Published: May 23, 2026 03:47 PM IST Updated: May 23, 2026 10:28 PM IST
1 minute Read
ലണ്ടൻ∙ മത്സരങ്ങൾ കളിപ്പിക്കുന്നില്ലെങ്കിൽ ഇംഗ്ലണ്ട് താരം ജേക്കബ് ബെതൽ ആർസിബി ക്യാംപ് വിട്ട് സ്വന്തം നാട്ടിലേക്കു മടങ്ങണമെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനുള്ള പ്ലേയിങ് ഇലവനിൽ ബെതലിന് ഇടം ലഭിക്കാതിരുന്നതോടെയാണ് മൈക്കൽ വോണിന്റെ വിമർശനം. ബെതൽ ആർസിബി വിട്ട ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ശ്രദ്ധിക്കണമെന്ന് ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ അലിസ്റ്റര്‍ കുക്കും ആവശ്യപ്പെട്ടിരുന്നു. വിരലിനു പരുക്കേറ്റതിനെ തുടർന്നാണ് ഇംഗ്ലിഷ് യുവതാരം ആർസിബി പ്ലേയിങ് ഇലവനിൽനിന്നു പുറത്താകുന്നത്.
‘‘ജേക്കബ് ബെതലിന് പരുക്കേറ്റിട്ടുണ്ടെങ്കിൽ അടുത്ത വിമാനം കയറി അദ്ദേഹം ഇംഗ്ലണ്ടിലേക്കു വരണം. ജൂൺ നാലിന് ഇംഗ്ലണ്ടിന് ടെസ്റ്റ് മത്സരം ഉള്ളതാണ്. ന്യൂസീലൻഡിനെതിരായ ടെസ്റ്റ് മത്സരം കളിക്കാൻ അദ്ദേഹം ഫിറ്റാണോ, അല്ലയോ എന്ന് പരിശോധിക്കണം. ജേക്കബ് ബെതൽ അവസാനം വരെ ആർസിബിയിൽ നിൽക്കണമെന്നു പറയുന്നവരുണ്ടാകും. പക്ഷേ ഇംഗ്ലണ്ടിന്റെ ട്രെയിനിങ് ക്യാംപ് തുടങ്ങുകയാണ്. ഐപിഎലിൽ എനിക്കു വിശ്വാസമുണ്ട്. നിങ്ങൾ അവിടെ കളിക്കുകയാണെങ്കിൽ അതാണു വലിയ കാര്യം.’’
‘‘ഒരു യുവതാരമെന്ന നിലയിൽ അദ്ദേഹം കഴിഞ്ഞ വർഷം ഒരുപാടു കാര്യങ്ങൾ പഠിച്ചു. എന്നാൽ ഈ വർഷം അങ്ങനെയല്ല. അത്ര മികച്ച പ്രകടനമായിരുന്നില്ല അദ്ദേഹത്തിന്റേത്. ഇംഗ്ലണ്ട് പരിശീലകൻ ബ്രണ്ടന്‍ മക്കല്ലത്തിന്റെ നേതൃത്വത്തില്‍ ക്യാംപ് ഉടൻ ആരംഭിക്കുകയാണ്. അദ്ദേഹം ഇംഗ്ലണ്ടിലെത്തി ടീമിനൊപ്പം ചേരട്ടെ.’’– വോൺ ഒരു ചാനൽ ചർച്ചയ്ക്കിടെ പ്രതികരിച്ചു. അതേസമയം പ്ലേ ഓഫ് മത്സരങ്ങൾ ബാക്കിനിൽക്കെ ബെതൽ ഇന്ത്യയിൽനിന്നു മടങ്ങിയാൽ പ്രതിഫലം വെട്ടിക്കുറയ്ക്കേണ്ടിവരുമെന്ന് സഹീർ ഖാൻ മുന്നറിയിപ്പു നൽകി. പ്രതിഫലം വേണ്ടെന്നു വയ്ക്കാൻ ബെതൽ തയാറാകില്ലെന്നു പ്രതീക്ഷിക്കുന്നതായും സഹീർ ഖാൻ വ്യക്തമാക്കി.
English Summary:







English (US) ·