അർജന്റീനയുടെ കളി കാണാൻ ഉറക്കം കളയണ്ട, ബ്രസീലിന് അത്ര എളുപ്പമാകില്ല, ഇനി ഉറക്കമില്ലാത്ത രാത്രികൾ!

1 month ago 6

മനോരമ ലേഖകൻ

Published: June 10, 2026 01:17 PM IST

1 minute Read

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലോകകപ്പ് മത്സരങ്ങളുടെ സമയക്രമം കേരളത്തിലെ അർജന്റീന ആരാധകർക്ക് അനുഗ്രഹമാകുമ്പോൾ ബ്രസീലിന്റെയും മറ്റു ചില ടീമുകളുടെയും ആരാധകർക്ക് ഇരുട്ടടിയാണ്. അർജന്റീനയുടെ മത്സരങ്ങൾ കാണാൻ ഉറക്കം കളയേണ്ടി വരില്ല. എന്നാൽ ബ്രസീലിന്റെ മത്സരങ്ങൾ കാണാൻ ഉറക്കം കളഞ്ഞേ തീരു.

What you should work next

അർജന്റീനയുടെ അൾജീരിയയുമായും ജോർദാനുമായുളള മത്സരങ്ങൾ നേരം പുലർന്നിട്ടാണ്. ഓസ്ട്രിയയുമായി രാത്രി 10.30ന്. എന്നാൽ ബ്രസീലിനു മൊറോക്കോയ്ക്കും സ്കോട്‌ലൻഡിനും എതിരെയുള്ള ഗ്രൂപ്പ് മത്സരങ്ങൾ പുലർച്ചെ 3.30നാണ്. ഉറക്കം നഷ്ടപ്പെടുമെന്നുറപ്പ്. പോർച്ചുഗലിന്റെ ആരാധകർക്ക് ഗ്രൂപ്പ് ഘട്ടത്തിലെ ഉസ്ബെക്കിസ്ഥാനും കോംഗോയ്ക്കും എതിരെയുള്ള 2 മത്സരങ്ങൾ രാത്രി 10.30ന് ആരംഭിക്കുമ്പോൾ കൊളംബിയയ്ക്ക് എതിരെയുള്ള ഒരു മത്സരം മാത്രം പുലർച്ചെ 5 മണിക്കാണ്. ആരാധകർ അൽപം നേരത്തേ ഏഴുന്നേൽക്കേണ്ടി വരും!

What you should work next

ലോകകപ്പ് അമേരിക്കയിലായതിനാൽ മത്സര സമയക്രമം അതിരാവിലെ മുതൽ അർധരാത്രിവരെ നീളുന്നു. ഈസ്റ്റേൺ സ്റ്റാൻഡേഡ് സമയവും ഇന്ത്യൻ സമയവും തമ്മിലുള്ള വ്യത്യാസം ഏകദേശം 10 മണിക്കൂറിനോടടുത്താണ്. അതിനാൽ സമയക്രമം കൃത്യമായി മനസ്സിലാക്കിയില്ലെങ്കിൽ ഇഷ്ട ടീമിന്റെ മത്സരക്കാഴ്ച നഷ്ടപ്പെടാൻ സാധ്യത ഏറെയാണ്.

schedule

English Summary:

Decoding the World Cup Timings: How to Catch Your Favorite Team Live

Read Entire Article