ഇത് ആഴത്തിലുള്ള ബന്ധമാണ്! ആ വിനായകവിഗ്രഹം മുതൽ ഭാഗ്യയുടെ കല്യാണം വരെയും ഒപ്പം തന്നെ; ലാലിൻറെ സ്വന്തം സുരേഷ്

8 months ago 11

Authored by: ഋതു നായർ|Samayam Malayalam26 Jun 2025, 11:25 am

മോഹൻലാലും സുചിത്രയും മാത്രമല്ല ലാലേട്ടന്റെ അച്ഛനും അമ്മയും ആയും സുരേഷ് ​ഗോപിക്ക് അടുത്തബന്ധമാണ്. തന്റെ വിവാഹത്തിന് തലേദിവസം തന്നെ അവർ എത്തിയ കഥയും ഈ അടുത്തിടെ സുരേഷ്ഗോപി പങ്കുവച്ചിരുന്നു

മോഹൻലാൽ സുചിത്ര സുരേഷ് ഗോപി & രാധികമോഹൻലാൽ സുചിത്ര സുരേഷ് ഗോപി & രാധിക (ഫോട്ടോസ്- Samayam Malayalam)
മെഗാസ്റ്റാറുകൾക്ക് ഫാൻസ്‌ ഫൈറ്റ് ഉണ്ടെങ്കിലുംയഥാർത്ഥ ജീവിതത്തിൽ വലിയ ബന്ധം കാത്തുസൂക്ഷിക്കുന്നവർ ആണ് സുരേഷ് ഗോപി യും മോഹൻലാലും മമ്മൂട്ടിയും ഒക്കെ. അത്തരത്തിൽ ഒരു സൗഹൃദ - സഹോദര്യ ബന്ധത്തിന്റെ തീവ്രത ആണ് സുരേഷ് ഗോപി മോഹൻലാൽ ബന്ധത്തിൽ ഉള്ളത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പിറന്നാൾ ദിനം മോഹൻലാൽ പങ്കുവച്ച ഒരു കുറിപ്പാണു ആരാധർ ഏറ്റെടുത്തിരിക്കുന്നത്.

സുരേഷ് ഗോപിക്ക് ജൂൺ 26 പിറന്നാൾ ദിനമാണ്. അറുപത്തി ആറാം വയസിലേക്ക് കടക്കുകയാണ് അദ്ദേഹം. പ്രായം കൊണ്ട് മോഹന്ലാലിനേക്കാൾ മൂത്തതാണ് സുരേഷ് ഗോപി. ഒരു വയസ്സ് വ്യത്യാസമാണ് ഇരുവരും തമ്മിലെന്ന് ഗൂഗിൾ പറയുന്നു. എന്നാൽ തന്റെ ജീവിതത്തിൽ ഒരു ജ്യേഷ്ഠന്റെ സ്ഥാനമാണ് മോഹൻലാലിന് ഉള്ളതെന്നും അദ്ദേഹത്തെ അത്രയും അറിയാം തനിക്കെന്നും സുരേഷ് ഗോപി പല വട്ടം പറഞ്ഞിട്ടുണ്ട്.

ലാലിനോട് മാത്രമല്ല മമ്മൂട്ടി ആയും സുരേഷ് ഗോപിക്ക് അത്രയും അടുത്ത ബന്ധമാണ്. ഷൂട്ടിങ് ലൊക്കേഷനിൽ ആണെങ്കിൽ കൂടിയും മമ്മൂട്ടി ആണ് ഫോൺ ചെയ്യുന്നത് എങ്കിൽ ഇരിയ്ക്കുന്ന ഇടത്തുനിന്നും താൻ എണീറ്റ് നിന്ന് മാത്രമേ സംസാരിക്കൂ എന്നാണ് സുരേഷ് ഗോപി പറഞ്ഞിട്ടുള്ളത്. സുരേഷിന്റെ മകൾ ഭാഗ്യയുടെ വിവാഹത്തിനു താര രാജാക്കന്മാർ ഒരുമിച്ചെത്തിയപ്പോൾ ആ കാഴ്ച ആരാധകരെ സംബന്ധി ച്ചിടത്തോളം മറക്കാൻ ആകാത്ത സംഭവം ആയിരുന്നു.

സുരേഷിന്റെ പിറന്നാളിന് ഒരിക്കൽ പോലും മറക്കാതെ ലാൽ ആശംസ നേർന്നും എത്താറുണ്ട്. തിരിച്ചും ആ പതിവ് സുരേഷ് ഗോപി തെറ്റിക്കാറില്ല. ഈ അടുത്താണ് ജെ എസ്‌കെ മൂവി പ്രമോഷന്റെ ഇടയിൽ ലാലും കുടുംബവും ആയി തനിക്ക് എത്ര ആഴത്തിൽ ഉള്ള ബന്ധമെന്ന് സുരേഷ് ഗോപി പറയുന്നത്. എല്ലാ ദിവസവും ലാലിൻറെഅച്ഛനെ സ്നേഹത്തോടെ ഓർക്കുന്ന ആള് കൂടിയാണ് സുരേഷ് ഗോപി.

ALSO READ: ഞാൻ ചേട്ടനും ചേച്ചിക്കും മകളെപ്പോലെ! മഞ്ചുക്കുട്ടി വാര്യർ ആണ്; ദി റിയൽ പോരാളി; എന്തിനെയും നേരിടാനുള്ള കഴിവ് മോൾക്കുണ്ടെന്ന് കുഞ്ചുവുംതന്റെയും രാധികയുടെയും വിവാഹത്തിന് മോഹൻലാലിൻറെ അച്ഛൻ നൽകിയ സമ്മാനം വീട്ടിൽ ഉള്ള ദിവസങ്ങളിൽ എല്ലാം വന്ദിച്ച ശേഷം ആണ് യാത്ര പുറപ്പെടാറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തേക്കിൻ തടിയിൽ തീർത്ത ആ വിഗ്രഹം വീട്ടിലെ ഐശ്വര്യമായി ഇന്നും താൻ സൂക്ഷിച്ചു വച്ചിട്ടുണ്ടെന്നും ഏറെ സന്തോഷത്തോടെ സുരേഷ് ഗോപി പറഞ്ഞിരുന്നു.


പൂജാമുറിയിൽ വച്ച വിഗ്രഹം ജ്യോതിഷിയുടെ നിർദ്ദേശം മാനിച്ചുകൊണ്ട് ആണ് പിന്നെ ഡൈനിങ് ഹാളിൽ വടക്കോട്ട് ദൃഷ്ടി കിട്ടുന്ന തരത്തിൽ ജോത്സ്യൻ കാണിച്ച് തന്ന സ്ഥലത്ത് തന്നെ സ്ഥാപിച്ചുവെന്നും എന്നും അത് തന്റെ വീട്ടിൽ ഉള്ളത് സന്തോഷമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

മോഹൻലാലിനെ അത്രയും തനിക്ക് അറിയാമെന്നും മുൻപൊരിക്കൽ ഒരു മാധ്യമത്തോട് സംസാരിക്കവെ സുരേഷ് ഗോപി പറഞ്ഞിട്ടുണ്ട് . ആരെയും വേദനിപ്പിക്കാത്ത മനസ്സ് നിറച്ചും നന്മ ഉള്ള ആളാണ് അദ്ദേഹമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. അതേസമയം സുരേഷ് ഗോപിയുടെ ഏറ്റവും പുത്തൻ ചിത്രം ജൂൺ 27 നു റിലീസ് ചെയ്യാൻ ഇരുന്നതാണ്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പെട്ടിരിക്കുകയാണ് അദ്ദേഹത്തിന്റെ പുത്തൻ ചിത്രം JSK.
Read Entire Article