അർജന്റീന – സ്പെയിൻ ഫൈനലിസിമ റദ്ദാക്കി; മെസ്സി– യമാൽ പോരാട്ടത്തിന് ഇനിയും കാത്തിരിക്കണം

6 days ago 2

മനോരമ ലേഖകൻ

Published: March 16, 2026 07:36 AM IST Updated: March 16, 2026 10:36 AM IST

1 minute Read

ലമീൻ യമാലും ലയണൽ മെസ്സിയും (X/@FOOTBALL_PHENIX)
ലമീൻ യമാലും ലയണൽ മെസ്സിയും (X/@FOOTBALL_PHENIX)

ദോഹ ∙ ഇറാൻ യുദ്ധംമൂലം, ഖത്തർ ആതിഥ്യം വഹിക്കേണ്ടിയിരുന്ന അർജന്റീന – സ്പെയിൻ ഫൈനലിസിമ ഫുട്ബോൾ മത്സരം റദ്ദാക്കി. യൂറോപ്യൻ ചാംപ്യന്മാരായ സ്പെയിനും കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീനയും തമ്മിൽ 27ന് ദോഹയിലെ ലുസെയ്ൽ സ്റ്റേഡിയത്തിലായിരുന്നു മത്സരം തീരുമാനിച്ചിരുന്നത്.

ലയണൽ മെസ്സിയും യുവതാരം ലമീൻ യമാലും മുഖാമുഖം വരുന്ന മത്സരമാകും ഇതെന്ന രീതിയി‍ൽ ശ്രദ്ധനേടിയിരുന്നു. എന്നാൽ, മത്സരം മറ്റൊരിടത്തേക്കു മാറ്റുന്നില്ലെന്നും റദ്ദാക്കുകയാണെന്നും സംഘാടകർ അറിയിച്ചു.

2022ലെ ഫൈനലിസിമയ്ക്കു ലണ്ടൻ വെംബ്ലി സ്റ്റേഡിയമാണു വേദിയായത്. ഇറ്റലിയെ 3–0ന് തോൽപിച്ച് അർജന്റീന ജേതാക്കളായിരുന്നു.
 

English Summary:

The Finalissima shot lucifer betwixt Argentina and Spain, scheduled to beryllium held successful Qatar, has been canceled owed to the Iran war. This highly anticipated clash, featuring stars similar Lionel Messi and Lamine Yamal, was planned for Lusail Stadium.

Read Entire Article