5000 രൂപ നിക്ഷേപിച്ചാല്‍ ശ്രദ്ധിക്കും, അപ്പോഴാണ്...; സഞ്ജീവ് ഗോയങ്കയുടെ ‘ഇടപെടലിന്’ പിന്തുണ
ഇന്ത്യൻ പ്രീമിയർ ലീഗിൽ ലക്നൗ സൂപ്പർ ജയന്റ്സ് ടീം ഉടമ ടീമംഗങ്ങളുമായി നടത്തുന്ന ചർച്ചകളെ പിന്തുണച്ച് ലക്നൗ സൂപ്പർ ജയന്റ്സ് താരം മുഹമ്മദ് ഷമി. 2024 ഐപിഎലിനിടെ ലക്നൗ ടീം തുടർച്ചയായി തോൽവികൾ വഴങ്ങിയപ്പോൾ ടീം ക്യാപ്റ്റനായിരുന്ന കെ.എൽ. രാഹുലിനെ സഞ്ജീവ് ഗോയങ്ക ഗ്രൗണ്ടിൽവച്ച‍് ശകാരിച്ചിരുന്നു. സംഭവം വലിയ വിവാദമായതോടെ രാഹുൽ ലക്നൗ ടീം വിട്ടിരുന്നു. ഇത്തവണയും ലക്നൗവിന്റെ ആദ്യ മത്സരത്തിലെ തോൽവിക്കു ശേഷം ഗോയങ്കയും ക്യാപ്റ്റൻ ഋഷഭ് പന്തും ഗ്രൗണ്ടിൽവച്ച് ഏറെ നേരം സംസാരിച്ചതു അഭ്യൂഹങ്ങൾക്കിടയാക്കിയിരുന്നു. Read More...
ചെന്നൈയ്ക്ക് രണ്ടാം തോൽവി, പഞ്ചാബ് കിങ്സിന് അഞ്ച് വിക്കറ്റ് വിജയം
ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിന് രണ്ടാം വിജയം. ചെന്നൈ സൂപ്പർ കിങ്സിനെതിരെ അഞ്ചു വിക്കറ്റിനാണ് പഞ്ചാബ് വിജയിച്ചത്. ചെന്നൈ ഉയർത്തിയ 210 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് 18.4 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. 29 പന്തിൽ 50 റൺസെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. പഞ്ചാബിനായി ബാറ്റിങ്ങിനിറങ്ങിയവരെല്ലാം തിളങ്ങി. ശ്രേയസിനു പുറമേ പ്രബ്സിമ്രൻ സിങ് (34 പന്തിൽ 43), കൂപ്പർ കോണോലി (22 പന്തിൽ 36), പ്രിയൻഷ് ആര്യ (11 പന്തിൽ 39) എന്നിവരും തകർത്തടിച്ചു. ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ പഞ്ചാബ് മൂന്നു വിക്കറ്റ് വിജയം നേടിയിരുന്നു. രണ്ടാം വിജയത്തോടെ പഞ്ചാബ് പട്ടികയിൽ ഒന്നാമതെത്തി. ചെന്നൈ സൂപ്പർ കിങ്സിന്റെ രണ്ടാം തോൽവിയാണിത്. Read More...
അഭിഷേക് ശർമയെ അച്ചടക്കം പഠിപ്പിക്കാൻ ബിസിസിഐ; വൻതുക പിഴ
ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിനിടയിലെ മോശം ഭാഷാ പ്രയോഗത്തിനു പിന്നാലെ സൺറൈസേഴ്സ് ഹൈദരാബാദിന്റെ സൂപ്പർ താരം അഭിഷേക് ശർമയെ അച്ചടക്കം പഠിപ്പിക്കാന്‍ ഉറച്ച് ബിസിസിഐ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ അച്ചടക്കം ലംഘിച്ചെന്നു കണ്ടെത്തിയതിനെ തുടർന്ന് അഭിഷേകിനെതിരെ വൻ തുകയാണ് ബിസിസിഐ പിഴയായി ചുമത്തിയത്. മത്സരത്തിൽ നാലു ഫോറും നാലു സിക്സും നേടിയ താരം 21 പന്തിൽ 48 റൺസാണു നേടിയത്. മോശം വാക്കുകൾ ഉപയോഗിച്ചതായി താരം സമ്മതിച്ചിട്ടുണ്ടെന്ന് ഐപിഎൽ സംഘാടകർ അറിയിച്ചു. മാച്ച് ഫീയുടെ 25 ശതമാനമാണു താരത്തിനു പിഴയായി ചുമത്തിയിട്ടുള്ളത്. Read More...
കളി കഴിഞ്ഞ് ഗ്രൗണ്ട് വിട്ട് താരങ്ങൾ, ഡഗ്ഔട്ടിലെ മാലിന്യം നീക്കം ചെയ്ത് പരിശീലകൻ
ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിനു ശേഷം ഡഗ് ഔട്ടിൽ മാലിന്യങ്ങൾ ശേഖരിച്ച് ഗുജറാത്ത് ടൈറ്റൻസിന്റെ പരിശീലകൻ മാത്യു ഹെയ്ഡൻ. മത്സരം കഴിഞ്ഞ് താരങ്ങളെല്ലാം ഡ്രസിങ് റൂമിലേക്കു മടങ്ങിയപ്പോഴാണ് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ഡഗ് ഔട്ടിലെ മാലിന്യം നീക്കാൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം നേരിട്ട് രംഗത്തിറങ്ങിയത്. വെള്ളക്കുപ്പികളും മറ്റു വസ്തുക്കളും ശേഖരിച്ച് കവറിൽ നിറയ്ക്കുന്ന ഹെയ്ഡന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. Read More...
‘ഗോയങ്ക പൊങ്ങച്ചക്കാരനായ കോമാളി: നാണക്കേട് തോന്നുന്നെന്ന് ലളിത് മോദി
സഞ്ജീവ് ഗോയങ്കയെ പോലുള്ള ഫ്രാഞ്ചൈസി ഉടമകളെ ഐപിഎൽ മത്സരത്തിനു ശേഷം ഗ്രൗണ്ടിലേക്ക് പ്രവേശിപ്പിക്കരുതെന്ന് ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി. ഡല്‍ഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സ് തോറ്റതിനു പിന്നാലെ ക്യാപ്റ്റൻ ഋഷഭ് പന്തുമായി സഞ്ജീവ് ഗോയങ്ക ഗ്രൗണ്ടിൽവച്ച് ചർച്ച നടത്തിയിരുന്നു. കാര്യങ്ങൾ വിശദീകരിക്കാൻ ബുദ്ധിമുട്ടുന്ന പന്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇതിനു പിന്നാലെയാണ് ലളിത് മോദിയുടെ വിമർശനം. സാമ്പത്തിക തട്ടിപ്പുകേസുകളിൽ പ്രതിയായ ലളിത് മോദി നിലവിൽ ഇംഗ്ലണ്ടിലാണു ജീവിക്കുന്നത്. Read More...
English Summary:








English (US) ·