Published: March 19, 2026 09:47 AM IST
1 minute Read
ഹൈദരാബാദ് ∙ ഇത്തവണ ഐപിഎൽ സീസണിന്റെ ആദ്യഘട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിനെ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ നയിക്കും. ഓപ്പണർ അഭിഷേക് ശർമ വൈസ് ക്യാപ്റ്റനാകും. നിലവിലെ ക്യാപ്റ്റൻ പാറ്റ് കമിൻസ് പരുക്കുഭേദമായി തിരിച്ചെത്തുന്നതുവരെയാണ് ഹൈദരാബാദ് ടീം ഇടക്കാല ക്യാപ്റ്റനെ നിയമിച്ചത്. മുഷ്താഖ് അലി ട്വന്റി20 ടൂർണമെന്റിൽ ഈ വർഷം ജേതാക്കളായ ജാർഖണ്ഡ‍് ടീമിന്റെ ക്യാപ്റ്റനായിരുന്ന ഇഷാൻ കിഷൻ ഇതാദ്യമായാണ് ഒരു ഐപിഎൽ ടീമിനെ നയിക്കാനൊരുങ്ങുന്നത്.
തോളിലെ പരുക്കിനെത്തുടർന്ന് വിശ്രമത്തിൽ കഴിയുന്ന ഓസീസ് പേസർ കമിൻസിന് ഐപിഎൽ സീസണിലെ ആദ്യഘട്ട മത്സരങ്ങൾ നഷ്ടമാകും. 2024ൽ റണ്ണറപ്പായിരുന്ന ഹൈദരാബാദ് കഴിഞ്ഞ സീസണിൽ 6 തോൽവിയും 7 ജയവുമായി പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തായിരുന്നു. 28ന് ബെംഗളൂരു റോയൽ ചാലഞ്ചേഴ്സിനെതിരെയാണ് ഈ സീസണിൽ ഹൈദരാബാദിന്റെ ആദ്യ മത്സരം.
ട്വന്റി20 ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിനു പിന്നാലെയാണ് ഐപിഎൽ ക്യാപ്റ്റൻസി ഇഷാനെ തേടിയെത്തുന്നത്. ലോകകപ്പിൽ 317 റൺസാണ് ഇഷാന്‍ ആകെ നേടിയത്. ന്യൂസീലൻഡിനെതിരായ ഫൈനലിൽ 25 പന്തുകൾ നേരിട്ട ഇഷാൻ 54 റൺസ് സ്വന്തമാക്കിയിരുന്നു. ലോകകപ്പിൽ എട്ട് ഇന്നിങ്സുകൾ കളിച്ച അഭിഷേക് ശർമ രണ്ട് അർധ സെഞ്ചറികൾ ഉൾപ്പടെ 141 റൺസാണു സ്വന്തമാക്കിയത്. നേരത്തേ അഭിഷേക് ശർമയുടെ പേരും സണ്‍റൈസേഴ്സിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഉയർന്നിരുന്നു.
English Summary:







English (US) ·