ഇതാ ഒരു ‘രോമാഞ്ചിഫിക്കേഷൻ’ വാർത്ത: ലിവർപൂളിനെ തകർത്ത് ഇന്ത്യയുടെ മിനർവ അക്കാദമി എഫ്‌സി; 6–0ന്റെ ചരിത്രവിജയം

1 month ago 7

കോസ്റ്റ ബ്രാവ (സ്പെയിൻ) ∙ ഇന്ത്യൻ ഫുട്ബോളിനാകെ ‘രോമാഞ്ചം’ തരുന്ന ഒരു സന്തോഷവാർത്ത ഇതാ: സ്പെയിനിൽ നടന്ന 2026ലെ മെഡിറ്ററേനിയൻ ഇന്റർനാഷനൽ കപ്പ് (എംഐസി) പ്രീ-ക്വാർട്ടറിൽ ലിവർപൂൾ എഫ്‌സിയെ തകർത്ത് പഞ്ചാബിലെ മിനർവ അക്കാദമി എഫ്‌സി, അതും 6-0 എന്ന ഗോൾനിലയിൽ. മൊഹാലിയിൽ നിന്നുള്ള ഈ തുടക്കക്കാർ, ലോക ഫുട്ബോളിലെ തന്നെ ഏറ്റവും പ്രശസ്തമായ അക്കാദമികളിലൊന്നിനെതിരെ നേടിയ വിജയം ഇന്ത്യൻ ഫുട്ബോളിലെ ചരിത്രനേട്ടമാണ്.

മത്സരത്തിലുടനീളം മിനർവ പുറത്തെടുത്ത ഊർജസ്വലമായ മുന്നേറ്റത്തെ തടയാൻ ലിവർപൂളിന്റെ കൗമാര താരങ്ങൾക്കായില്ല. ലിവർപൂളിന്റെ പ്രതിരോധ പിഴവുകൾ മുതലെടുത്ത് ഹാട്രിക് ഗോൾ നേടിയ രാജ് സിങ്ങാണ് കളിയിലെ ഹീറോ. മുഹമ്മദ് അസം ഖാൻ കൃത്യതയാർന്ന രണ്ടു ഗോളുകളുമായി വലകുലുക്കിയപ്പോൾ, ലിഷാം അമർസൻ സിങ് ഒരു ഗോൾ കൂടി നേടി ടീമിന് 6-0 എന്ന തകർപ്പൻ വിജയം സമ്മാനിച്ചു.

എംഐസി കപ്പിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ ക്ലബ്ബായ മിനർവ, കാനഡയുടെ ബ്രേവ്‌സിനെ 3-0 ന് ഗ്രൂപ്പ് ഘട്ടത്തിൽ തോൽപ്പിച്ചിരുന്നു. 2005ൽ രഞ്ജിത് ബജാജ് സ്ഥാപിച്ചമിനർവ അക്കാദമി എഫ്‌സി, 2017-18 സീസണിൽ ഐ ലീഗ് (ഇപ്പോൾ ഐഎഫ്എൽ) ചാംപ്യന്മാരായിരുന്നു.

എന്താണ് എംഐസി?സ്പെയിനിലെ കോസ്റ്റ ബ്രാവ മേഖലയിൽ എല്ലാ വർഷവും ഈസ്റ്റർ വാരത്തിൽ നടക്കുന്ന ലോകത്തിലെ ഏറ്റവും പ്രശസ്തമായ യൂത്ത് ഫുട്ബോൾ ടൂർണമെന്റുകളിൽ ഒന്നാണ് മെഡിറ്ററേനിയൻ ഇന്റർനാഷനൽ കപ്പ്. എഫ്‌സി ബാർസിലോ, റയൽ മഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ തുടങ്ങിയ പ്രമുഖ ക്ലബ്ബുകളുടെ യൂത്ത് അക്കാദമികൾ പങ്കെടുക്കുന്ന ഈ വേദി യുവ പ്രതിഭകൾക്ക് തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള വലിയ വേദിയാണ്.

അണ്ടർ12 മുതൽ അണ്ടർ19 വരെയുള്ള പ്രായപരിധിയിലുള്ളവർക്കായി നടത്തുന്ന ഇതിനെ ഒരു ‘മിനി ലോകകപ്പ്’ ആയാണ് കണക്കാക്കുന്നത്. ലയണൽ മെസ്സി, നെയ്മാർ, കാസെമിറോ തുടങ്ങിയ ഇതിഹാസ താരങ്ങൾ മുൻപ് ഈ ടൂർണമെന്റിൽ പങ്കെടുത്തിട്ടുണ്ട്. വളർന്നു വരുന്ന അക്കാദമികൾക്ക്, യൂറോപ്യൻ ഫുട്ബോൾ വമ്പന്മാരുമായി മത്സരിക്കാനുള്ള അപൂർവ്വ അവസരമാണ് ഇത് നൽകുന്നത്.

Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം FacebookMinervaSharksൽ നിന്ന് എടുത്തതാണ്

English Summary:

Minerva Academy FC has achieved a historical triumph by defeating Liverpool FC 6-0 successful the pre-quarterfinals of the 2026 Mediterranean International Cup (MIC) successful Spain. This singular triumph by the Punjab-based academy against a globally renowned shot nine marks a important milestone for Indian football.

Read Entire Article