ആദ്യം ജഴ്സി ഊരിയെറിഞ്ഞു, പിന്നാലെ 4 കോടി ഫോളോവേഴ്സുള്ള ഇൻസ്റ്റ അക്കൗണ്ട് ‘അപ്രത്യക്ഷം’; ഹാർദിക് എന്താണ് ഉദ്ദേശിക്കുന്നത്?

4 days ago 2

മനോരമ ലേഖകൻ

Published: May 28, 2026 09:48 AM IST

1 minute Read

ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസിനെ അവസാന മത്സരത്തിനു ശേഷം ജഴ്സി ഊരിയെറിഞ്ഞ് ആരാധകർക്ക് നൽകുന്ന ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (ഇടത്, മധ്യത്തിൽ), ഹാർദിക്കിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ലഭിക്കാതെയായപ്പോൾ (വലത്). X/@neeraj_ns07
ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസിനെ അവസാന മത്സരത്തിനു ശേഷം ജഴ്സി ഊരിയെറിഞ്ഞ് ആരാധകർക്ക് നൽകുന്ന ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (ഇടത്, മധ്യത്തിൽ), ഹാർദിക്കിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ലഭിക്കാതെയായപ്പോൾ (വലത്). X/@neeraj_ns07

മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റ് താരവും മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനുമായ ഹാർദിക് പാണ്ഡ്യയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ‘അപ്രത്യക്ഷ’മായത് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. ബുധനാഴ്ച വൈകിട്ടു മുതൽ ഹാർദിക്കിന്റെ ഇൻസ്റ്റ പേജിൽ കയറുമ്പോൾ ‘ക്ഷമിക്കണം, ഈ പേജ് ലഭ്യമല്ല. നിങ്ങൾ ഫോളോ ചെയ്യുന്ന ലിങ്ക് തകർന്നതാകാം, അല്ലെങ്കിൽ പേജ് നീക്കം ചെയ്തിരിക്കാം. ഇൻസ്റ്റഗ്രാമിലേക്ക് തിരികെ പോകുക’ എന്ന സന്ദേശമാണ് ലഭിച്ചിരുന്നത്. എന്നാൽ വ്യാഴാഴ്ച പുലർച്ചെ അക്കൗണ്ട് തിരിച്ചെത്തി. ഐപിഎൽ സീസണിൽ പ്ലേഓഫ് കാണാതെ മുംബൈ ഇന്ത്യൻ പുറത്തായി ദിവസങ്ങൾക്കുള്ളിലാണ് ക്യാപ്റ്റന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടും താൽക്കാലികമായി ‘പുറത്തായത്’.

ഇൻസ്റ്റഗ്രാമിൽ നാലു കോടിയിലധികം (40 ദശലക്ഷം) ഫോളോവേഴ്‌സാണ് ഹാർദിക്കിനുള്ളത്. ഈ ഐപിഎൽ സീസണിൽ 14 മത്സരങ്ങളിൽ ആകെ നാലെണ്ണം വിജയിച്ച മുംബൈ ഇന്ത്യൻ, ഒൻപതാം സ്ഥാനക്കാരായാണ് പുറത്തായത്. ക്യാപ്റ്റനായിരുന്ന ഹാർദിക്കിനും തിളങ്ങാനായില്ല. എട്ട് ഇന്നിങ്സുകളിൽ നിന്ന് വെറും 146 റൺസ് മാത്രമാണ് താരം നേടിയത്. വീഴ്ത്തിയതാകട്ടെ, വെറു മൂന്നു വിക്കറ്റുകളും. അടുത്ത സീസണിനു മുന്നോടിയായി ഹാർദിക് മുംബൈ ഇന്ത്യൻസ് വിടുമെന്നും ചെന്നൈ സൂപ്പർ കിങ്സിലേക്കോ രാജസ്ഥാൻ റോയൽസിലേക്കോ പോകുമെന്നും അഭ്യൂഹങ്ങളുണ്ട്. അതു സൂചിപ്പിക്കുന്ന ചില സ്റ്റോറികളും ഹാർദിക് കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.

Hardik posting a communicative astatine precisely 07:07 and fans already connecting it with IPL commercialized rumours... the probe level of IPL fans is genuinely unmatched. Until there’s an authoritative update, it’s each conscionable instrumentality imagination. 😂🔥#HardikPandya pic.twitter.com/6jijQpg1hs

— Faruk (@uf2151593) May 25, 2026

പാണ്ഡ്യയുടെ ചിത്രത്തിലുള്ള മൊബൈൽ‍ സ്ക്രീനിൽ 07: 07 എന്ന സമയം ആണ് കാണിക്കുന്നത്. ചെന്നൈയുടെ ഇതിഹാസ താരം മഹേന്ദ്ര സിങ് ധോണിയുടെ ജഴ്സി നമ്പരാണിത്. ഐപിഎൽ സീസണിനിടെ ചെന്നൈ സിഇഒ കാശി വിശ്വനാഥുമായി പാണ്ഡ്യ ഏറെ നേരം സംസാരിച്ചിരുന്നു. ഇതും പാണ്ഡ്യ ചെന്നൈയിലേക്കു മാറുമെന്ന അഭ്യൂഹങ്ങൾക്കു കരുത്തായി. അതേസമയം പാണ്ഡ്യ പങ്കുവച്ച ചിത്രത്തിലെ പിങ്ക് നിറത്തിന്റെ സാന്നിധ്യം കാരണം, അദ്ദേഹം രാജസ്ഥാനിലേക്കു പോകാനുള്ള സാധ്യതയുണ്ടെന്നു കരുതുന്നവരും കുറവല്ല. ചിത്രത്തിലെ നോട്ട് പാഡ്, മൊബൈൽ സ്ക്രീൻ, ഹാർട്ട് ഇമോജി എന്നിവയെല്ലാം പിങ്ക് നിറത്തിലുള്ളതാണ്. രാജസ്ഥാൻ റോയൽസിന്റെ ജഴ്സിയുടെ നിറമാണിത്. എന്നാൽ ഈ സ്റ്റോറിയിട്ട് മണിക്കൂറുകൾക്കുള്ളിലാണ് അക്കൗണ്ട് ‘അപ്രത്യക്ഷ’മായത്.

ഇതുകൂടാതെ, സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വിഡിയോയും താരം മുംബൈ ഇന്ത്യൻസ് വിടുമെന്ന സൂചനയാണ് നൽകിയത്. വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മുംബൈയുടെ അവസാന ഗ്രൂപ്പ് മത്സരത്തിനു ശേഷം ഡ്രസിങ് റൂമിലേക്ക് മടങ്ങിയ ഹാർദിക്, ആരാധകർക്ക് തന്റെ ജഴ്സി ഊരി നൽകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മുംബൈയ്ക്കൊപ്പം തന്റെ യാത്ര അവസാനിച്ചെന്നാണ് താരം സൂചിപ്പിച്ചതെന്നാണ് ഒരു വിഭാഗം ആരാധകരുടെ പക്ഷം.

Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം neeraj_ns07/ എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.

English Summary:

Hardik Pandya's Instagram relationship temporarily disappearing caused a disturbance connected societal media. This incidental occurred soon aft the Mumbai Indians were eliminated from the IPL playoffs, fueling speculation astir his aboriginal with the squad and imaginable transfers.

Read Entire Article