‘ഇതാണോ നമ്മുടെ പുതിയ നാട്?’: അമ്മയോട് മകൻ: കണ്ടക്ടറുടെ ‘വിസിലിനു’ പിന്നാലെ സ്റ്റോപ്പിലിറങ്ങി സഞ്ജു- വിഡിയോ വൈറൽ

2 days ago 1

ഓൺലൈൻ ഡെസ്‌ക്

Published: March 20, 2026 12:01 PM IST Updated: March 20, 2026 01:50 PM IST

1 minute Read

സഞ്ജു സാംസണെ അവതരിപ്പിച്ചുകൊണ്ട് ചെന്നൈ സൂപ്പർ കിങ്സ് പങ്കുവച്ച വിഡിയോയിൽനിന്ന്. (Instagram/chennaiipl/)
സഞ്ജു സാംസണെ അവതരിപ്പിച്ചുകൊണ്ട് ചെന്നൈ സൂപ്പർ കിങ്സ് പങ്കുവച്ച വിഡിയോയിൽനിന്ന്. (Instagram/chennaiipl/)

ചെന്നൈ ∙ ഐപിഎലിന് ആരവമുയരും മുൻപേ, ചെന്നൈ സൂപ്പർ കിങ്സ് ആരാധകരെ ആവേശത്തിലാഴ്ത്തി സഞ്ജു സാംസണിന്റെ മാസ് എൻട്രി. ചെന്നൈ വിമാനത്താവളത്തിനു പുറത്തേക്കുവരുന്ന സഞ്ജുവിന്റെ വിഡ‍ിയോ പങ്കുവച്ചാണ് സൂപ്പർ കിങ്സ് ടീം, സൂപ്പർ താരത്തിന്റെ വരവറിയിച്ചത്. ടീം ക്യാംപിലെത്തിയ സഞ്ജു, ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ്, ശിവം ദുബെ എന്നിവർക്കൊപ്പം ഫൊട്ടോഷൂട്ടിലും പങ്കെടുത്തു. ഇതിനു പിന്നാലെ സഞ്ജുവിനെ അവതരിപ്പിച്ചുകൊണ്ടുള്ള വിഡിയോയും സഞ്ജുവും ധോണിയും ഗ്രൗണ്ടിൽ ഒന്നിച്ചിരിക്കുന്നതിന്റെ വിഡിയോയും ചെന്നൈ പങ്കുവച്ചു.

ബസിനുള്ളിൽ ഒരു കുട്ടിയും അമ്മയും തമ്മിൽ മലയാളത്തിൽ സംസാരിക്കുന്നത് കേൾപ്പിച്ചാണ് സഞ്ജുവിനെ അവതരിപ്പിച്ചുകൊണ്ടുള്ള വിഡിയോ തുടങ്ങുന്നത്. ‘അമ്മാ, നമ്മൾ എങ്ങോട്ടാണ് പോകുന്നത്’ എന്നു കുട്ടി ചോദിക്കുമ്പോൾ, ‘നമ്മൾ, നമ്മുടെ നാട്ടിലേക്കു പോകുകയാണ് മോനെ’ എന്നാണ് അമ്മയുടെ മറുപടി. ‘അപ്പോൾ ഇതല്ലേ നമ്മുടെ നാട്’ എന്നു കുട്ടി തിരിച്ചു ചോദിക്കുന്നു. ഇതിനു ശേഷം ബസിലെ മറ്റു ചിലർ തമിഴിൽ സംസാരിക്കുന്നതും കേൾക്കാം.

അൽപസമയത്തിനു ശേഷം ‘ഇതാണോ നമ്മുടെ പുതിയ നാട്’ എന്നു കുട്ടി ചോദിക്കുമ്പോൾ, ‘ഇനി മുതൽ ഇതും നമ്മുടെ നാടാണ് മോനേ’ എന്നു അമ്മ മറുപടി നൽകുന്നു. ഇതിനിടെ ബസിലെ കണ്ടക്ടർ ‘വിസിൽ’ അടിക്കുന്നുമുണ്ട്. സ്റ്റോപത്തെത്തിയതോടെ സഞ്ജു ബസിനുള്ളിൽനിന്ന് ഇറങ്ങുന്നു. ‘ശരിയായ സമയത്ത്, ശരിയായ സ്ഥലത്ത് പ്രവർത്തിച്ചാൽ ലോകം മുഴുവൻ കീഴടക്കാം.’ എന്ന് തമിഴിലും ഇംഗ്ലിഷിലുമായി എഴുതി കാണിച്ചാണ് വിഡിയോ അവസാനിക്കുന്നത്. ഇന്ത്യയ്ക്ക് സഞ്ജു ട്വന്റി20 ലോകകപ്പ് നേടിക്കൊടുത്തത് സൂചിപ്പിച്ചാണ് ഈ വാക്കുകൾ.

ഇന്നു രാവിലെയാണ് സഞ്ജുവും ധോണിയും പരിശീലനത്തിന്റെ ഇടവേളയിൽ ഒരുമിച്ച് ഇരിക്കുന്നതിന്റെ വിഡിയോ ചെന്നൈ സൂപ്പർ കിങ്സ് പങ്കുവച്ചത്. കഴിഞ്ഞ നവംബറിൽ ധോണിയെക്കുറിച്ച്, സഞ്ജു പറഞ്ഞ വാക്കുകളും ബാക്ഗ്രൗണ്ടിൽ കേൾക്കാം. ഈ സീസണിൽ സഞ്ജു ചെന്നൈ ടീമിന്റെ വൈസ് ക്യാപ്റ്റനായേക്കുമെന്നു റിപ്പോർട്ടുകളുണ്ട്. മുൻപ് രാജസ്ഥാൻ റോയൽസിന്റെ താരമായിരുന്ന സഞ്ജുവിനെ 18 കോടി രൂപയ്ക്കാണ് ഇത്തവണ ചെന്നൈ ടീമിലെത്തിച്ചത്. രാജസ്ഥാനിൽ 11–ാം നമ്പർ ജഴ്സി അണിഞ്ഞ സഞ്ജുവിന് ചെന്നൈയിലും ജഴ്സി നമ്പറിനു മാറ്റമുണ്ടാകില്ല. ചെന്നൈ സൂപ്പർ കിങ്സിൽ മുൻപ് സുരേഷ് റെയ്നയുടെ ജഴ്സി നമ്പറായിരുന്നു 11. ഈ മാസം 30ന് ഗുവാഹത്തിയിൽ രാജസ്ഥാൻ റോയൽസിനെതിരെയാണ് ചെന്നൈയുടെ ആദ്യ മത്സരം.

English Summary:

Sanju Samson's electrifying introduction into the Chennai Super Kings campy has created a buzz among fans adjacent earlier the IPL play kicks off. The squad officially announced his arrival, highlighting his beardown transportation to Chennai done a poignant video that resonates with the feeling of belonging.

Read Entire Article