ആദ്യത്തെ നാലു പന്തുകൾ നോക്കുക, അടി തുടങ്ങുക; ചെപ്പോക്കില്‍ സഞ്ജുവിന്റെ തൂക്കിയടി ഉറപ്പെന്ന് മുൻ‍ ഇന്ത്യൻ താരം

1 month ago 8

ഓൺലൈൻ ഡെസ്ക്

Published: April 03, 2026 04:46 PM IST

1 minute Read

sanju-samson-3003
സഞ്ജു സാംസണ്‍

ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ രണ്ടാം മത്സരത്തിൽ സഞ്ജു സാംസണിന്റെ ബാറ്റിങ് വരുന്നിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് മുൻ ഇന്ത്യൻ താരം ക്രിഷ്ണമാചാരി ശ്രീകാന്ത്. ‘‘ചെപ്പോക്കിലെ വിക്കറ്റിലാണ് സഞ്ജു സിംബാബ്‍വെയ്ക്കെതിരെ അടിച്ചു തുടങ്ങിയത്. പിന്നീട് ലോകകപ്പിലെ താരം വരെ ആയി. ചെപ്പോക്കിൽ സഞ്ജു ഉറപ്പായും തിളങ്ങും. ആദ്യത്തെ നാലു പന്തുകൾ നോക്കുക, പിന്നീട് അടി തുടങ്ങുക. തിരിച്ചുവരവിന് പറ്റിയ വിക്കറ്റാണ് ചെപ്പോക്കിലേത്. സഞ്ജു അടിക്കുമെന്ന് ഉറപ്പാണ്. പഞ്ചാബ് കിങ്സിനും ചെന്നൈ സൂപ്പർ കിങ്സിനും വലിയ സ്കോറുകൾ കണ്ടെത്താൻ സാധിക്കും.’’– ക‍ൃഷ്ണമാചാരി ശ്രീകാന്ത് യുട്യൂബ് ചാനലിലെ വിഡിയോയിൽ വ്യക്തമാക്കി.

‘‘ചെന്നൈയുടെ ഓപ്പണിങ് സഖ്യമായ ഋതുരാജ് ഗെയ്ക്‌വാദും സഞ്ജു സാംസണും സെഞ്ചറി കൂട്ടുകെട്ട് ഉയർത്തിയാൽ തന്നെ കാര്യങ്ങൾ സെറ്റാണ്. ഒരു കളി തോറ്റതുകൊണ്ട് ടീം മാറ്റേണ്ട കാര്യമില്ല. ആയുഷ് മാത്രെയിലും പ്രതീക്ഷയുണ്ട്. ശിവം ദുബെയെ നാലാം നമ്പരിലോ, അഞ്ചാമനായോ ബാറ്റിങ്ങിന് ഇറക്കണം. ഡെവാൾഡ് ബ്രെവിസ് കളിക്കുമോ, ഇല്ലയോ എന്ന് അറിയില്ല. എന്നാൽ അദ്ദേഹം കളിക്കാൻ ഇറങ്ങിയാൽ ചെന്നൈ സൂപ്പർ കിങ്സിന്റെ വിജയം ഉറപ്പാണ്.’’- ശ്രീകാന്ത് വ്യക്തമാക്കി.

ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സ് ജഴ്സിയിലെ അരങ്ങേറ്റ മത്സരത്തിൽ തിളങ്ങാൻ സഞ്ജുവിനു സാധിച്ചിരുന്നില്ല. ഗുവാഹത്തിയിൽ നടന്ന രാജസ്ഥാൻ റോയൽസിനെതിരായ പോരാട്ടത്തിൽ ഏഴു പന്തുകൾ നേരിട്ട സഞ്ജു ആറു റൺ‍സെടുത്തു പുറത്താകുകയായിരുന്നു. പേസർ നാന്ദ്രെ ബർഗറിന്റെ പന്തിൽ സഞ്ജു ബോൾ‍ഡായി മടങ്ങി. ചെപ്പോക് സ്റ്റേഡിയത്തിൽ സഞ്ജുവിന്റെ ഗംഭീര ഇന്നിങ്സാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. വെറ്ററൻ താരം മഹേന്ദ്ര സിങ് ധോണി ഇന്നും കളിക്കാന്‍ സാധ്യതയില്ല.

പരുക്കുമൂലം സീസണിലെ ആദ്യ മത്സരങ്ങളിൽനിന്ന് വിട്ടുനിൽക്കുമെന്നറിയിച്ച ധോണി, ഇന്നലെ പരിശീലനത്തിന് ഇറങ്ങിയതിന്റെ ആവേശത്തിലാണ് ചെന്നൈ ആരാധകർ. ഇന്ന് പഞ്ചാബിനെതിരായ മത്സരത്തിൽ നാൽപത്തിനാലുകാരൻ ധോണി കളിച്ചേക്കില്ലെങ്കിലും 5ന് റോയൽ ‍ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ ‘തല’ ധോണി ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇന്ന് രാത്രി 7.30ന് ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് പഞ്ചാബ്– ചെന്നൈ പോരാട്ടം. 5ന് ബെംഗളൂരുവിലാണ് ചെന്നൈ– ആർസിബി മത്സരം. ആദ്യ മത്സരത്തിൽ നിറംമങ്ങിയ സഞ്ജു സാംസണും ഇന്നത്തെ ഹോം മത്സരം നിർണായകമാണ്.

English Summary:

Sanju Samson is expected to execute good successful the upcoming IPL lucifer astatine Chepauk, according to erstwhile Indian subordinate Krishnamachari Srikkanth

Read Entire Article