‘ഇതിനു മുകളിൽ ഏതായാലും ഒരുത്തനും അടിക്കാൻ പോകുന്നില്ല’: യുവരാജിനെ വേദിയിലിരുത്തി നവ്യ; സഞ്ജുവിനെ പുകഴ്ത്തി യുവി– വിഡിയോ

3 weeks ago 4

ഓൺലൈൻ ഡെസ്‌ക്

Published: May 08, 2026 10:31 PM IST Updated: May 08, 2026 11:10 PM IST

1 minute Read

നവ്യ നായരും യുവരാജ് സിങ്ങും  (Facebook/navyanairofficial), സഞ്ജു സാംസൺ (Instagram/imsanjusamson/)
നവ്യ നായരും യുവരാജ് സിങ്ങും (Facebook/navyanairofficial), സഞ്ജു സാംസൺ (Instagram/imsanjusamson/)

തൃശൂർ ∙ മലയാളി താരം സഞ്ജു സാംസണെ പുകഴ്ത്തി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്. ട്വന്റി20 ലോകകപ്പിൽ സഞ്ജു സാംസന്റെ കളിയിലെ പുരോഗതിയും ഐപിഎലിൽ സഞ്ജു കളിക്കുന്ന രീതിയിൽ കാണുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് യുവരാജ് പറഞ്ഞു. വെള്ളിയാഴ്ച തൃശൂരിൽ ധനലക്ഷ്മി ഗ്രൂപ്പിന്റെ മരത്താക്കര കോർപ്പറേറ്റ് ഓഫിസിലെത്തിയപ്പോൾ സംസാരിക്കുകയായിരുന്നു യുവരാജ്.

‘‘ഓരോ തവണ ഞാൻ കൊച്ചിയിൽ കളിച്ചപ്പോഴും, ഭാഗ്യവശാൽ ആ രണ്ടു കളികളും ജയിച്ചു. ജയിച്ചാലും നിങ്ങൾ ഞങ്ങളെ പിന്തുണയ്ക്കാറുണ്ട്. തോറ്റാലും നിങ്ങൾ ഞങ്ങളെ പിന്തുണയ്ക്കാറുണ്ട്. നിങ്ങൾ എപ്പോഴും വലിയ പിന്തുണയാണ് നൽകുന്നത്. നിങ്ങൾക്കറിയാമല്ലോ, ക്രിക്കറ്റിന് കേരളം രണ്ടു മികച്ച താരങ്ങളെ നൽകിയിട്ടുണ്ട്. എസ്. ശ്രീശാന്തും സഞ്ജു സാംസണും. പ്രത്യേകിച്ച് ലോകകപ്പിൽ സഞ്ജുവിന്റെ വളർച്ചയും, ഐപിഎല്ലിൽ അദ്ദേഹം കളിക്കുന്ന രീതിയും കാണുന്നതിൽ വലിയ സന്തോഷം. അതു കാണുന്നത് തന്നെ വളരെ വലിയ കാര്യമാണ്.’’– യുവരാജ് പറഞ്ഞു.

ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസിഡറാണ് യുവരാജ് സിങ്. നടി നവ്യ നായരും ചടങ്ങിൽ പങ്കെടുത്തു. യുവരാജ് അടിച്ച സിക്സിനു മുകളിൽ ഇനി ഏതായാലും ഒരുത്തനും അടിക്കാൻ പോകുന്നില്ലെന്ന് നവ്യ നായർ പ്രസംഗത്തിൽ പറഞ്ഞു. ‘‘ഞാൻ എന്റെ മകനോട് പറയാറുണ്ടായിരുന്നു, ആര് എങ്ങനെ കളിച്ചാലും ശരി, പക്ഷേ താങ്കൾ ഒരു ഓവറിൽ അടിച്ചുകൂട്ടിയ ആ സിക്സറുകൾ, അത് ഇനി ആരും ആവർത്തിക്കാൻ പോകുന്നില്ല. അതുപോലെ ഇനി ആരും ഞങ്ങളുടെ ഹൃദയങ്ങളിൽ ഇടം നേടാനും പോകുന്നില്ല’’– യുവരാജിനെ വേദിയിലിരുത്തി നവ്യ പറഞ്ഞു. കൂപ്പുകൈകളോടെയാണ് നവ്യയ്ക്ക് യുവി നന്ദി പറഞ്ഞത്. ഇതിൽ കൂടുതൽ വിവരം ക്രിക്കറ്റിനെക്കുറിച്ച് തനിക്കില്ലെന്നും നവ്യ തമാശരൂപേണ കൂട്ടിച്ചേർത്തു.

English Summary:

Yuvraj Singh praises Sanju Samson's advancement successful the T20 World Cup and his awesome IPL performance. He besides highlighted Kerala's publication to Indian cricket with players similar S. Sreesanth and Sanju Samson. Actress Navya Nair Praises Yuvraj Singh

Read Entire Article