അമ്പോ! മഹികയ്ക്ക് 10 കോടിയുടെ അത്യാഡംബര കാർ സമ്മാനിച്ച് ഹാർദിക്; പൂജ നടത്തുന്ന വിഡിയോ പുറത്ത്

2 days ago 2

ഓൺലൈൻ ഡെസ്‌ക്

Published: March 20, 2026 06:13 PM IST

1 minute Read

ട്വന്റി20 ലോകകപ്പ് വിജയത്തിനു പിന്നാലെ ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യയെ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്യുന്ന പങ്കാളി മഹിക ശർമ. REUTERS/Anushree Fadnavis,  REUTERS/Amit Dave
ട്വന്റി20 ലോകകപ്പ് വിജയത്തിനു പിന്നാലെ ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യയെ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്യുന്ന പങ്കാളി മഹിക ശർമ. REUTERS/Anushree Fadnavis, REUTERS/Amit Dave

മുംബൈ∙ ട്വന്റി20 ലോകകപ്പ് വിജയത്തിന് പിന്നാലെ ജീവിതപങ്കാളിയായ മഹിക ശർമയ്ക്ക് അത്യാഡംബര കാർ സമ്മാനിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ. പുതിയ കാറിന്‍റെ പൂജ നടത്തുന്ന മഹികയുടെ വിഡിയോ പുറത്തുവന്നതോടെയാണ് വമ്പൻ സമ്മാനത്തെക്കുറിച്ച് ആരാധകര്‍ അറിഞ്ഞത്. കാറിനുള്ളിലിരുന്ന് ഹാർദിക് തന്നെയാണ് ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയതെന്നാണ് വിഡിയോയിൽനിന്നു വ്യക്തമാകുന്നത്.

ഏകദേശം 10 കോടി രൂപയോളം വിലവരുന്ന സൂപ്പർ കാറായ ഫെറാറി 12 സിലിൻഡറി ആണ് ഹാർദിക് സമ്മാനമായി നല്‍കിയത്. അടുത്തിടെയാണ് ഈ കാർ ഇന്ത്യൻ വിപണിയിലെത്തിയത്. ഫെറാറി 12 സിലിൻഡറിക്ക് ഏകദേശം 8.5 കോടി രൂപയാണ് വില വരുന്നത്, ഇതിന്റെ കൺവേർട്ടിബിൾ (സ്പൈഡർ) മോഡലിന് ഏകദേശം 9.15 കോടി രൂപ വിലയാകും. നികുതിയും സ്ഥലവും അനുസരിച്ച് ഇതിന്റെ ഓൺ-റോഡ് വില ഏകദേശം 10 കോടി രൂപയോളം വരാം.

ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ച താരമാണ് ഹാർദിക് പാണ്ഡ്. ടൂർണമെന്റിൽ രണ്ടു മത്സരങ്ങളിൽ താരം പ്ലെയർ ഓഫ് ദ് മാച്ചായി. ഫൈനലിൽ ഇന്ത്യയുടെ വിജയത്തിനു പിന്നാലെ ഹാർദിക്കും മഹികയും ചേർന്ന് മൈതാനത്ത് ഒരുമിച്ച് വിജയം ആഘോഷിക്കുന്ന ചിത്രങ്ങളും വിഡിയോകളും നേരത്തെ വൈറലായിരുന്നു.

നേരത്തെ, ആദ്യഭാര്യ നടാഷ സ്റ്റാന്‍കോവിച്ചിനും മകനും ഹാര്‍ദിക് ആഡംബര കാര്‍ സമ്മാനമായി നല്‍കിയിരുന്നു. ഇതിനു പിന്നാലെ കാമുകിക്കും കാർ സമ്മാനമായി നൽകുന്നത്. ഐപിഎലിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായ ഹാർദിക് പാണ്ഡ്യ, ടൂർണമെന്റ് തുടങ്ങുന്നതിനു മുന്നോടിയായി പരിശീലനത്തിലാണ്.

English Summary:

Hardik Pandya talented his spouse Mahika Sharma an ultra-luxury car worthy astir 10 crore rupees pursuing India's T20 World Cup victory. The gift, a Ferrari 12 Cilindri, was revealed aft a video of its Pooja ceremonial surfaced, showcasing the cricketer's extravagant gesture.

Read Entire Article