിസ്ഥാനായി കളിച്ചത്. പരുക്കേറ്റതിനെ തുടർന്ന് താരത്തിന് മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ നിന്ന് പുറത്തിരിക്കേണ്ടി വന്നിരുന്നു.

English Summary:

Afghanistan cricket subordinate Rahmat Shah decease rumors circulated wide connected societal media aft Afghan all-rounder Karim Janat posted a condolence connection featuring Rahmat's picture. It was aboriginal clarified that the station was mistakenly translated and really referred to Rahmat Shah's mother's death, not his.

Read Entire Article