Published: May 28, 2026 09:09 AM IST Updated: May 28, 2026 10:49 AM IST
1 minute Read
സാൻ ഫ്രാൻസിസ്കോ∙ ഫുട്‌ബോൾ പ്രേമികൾ ലോകമെമ്പാടും ആകാംഷയോടെ കാത്തിരിക്കുന്ന 23-മത് ഫിഫ ലോകകപ്പ് ജൂൺ 11 മുതൽ ജൂലൈ 19 വരെ യുഎസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി അരങ്ങേറുകയാണ്.
ചരിത്രത്തിലാദ്യമായി 48 രാജ്യങ്ങൾ പങ്കെടുക്കുന്നു എന്നതാണ് ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത. നാല് ടീമുകൾ വീതമുള്ള 12 ഗ്രൂപ്പുകളായി തിരിഞ്ഞ്, ആകെ 104 ആവേശകരമായ മത്സരങ്ങളാണ് 39 ദിവസങ്ങളിലായി നടക്കുക. കൂടുതൽ രാജ്യങ്ങൾക്ക് ലോകവേദിയിൽ മാറ്റുരയ്ക്കാൻ അവസരം നൽകുന്ന ഈ ടൂർണമെന്റ് കായിക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാമാങ്കമായി മാറും.
വടക്കേ അമേരിക്കയിലെ 16 അത്യാധുനിക നഗരങ്ങളിലാണ് വേദികൾ ഒരുക്കിയിരിക്കുന്നത് ഇതിൽ സാൻ ഫ്രാൻസിസ്കോ ബേ ഏരിയ (ലീവൈസ് സ്റ്റേഡിയം), ലൊസാഞ്ചലസ്, ന്യൂയോർക്ക് തുടങ്ങിയ പ്രമുഖ നഗരങ്ങൾ ഉൾപ്പെടുന്നു.
ജൂൺ 11-ന് മെക്സിക്കോ സിറ്റിയിലെ ചരിത്രപ്രസിദ്ധമായ എസ്റ്റാഡിയോ അസ്റ്റെക്ക് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. മൂന്ന് ലോകകപ്പുകൾക്ക് ആതിഥേയത്വം വഹിക്കുന്ന ആദ്യ സ്റ്റേഡിയമെന്ന ബഹുമതിയും ഇതിന് സ്വന്തമാകും. ആരാധകർ കാത്തിരിക്കുന്ന ഫൈനൽ പോരാട്ടം ജൂലൈ 19ന് ന്യൂയോർക്ക് ന്യൂജഴ്സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലാണ്. നിലവിലെ ചാംപ്യന്മാരായ അർജന്റീനയ്ക്കൊപ്പം സ്പെയിൻ, ഫ്രാൻസ്, ബ്രസീൽ തുടങ്ങിയ പ്രമുഖ ടീമുകളാണ് ഇത്തവണയും കിരീടസാധ്യതയിൽ മുന്നിൽ നിൽക്കുന്നത്.
English Summary:







English (US) ·