Published: May 15, 2026 12:20 PM IST
1 minute Read
ധരംശാല∙ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയുടെ പേരിൽ വീണ്ടും വിവാദത്തിലായി പഞ്ചാബ് കിങ്സ് പേസർ അർഷ്ദീപ് സിങ്. അർഷ്ദീപ് നിറത്തിന്റെ പേരിൽ മുംബൈ ഇന്ത്യൻസ് ബാറ്റർ തിലക് വർമയെ അപമാനിച്ചെന്നാണ് ആരാധകരുടെ വിമർശനം. ഐപിഎലിൽ പഞ്ചാബ് കിങ്സ്– മുംബൈ ഇന്ത്യൻസ് മത്സരത്തിനു മുൻപ് അർഷ്ദീപ് സ്നാപ്ചാറ്റിൽ പങ്കുവച്ച വിഡിയോയാണു പുതിയ വിവാദത്തിനു വഴി മരുന്നിട്ടത്. അർഷ്ദീപിന്റെ വിഡിയോയിൽ തിലക് വർമയെ ‘അന്ധേരെ’ (കറുത്തവൻ) എന്ന് തമാശരൂപേണ വിളിക്കുന്നത് വ്യക്തമാണ്. എന്നാൽ അർഷ്ദീപിന്റെ വാക്കുകൾ തിലക് വർമ ആദ്യം കേട്ട ഭാവം നടിച്ചില്ല.
അർഷ്ദീപ് പരിഹാസം തുടരുകയും താരത്തോട് ‘സൺസ്ക്രീൻ’ ഉപയോഗിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ പഞ്ചാബ് സ്വദേശിയായ മുംബൈ ഇന്ത്യൻസ് താരം നമൻ ധീറിനെ ചൂണ്ടിക്കാട്ടി ഇതാണ് പഞ്ചാബിലെ ‘നൂർ’ (വെളിച്ചം) എന്നും അർഷ്ദീപ് വിശേഷിപ്പിച്ചു. ദൃശ്യങ്ങളിൽ മുഴുവൻ സമയവും ചിരിച്ചുകൊണ്ടാണ് തിലക് വർമ സംസാരിക്കുന്നതെങ്കിലും, സുഹൃത്തുക്കൾ തമ്മിലുള്ള കളിയാക്കൽ മാത്രമായി ഇതിനെ കാണാൻ സാധിക്കില്ലെന്നാണ് ഒരു വിഭാഗം ആരാധകർ വാദിക്കുന്നത്.
ഇൻസ്റ്റഗ്രാമിൽ 60 ലക്ഷത്തിലെറെ ആരാധകരുള്ള അർഷ്ദീപിന്റെ വിഡിയോകൾ വിവാദത്തിലാകുന്നത് ആദ്യ സംഭവമല്ല. മുൻപ് ടീമിനൊപ്പമുള്ള യാത്രയ്ക്കിടെ വിമാനത്തിൽനിന്നുള്ള ദൃശ്യങ്ങൾ അർഷ്ദീപ് പങ്കുവച്ചപ്പോൾ പഞ്ചാബ് കിങ്സിലെ സഹതാരം യുസ്‍വേന്ദ്ര ചെഹല്‍ ഇ– സിഗരറ്റ് ഉപയോഗിക്കുന്നതും ഉൾപ്പെട്ടിരുന്നു. തുടർന്ന് താരങ്ങളുടെ സമൂഹമാധ്യമ ഇടപെടലുകളിൽ ബിസിസിഐ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. എന്നാല്‍ സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പങ്കുവയ്ക്കുന്നത് അർഷ്ദീപ് തുടരുകയായിരുന്നു.
ഐപിഎലിൽ തുടർച്ചയായ അഞ്ചാം തോൽവിയാണ്, മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബ് കിങ്സ് കഴിഞ്ഞ ദിവസം വഴങ്ങിയത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് എട്ടു വിക്കറ്റ് നഷ്ടത്തിൽ 200 റൺസടിച്ചപ്പോൾ, മറുപടിയിൽ മുംബൈ നാലു വിക്കറ്റ് നഷ്ടത്തില്‍ 19.5 ഓവറിൽ വിജയത്തിലെത്തി. 33 പന്തിൽ 75 റൺസെടുത്ത തിലക് വർമയാണ് മുംബൈയ്ക്ക് വിജയം നേടിക്കൊടുത്തത്. തിലക് വർമയാണു കളിയിലെ താരം.
Honestly, this is ridiculous. Arshdeep singh is intelligibly mocking Tilak Varma successful this video.
One time this benignant of behaviour connected societal media is going to enactment him successful a truly pugnacious spot. Yuzi Chahal is the cleanable illustration of however rapidly things tin backfire. 😬 pic.twitter.com/FxB4EADF4E
English Summary:







English (US) ·