Published: March 23, 2026 10:49 PM IST
1 minute Read
ചെന്നൈ ∙ ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിലുള്ള സഞ്ജു സാംസന്റെ അരങ്ങേറ്റത്തിനു കാത്തിരിക്കുകയാണ് ആരാധകർ. ട്വന്റി20 ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിന്റെ തുടർച്ച ഐപിഎലിലും കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ടീമിൽ സഞ്ജുവിന്റെ റോൾ എന്താകുമെന്ന് സംബന്ധിച്ചും ചർച്ചകൾ പലതും നടക്കുന്നുണ്ട്. ഓപ്പണിങ് സ്ഥാനം ഏറെക്കുറെ ഉറപ്പിച്ച താരം, വിക്കറ്റ് കീപ്പറാകുമോ എന്നതാണ് പ്രധാന ചോദ്യം. എം.എസ്.ധോണിയുള്ള ടീമിൽ, ഇത്തവണം ഗ്ലൗസ് സഞ്ജുവിനു കൈമാറുമോ എന്നതാണ് ആകാംക്ഷ. മുൻ ചെന്നൈ താരം കൂടിയായ ആർ.അശ്വിന്റെ ഒരു പോസ്റ്റും ചർച്ചകൾ കൊഴുപ്പിച്ചു.
ഫീൽഡിങ് കോച്ച് ജെയിംസ് ഫോസ്റ്ററുടെ മേൽനോട്ടത്തിൽ, ബൗണ്ടറിയിൽ ക്യാച്ചിങ് പരിശീലനം നടത്തുന്ന സഞ്ജുവിന്റെ ചിത്രങ്ങളാണ് അശ്വിൻ പങ്കുവച്ചത്. പുതുതായി സിഎസ്‌കെയിലെത്തിയ താരം കീപ്പിങ് ഗ്ലൗസുകൾ ഇല്ലാതെ ഹൈ ക്യാച്ചുകൾ പരിശീലിക്കുകയാണെന്ന് അശ്വിൻ ചിത്രത്തോടൊപ്പം കുറിച്ചു. ഈ പരിശീലനങ്ങൾ എന്തെങ്കിലും തന്ത്രപരമായ സൂചനയാണോ അതോ സാധാരണ പ്രീ-സീസൺ തയാറെടുപ്പാണോ എന്നും അശ്വിൻ അദ്ഭുതപ്പെട്ടു. ഈ പോസ്റ്റ് പെട്ടെന്ന് തന്നെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി.
As we instrumentality the Charminar Express and caput to Chennai, ( from my erstwhile tweet) Sanju doing immoderate fielding signifier with James Foster.
Not conscionable lukewarm up catches, but precocious balls successful the deep.
Indications oregon conscionable gradually easing in?#ipl2026 #CSK pic.twitter.com/J1YLa8D2JW
‘‘സഞ്ജു ഫോസ്റ്ററോടൊപ്പം ഹൈ ബോളുകൾ പരിശീലിക്കുന്നു?? ഇത് പരിശീലിക്കുന്നതാണോ അതോ വിക്കറ്റ് കീപ്പർ സ്ഥാനം ലോക്ക് ആണെന്നതിന്റെ സൂചനയാണോ? സിഎസ്‌കെ ഫീൽഡിങ് ഇനി എലൈറ്റ് ആയിരിക്കും.’’, ‘‘ഇതൊരു സൂചനയാണ്, സഞ്ജു ഫീൽഡ് ചെയ്യുകയും എംഎസ് കീപ്പിങ് തുടരുകയും ചെയ്യും. അടുത്ത വർഷത്തെ ഐപിഎൽ വരെ ഇത് തുടർന്നേക്കാം, അതിനുശേഷം എംഎസ് സമാധാനപരമായി വിരമിക്കും.’’, ‘‘ധോണി വിക്കറ്റ് കീപ്പർ. സിഎസ്‌കെയുടെ ഇലവനിൽ സഞ്ജു സാംസണും ധോണിയും.’’, ‘‘സഞ്ജു ഫീൽഡിങ് ആണ് ചെയ്യുന്നത് കീപ്പിങ് അല്ലെന്ന് തോന്നുന്നു, തലയെ സിഎസ്‌കെ വിക്കറ്റ് കീപ്പറായി കാണുന്നതിൽ സന്തോഷം.’’ തുടങ്ങിയ കമന്റുകൾ അശ്വിന്റെ പോസ്റ്റിനു താഴെ നിറഞ്ഞു.
ഐപിഎലിൽ എം.എസ്.ധോണി, ഇംപാക്ട് പ്ലെയറായി കളിക്കാൻ തീരുമാനിച്ചെങ്കിൽ മാത്രമേ സഞ്ജു വിക്കറ്റ് കീപ്പറാകാൻ സാധ്യതയുള്ളൂ. അല്ലെങ്കിൽ ഇത്തവണയും ‘തല’ തന്നെയാകും വിക്കറ്റിനു പിന്നിൽ. സഞ്ജു സാംസണോടൊപ്പം അണ്ടർ–19 ക്യാപ്റ്റൻ ആയുഷ് മാത്രേയാകും ഓപ്പണങ്ങിൽ ചെന്നൈയുടെ കൂട്ടുകെട്ട്. രാജസ്ഥാൻ റോൽസിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞെത്തിയ സഞ്ജുവിന് ചെന്നൈ വൈസ് ക്യാപ്റ്റൻ സ്ഥാനമടക്കം എന്തെങ്കിലും നൽകുമോ എന്ന കാര്യം കണ്ടറിയണം.
English Summary:








English (US) ·