അവിടെയും ‘നോ രക്ഷ’, സൂര്യകുമാർ യാദവ് വീണ്ടും ‘ഫ്ലോപ്’; ശ്രേയസ്സ് അയ്യരും വീണു, വീഴ്ത്തിയത് ചെന്നൈ താരം

15 hours ago 1

ഓൺലൈൻ ഡെസ്‌ക്

Published: June 03, 2026 05:38 PM IST Updated: June 03, 2026 08:16 PM IST

1 minute Read

മുംബൈ ടി20 ലീഗ് സീസണിലെ ആദ്യ മത്സരത്തിൽ പുറത്തായ ട്രയംഫ് നൈറ്റ്‌സ് താരമായ സൂര്യകുമാർ യാദവ്. X/@Aspirant_9457
മുംബൈ ടി20 ലീഗ് സീസണിലെ ആദ്യ മത്സരത്തിൽ പുറത്തായ ട്രയംഫ് നൈറ്റ്‌സ് താരമായ സൂര്യകുമാർ യാദവ്. X/@Aspirant_9457

മുംബൈ∙ ട്വന്റി20 ലോകകപ്പ് നേടിയിട്ടും, ഐപിഎൽ സീസൺ അവസാനിച്ചിട്ടും ബാറ്റിങ്ങിൽ ഇന്ത്യയുടെ ട്വന്റി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ ‘കഷ്ടകാലം’ അവസാനിക്കുന്നില്ല. മുംബൈ ടി20 ലീഗിലൂടെ ഫോമിലേക്ക് തിരിച്ചെത്താമെന്ന സൂര്യകുമാറിന്റെ പ്രതീക്ഷകൾക്ക് ആദ്യ മത്സരത്തിൽ തന്നെ തിരിച്ചടിയേറ്റു. ലീഗിൽ ട്രയംഫ് നൈറ്റ്‌സ് താരമായ സൂര്യകുമാറിന് ബാറ്റിങ്ങിൽ മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. നോർത്ത് മുംബൈ പാന്തേഴ്‌സിനെതിരെയുള്ള ഈ സീസണിലെ ആദ്യ മത്സരത്തിൽ 210 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യമാണ് ട്രയംഫ് നൈറ്റ്‌സ് പിന്തുടർന്നത്.  എന്നാൽ 11 പന്തിൽ നാല് ബൗണ്ടറികൾ ഉൾപ്പെടെ 19 റൺസ് മാത്രമെടുത്ത സൂര്യകുമാർ യാദവ് പുറത്തായി. ട്രയംഫ് നൈറ്റ്സ് ബോളർ രാഹുൽ സാവന്തിനാണ് വിക്കറ്റ്. മത്സരത്തിൽ ട്രയംഫ് നൈറ്റ്സ് വിജയിച്ചു.

What you should work next

സോബോ മുംബൈ ഫാൽക്കൺസിന്റെ ക്യാപ്റ്റനും ഇന്ത്യൻ ടീമിലെ മറ്റൊരു പ്രമുഖ താരവുമായ ശ്രേയസ് അയ്യർക്കും ആദ്യ മത്സരത്തിൽ തിളങ്ങാനായില്ല. ഐപിഎലിൽ പഞ്ചാബ് കിങ്സ് ക്യാപ്റ്റനായ ശ്രേയസ്സ് അയ്യർ മിന്നും ഫോമിലായിരുന്നെങ്കിലും സോബോ മുംബൈ ഫാൽക്കൺസിനു വേണ്ടിയുള്ള ആദ്യ മത്സരത്തിൽ വെറും 5 റൺസ് മാത്രമേ നേടാനായുള്ളൂ. ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സ് താരവും എആർസിഎസ് അന്ധേരിയുടെ ക്യാപ്റ്റനുമായ ശിവം ദുബെയാണ് അയ്യരെ പുറത്താക്കിയത്. മത്സരത്തിലാകെ മൂന്നു വിക്കറ്റാണ് ദുബെ വീഴ്ത്തിത്. അന്ധേരി മത്സരത്തിൽ വിജയിക്കുകയും ചെയ്തു.

ഇന്ത്യയുടെ ട്വന്റി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തേയ്ക്ക് സുര്യകുമാർ യാദവിന്റെ പിൻഗാമിയായ ഏറ്റവും ഉയർന്നുകേൾക്കുന്ന പേരാണ് ശ്രേസ്സ് അയ്യരുടേത്. അതുകൊണ്ടുതന്ന താരത്തിന്റെ ഓരോ മത്സരവും വിലയിരുത്തപ്പെടും. 2028 ട്വന്റി20 ലോകകപ്പിന് മുന്നോടിയായി പുതിയ ക്യാപ്റ്റനു കീഴിൽ ഇന്ത്യൻ ടീമിനെ ഒരുക്കാനാണ് ബിസിസിഐ പദ്ധതിയിടുന്നത്. ഇതോടെയാണ് സൂര്യകുമാറിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു മാറ്റുമെന്ന് അഭ്യൂഹം പരന്നത്. ഐപിഎലിന്റെ ആദ്യഘട്ടത്തിൽ പഞ്ചാബ് കിങ്സിനെ തുടർച്ചയായി മത്സരങ്ങളിൽ വിജയപ്പിച്ചതോടെയാണ് ശ്രേയസ്സ് അയ്യരുടെ പേര് ക്യാപ്റ്റൻ സ്ഥാനത്തേയ്ക്ക് പറഞ്ഞുകേട്ടത്. എന്നാൽ രണ്ടാം ഘട്ടത്തിൽ തുടർച്ചയായി തോറ്റ പഞ്ചാബ്, പ്ലേഓഫ് കാണാതെ പുറത്തായി.

മുംബൈ ടി20 ലീഗിൽ കളിക്കുന്ന ചില പ്രമുഖ താരങ്ങൾ: സൂര്യകുമാർ യാദവ് (ട്രയംഫ് നൈറ്റ്സ് മുംബൈ നോർത്ത് ഈസ്റ്റ്), ശ്രേയസ് അയ്യർ (സോബോ മുംബൈ ഫാൽക്കൺസ്), ശിവം ദുബെ (എആർസിഎസ് അന്ധേരി), സർഫറാസ് ഖാൻ (ആകാശ് ടൈഗേഴ്സ് മുംബൈ വെസ്റ്റേൺ സബർബ്സ്), അജിങ്ക്യ രഹാനെ (നോർത്ത് മുംബൈ പാന്തേഴ്സ്), ഷാർദുൽ ഠാക്കൂർ (ഈഗിൾ താനെ സ്ട്രൈക്കേഴ്സ്), യശസ്വി ജയ്‌സ്വാൾ (ബന്ദ്ര ബ്ലാസ്റ്റേഴ്സ്), തുഷാർ ദേശ്പാണ്ഡെ (മുംബൈ സൗത്ത് സെൻട്രൽ മറാഠ റോയൽസ്), തനൂഷ് കോട്ടിയാൻ (നോർത്ത് മുംബൈ പാന്തേഴ്സ്), ആംഗ്രിഷ് രഘുവംശി (സോബോ മുംബൈ ഫാൽക്കൺസ്), ഷംസ് മുലാനി (ആകാശ് ടൈഗേഴ്സ് മുംബൈ വെസ്റ്റേൺ സബർബ്സ്), സിദ്ധേഷ് ലാഡ് (മുംബൈ സൗത്ത് സെൻട്രൽ മറാഠ റോയൽസ്), ജയ് ബിസ്ത (ആകാശ് ടൈഗേഴ്സ് മുംബൈ വെസ്റ്റേൺ സബർബ്സ്).

Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Aspirant_9457 എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്

English Summary:

Suryakumar Yadav's signifier slump continues contempt the T20 World Cup triumph and the IPL season's end, arsenic helium failed to capitalize connected a bully commencement successful his archetypal Mumbai T20 League match. This setback comes amid speculation astir his T20 captaincy, with Shreyas Iyer being considered a beardown contender for the role.

Read Entire Article