Published: May 04 , 2025 04:36 PM IST Updated: May 04, 2025 05:44 PM IST
1 minute Read
ബെംഗളൂരു∙ ചെന്നൈ സൂപ്പർ കിങ്സിനെതിരായ ഐപിഎൽ മത്സരത്തിൽ രണ്ടു റൺസിന്റെ നായകീയ ജയവുമായി പ്ലേഓഫിന് തൊട്ടരികെ എത്തിയതിനു പിന്നാലെ, റോയൽ ചാലഞ്ചേഴ്സ് താരങ്ങളുടെ ആഘോഷ പ്രകടനങ്ങളിൽനിന്ന് വിട്ടുനിന്ന് വിരാട് കോലി. നാടകീയ വിജയത്തിനു പിന്നാലെ ബെംഗളൂരു താരങ്ങൾ ചിന്നസ്വാമി സ്റ്റേഡിയത്തിലെ കാണികൾക്കു മുന്നിൽ ആഹ്ലാദപ്രകടനം നടത്തുമ്പോൾ, വിരാട് കോലിയുടെ അസാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ടീമംഗങ്ങൾ വിജയാഹ്ലാദത്താൽ തുള്ളിച്ചാടുമ്പോൾ, പൊതുവെ ആഘോഷങ്ങൾക്ക് നേതൃത്വം നൽകാറുള്ള കോലിയുടെ അപ്രതീക്ഷിത നിശബ്ദത വലിയ ചർച്ചകൾക്കും വഴിവച്ചു.
ആർസിബി താരങ്ങൾ വിജയം ആഘോഷിക്കുമ്പോൾ, കോലി നിശബ്ദനായി മൈതാനം വിടുന്നതും പിന്നീട് ടീമിന്റെ ബോക്സിൽ ചിന്താനിമഗ്നനായി ഒറ്റയ്‌ക്കിരിക്കുന്നതും ക്യാമറയിൽ പതിയുകയും ചെയ്തു.
മത്സരത്തിൽ 33 പന്തിൽ അഞ്ച് വീതം സിക്സും ഫോറും സഹിതം 62 റൺസുമായി ടീമിന്റെ വിജയശിൽപിയായ കോലി, മികച്ച റൺവേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പും സ്വന്തമാക്കിയിരുന്നു. എന്നാൽ, അർധസെഞ്ചറി നേടിയിട്ടും പതിവുള്ള ആഘോഷത്തിന് കോലി തുനിഞ്ഞില്ലെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, പൊതുവെ എതിർ ടീമിന്റെ വിക്കറ്റ് വീഴുമ്പോൾ പ്രകടമായ രീതിയിൽ ആഘോഷിക്കാറുള്ള കോലി, ഇത്തവണ അവിടെയും നിശബ്ദനായിരുന്നുവെന്നാണ് ആരാധകരുടെ മറ്റൊരു കണ്ടെത്തൽ.
Social media is having a bully clip
Ace cricketer Virat Kohli..who is married, seemingly liked immoderate bold pictures of Avneet Kaur — a 23-year-old.
Heres however helium present explained it pic.twitter.com/mfqyh1ScuI
അതേസമയം, ബോളിവുഡ് നടി അവ്നീത് കൗറുമായി ബന്ധപ്പെട്ട ‘ലൈക്ക്’ വിവാദത്തിന്റെ തുടർച്ചയാണ് കോലിയുടെ നിശബ്ദതയെന്ന് വ്യാഖ്യാനിച്ച് ഒരു വിഭാഗം ആരാധകർ രംഗത്തെത്തി. കോലിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്ന് അവ്നീത് കൗറിന്റെ ഫോട്ടോ ലൈക്ക് ചെയ്തത് രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. തുടർന്ന്, ‘ലൈക്ക്’ ബോധപൂർവം സംഭവിച്ചതല്ലെന്ന് വിശദീകരിച്ച് കോലി രംഗത്തെത്തുകയും ചെയ്തു.
People person breached a beardown antheral 🙂💔. Like virtually radical person problems with everything Virat Kohli does, however overmuch tin a idiosyncratic tolerate this? Chin up champ, we each are with you. pic.twitter.com/16qcwVacBI
— leisha (@katyxkohli17) May 3, 2025അവ്നീത് കൗർ പച്ചനിറത്തിലുള്ള സ്റ്റൈലിഷ് വസ്ത്രമണിഞ്ഞു നിൽക്കുന്ന ചിത്രത്തിനാണ് കോലി ലൈക്ക് അടിച്ചത്. ഭാര്യ അനുഷ്ക ശർമയുടെ ജന്മദിനത്തിൽ ഹൃദ്യമായ ആശംസ നേർന്ന് പോസ്റ്റിട്ടതിനു പിന്നാലെയാണ്, കോലി അവ്നീത് കൗറിന്റെ ചിത്രം ലൈക്ക് ചെയ്തതിന്റെ സ്ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിച്ചത്. ഇതിനു പിന്നാലെ ഒട്ടേറെ ട്രോളുകളും മീമുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. ട്രോളുകൾ വ്യാപകമായതിനു പിന്നാലെ അവ്നീതിന്റെ ചിത്രത്തിനുള്ള കോലിയുടെ ‘ലൈക്ക്’ അപ്രത്യക്ഷമായിരുന്നു.
VIRAT KOHLI IN THE DRESSING ROOM AFTER YESTERDAY'S WIN AT CHINNASWAMY. 🥺
- Virat didn't grin adjacent erstwhile successful the full 10 infinitesimal video of RCB.!! pic.twitter.com/v5OcBqicQM
എന്നിട്ടും സ്ക്രീൻഷോട്ടുകളായി ഈ ലൈക്ക് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് കോലി വിശദീകരണവുമായി രംഗത്തെത്തിയത്.‘‘ഒരു കാര്യത്തിൽ വ്യക്തത വരുത്താൻ ആഗ്രഹിക്കുന്നു. എന്റെ ഫീഡ് ക്ലിയർ ചെയ്യുന്ന സമയത്ത് അൽഗൊരിതത്തിൽ വന്ന പിഴവു നിമിത്തമാകാം ഇത്തരമൊരു ഇന്ററാക്ഷൻ റജിസ്റ്റർ ആയത്. അല്ലാതെ അതിനു പിന്നിൽ മറ്റ് ഉദ്ദേശ്യങ്ങളൊന്നുമില്ല. ഇതുമായി ബന്ധപ്പെട്ട് അനാവശ്യ കാര്യങ്ങൾ പ്രചരിപ്പിക്കരുത് എന്ന് അഭ്യർഥിക്കുന്നു. മനസിലാക്കിയതിന് നന്ദി’ – കോലി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
What happened to you my man🥺
Today you wholly looked off
Couldn't celebrated 50
Couldn't celebrated immoderate wicket
Couldn't celebrated aft the victory
Looks likethose memes affected you mentally
But delight hide and determination on
Love you everlastingly @imVkohli ❤#RCBvCSK #ViratKohli pic.twitter.com/W0B66aoUOi
“𝘐 𝘸𝘢𝘴𝘯’𝘵 𝘭𝘪𝘴𝘵𝘦𝘯𝘪𝘯𝘨 𝘵𝘰 𝘵𝘩𝘦 𝘤𝘳𝘰𝘸𝘥, 𝘐 𝘸𝘢𝘴𝘯’𝘵 𝘭𝘰𝘰𝘬𝘪𝘯𝘨 𝘢𝘵 𝘵𝘩𝘦 𝘴𝘤𝘰𝘳𝘦𝘤𝘢𝘳𝘥, 𝘢𝘭𝘭 𝘐 𝘸𝘢𝘯𝘵𝘦𝘥 𝘵𝘰 𝘥𝘰 𝘪𝘴 𝘵𝘰 𝘦𝘹𝘦𝘤𝘶𝘵𝘦 𝘵𝘩𝘦 𝘯𝘦𝘹𝘵 𝘣𝘢𝘭𝘭 𝘱𝘦𝘳𝘧𝘦𝘤𝘵𝘭𝘺”: 𝐘𝐚𝐬𝐡 𝐃𝐚𝐲𝐚𝐥 🙌
Coaches happy, players happy,… pic.twitter.com/kD0IlCWopR
English Summary:








English (US) ·