‘ആഫ്റ്റർ പാർട്ടി’യിലെ ‘കിടിലൻ’ ഡാൻസ് വൈറൽ, ശ്രദ്ധനേടി കോലിയുടെ ടിഷർട്ടിലെ വാചകം; ആരാധകർ ഏറ്റെടുത്ത് അനുഷ്ക പങ്കുവച്ച ചുംബനച്ചിത്രം

1 month ago 5

ഓൺലൈൻ ഡെസ്‌ക്

Published: June 01, 2026 04:42 PM IST Updated: June 01, 2026 04:52 PM IST

1 minute Read

ആർസിബിയുടെ ഐപിഎൽ കിരീട വിജയത്തിനുശേഷം നടന്ന പാർട്ടിയിൽ നൃത്തം ചെയ്യുന്ന വിരാട് കോലിയും ഭാര്യ അനുഷ്ക ശർമയും. X/RCBTweets
ആർസിബിയുടെ ഐപിഎൽ കിരീട വിജയത്തിനുശേഷം നടന്ന പാർട്ടിയിൽ നൃത്തം ചെയ്യുന്ന വിരാട് കോലിയും ഭാര്യ അനുഷ്ക ശർമയും. X/RCBTweets

അഹമ്മദാബാദ് ∙ ഐപിഎൽ കിരീട വിജയത്തിനു പിന്നാലെ നടന്ന ആഘോഷപാർട്ടിയിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു താരം വിരാട് കോലിയും ഭാര്യ അനുഷ്ക ശർമയും ഒരുമിച്ചുള്ള നൃത്തം സമൂഹമാധ്യമങ്ങളിൽ വൈറലായി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡ‍ിയത്തിൽ നടന്ന ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിനു തോൽപ്പിച്ചാണ് ആർസിബി തുടർച്ചയായ രണ്ടാം കിരീടം നേടിയത്. മത്സരശേഷം നടന്ന ‘ആഫ്റ്റർ പാർട്ടി’യിൽ കോലിയും അനുഷ്കയും നൃത്തം ചെയ്യുന്നതാണ് വിഡിയോയിലുള്ളത്. ആർസിബിയുടെ ഔദ്യോഗിക പേജിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്. സഹതാരങ്ങളും സപ്പോർട്ട് സ്റ്റാഫും കുടുംബാംഗങ്ങളും ആഘോഷത്തിൽ പങ്കുചേർന്നപ്പോൾ, വിരാടും അനുഷ്കയും ഏറെ ആവേശത്തിലായിരുന്നു.

വിരാട് കോലി തന്റെ മനസ്സ് നിറഞ്ഞ് നൃത്തം ചെയ്യുന്നതും അനുഷ്ക ഇത് ഫോണിൽ റെക്കോർഡ് ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം. ആർസിബി ബാറ്റിങ് കോച്ച് ദിനേഷ് കാർത്തികും ഈ വിജയ നൃത്തത്തിൽ കോലിക്കൊപ്പം പങ്കുചേരുന്നുണ്ട്. പാർട്ടിയിൽ കോലി ധരിച്ചിരുന്ന ടി–ഷർട്ടും ശ്രദ്ധപിടിച്ചു പറ്റി. ‘ഒന്ന് നന്നായി തോന്നി, ഞങ്ങൾ അതു രണ്ടുതവണ ചെയ്തു’(One felt nice, we did it twice) എന്ന് പുറംഭാഗത്ത് എഴുതിയിരുന്ന ടി–ഷർട്ടാണ് കോലി ധരിച്ചിരുന്നത്. അനുഷ്ക തന്നെയാണ് ഈ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചത്.

𝗞𝗶𝗻𝗴 𝗞𝗼𝗵𝗹𝗶’𝘀 𝗺𝗮𝘀𝘁𝗲𝗿𝗰𝗹𝗮𝘀𝘀 𝗼𝗻 𝘁𝗵𝗲 𝗱𝗮𝗻𝗰𝗲 𝗳𝗹𝗼𝗼𝗿 😉

Pure vibes. Wholesome. And truthful overmuch more. Anushka Sharma, convey you for being our Day 1. ❤️ pic.twitter.com/7Qmxxv6QtG

— Royal Challengers Bengaluru (@RCBTweets) June 1, 2026

ഐപിഎൽ കിരീടം വിജയത്തിനു പിന്നാലെ അനുഷ്ക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റും ആരാധകർ ഏറ്റെടുത്തു. വിരാടിന്റെ നെറ്റിയിൽ മധുരമുള്ള ഒരു ചുംബനം അനുഷ്ക നൽകുന്നതാണ് ചിത്രത്തിലുള്ളത്. വെള്ള ഷർട്ടും ബ്ലൂ ജീൻസും ധരിച്ച അനുഷ്കയും ആർസിബി ടിഷർട്ട് ധരിച്ച വിരാടും ഒരുമിച്ച് ട്രോഫി കൈകളിൽ പിടിച്ചിരിക്കുകയാണ്.

ഒരറ്റത്തു വിക്കറ്റുകൾ തുടരെ വീണപ്പോഴും മറുവശത്ത് അചഞ്ചലനായി ബാറ്റു ചെയ്ത വിരാട് കോലിയുടെ ക്ലാസും മാസും ചേർന്നുള്ള ഇന്നിങ്സാണ് ബെംഗളൂരുവിന്റെ വിജയം അനായാസമാക്കിയത്. 42 പന്തിൽ 3 സിക്സും 9 ഫോറും സഹിതം 75 റൺസ് നേടി പുറത്താകാതെനിന്ന കോലിയാണു ബെംഗളൂരുവിന്റെ ടോപ്സ്കോറർ.

നേരത്തേ, ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ബെംഗളൂരുവിന് കുറ‍ഞ്ഞ സ്കോറിൽ ഗുജറാത്തിനെ ഒതുക്കാനായതാണു വിജയത്തിൽ നിർണായകമായത്. നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ, കറുപ്പും ചുവപ്പും മണ്ണു കലർത്തി നിർമിച്ച ആറാം നമ്പർ പിച്ചിൽ നടന്ന മത്സരത്തിൽ റണ്ണൊഴുകാതെ നോക്കാൻ ബെംഗളൂരു ബോളർമാർക്കായി. ഗുജറാത്തിന്റെ മുൻനിര ബാറ്റർമാർ വേഗം പുറത്തായപ്പോൾ സമചിത്തതയോടെ ബാറ്റു ചെയ്ത വാഷിങ്ടൻ സുന്ദറിന്റെ (37 പന്തിൽ 50 നോട്ടൗട്ട്) ഇന്നിങ്സാണ് ഗുജറാത്ത് ടോട്ടൽ 155 വരെ എത്തിച്ചത്.

Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം RCBTweets എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
 

English Summary:

Virat Kohli and Anushka Sharma's celebratory creation aft Royal Challengers Bangalore's IPL rubric triumph has gone viral connected societal media. The mates was seen enjoying the after-party, with Anushka sharing photos and videos of their joyful moments.

Read Entire Article