‘ഇത് ധോണിയുടെ അവസാന സീസൺ; പക്ഷേ സഞ്ജുവിനെ ഒരിക്കലും സിഎസ്കെ ക്യാപ്റ്റനാക്കില്ല; കാരണം...’

2 months ago 8

ഓൺലൈൻ ഡെസ്‌ക്

Published: March 22, 2026 03:22 PM IST Updated: March 22, 2026 03:33 PM IST

1 minute Read

സഞ്ജു സാംസണും എം.എസ്.ധോണിയും (Instagram/chennaiipl/)
സഞ്ജു സാംസണും എം.എസ്.ധോണിയും (Instagram/chennaiipl/)

ചെന്നൈ ∙ കഴിഞ്ഞ കുറച്ച് സീസണുകളിലായി ഐപിഎലിൽ എം.എസ്.ധോണിയുടെ ഭാവി എപ്പോഴും ചർച്ചയാകാറുണ്ട്. സീസൺ തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും ഇത് ധോണിയുടെ അവസാന ഐപിഎൽ ആകുമോ എന്നതാണ് ചർച്ച. പതിവു പോലെ ഇത്തവണയും ആ ചർച്ചയ്ക്കു കുറവില്ല. എന്നാൽ ഇത്തവണ ധോണി ഐപിഎലിനോട് വിടപറയുമെന്ന് ഉറപ്പിച്ച് പറയുകയാണ് ചെന്നൈ സൂപ്പർ കിങ്സ് മുൻ താരം കൂടിയായ റോബിന്‍ ഉത്തപ്പ.

‘‘2026 ഐപിഎൽ ധോണി മഞ്ഞ ജഴ്സിയിൽ കളിക്കുന്ന അവസാന വർഷമാകാനാണ് സാധ്യത. ഈ വർഷം ഒരു മെന്റർ-കം-പ്ലെയർ റോളിലാകും അദ്ദേഹം കൂടുതൽ കളിക്കുക എന്ന് ഞാൻ കരുതുന്നു. അദ്ദേഹം ഏഴാം നമ്പറിൽ ബാറ്റ് ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല, എട്ടാം നമ്പറിൽ ചെയ്തേക്കും. താൻ വിരമിക്കാനൊരുങ്ങുകയാണെന്ന് അറിഞ്ഞുകൊണ്ട്, പടിപടിയായി അതിലേക്ക് മാറാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അദ്ദേഹം അത് ചെയ്യുമെന്ന് ഞാൻ കരുതുന്നു.’’– ഉത്തപ്പ പറഞ്ഞു.

എല്ലാ ഐപിഎൽ സീസണുകളിലും കളിച്ചിട്ടുള്ള സജീവമായ നാല് താരങ്ങളിലൊരാളാണ് 44 വയസ്സുകാരനായ ധോണി; രോഹിത് ശർമ, വിരാട് കോലി, മനീഷ് പാണ്ഡെ എന്നിവരാണ് മറ്റുള്ളവർ. 278 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 38 ശരാശരിയിലും 137 സ്‌ട്രൈക്ക് റേറ്റിലും 5439 റൺസാണ് ധോണിയുടെ സമ്പാദ്യം. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ താരം ആറാം സ്ഥാനത്താണ്.

∙ സഞ്ജുവിനെ ക്യാപ്റ്റനാക്കില്ലചെന്നൈ സൂപ്പർ കിങ്സിലേക്ക് എത്തിയ രാജസ്ഥാൻ റോയൽസ് മുൻ ക്യാപ്റ്റൻ സഞ്ജു സാംസണിന് സിഎസ്‌കെ ക്യാപ്റ്റൻ സ്ഥാനം കൈമാറാൻ സാധ്യതയില്ലെന്നും ഋതുരാജ് ഗെയ്‌ക്‌വാദിനെ ഫ്രാഞ്ചൈസിയുടെ ദീർഘകാല ക്യാപ്റ്റനായി പരിഗണിക്കുമെന്നും ഉത്തപ്പ പറഞ്ഞു. ‘‘സിഎസ്‌കെ ക്യാപ്റ്റൻസി ചുമതലകൾ സഞ്ജു സാംസണിന് കൈമാറണമെന്ന് ഞാൻ കരുതുന്നില്ല. ക്യാപ്റ്റൻ എന്ന നിലയിൽ നിലയുറപ്പിക്കാൻ ഋതുരാജ് ഗെയ്‌ക്‌വാദിന് സമയം നൽകണം. 2024 മുതൽ അദ്ദേഹം ടീമിനെ നയിക്കുന്നു. ആളുകൾ എന്ത് പറഞ്ഞാലും, അദ്ദേഹം എം.എസ്. ‍ധോണിയുടെ നിഴലിൽ നിന്ന് പുറത്തുവരികയാണ്. അദ്ദേഹം പൂർണ്ണമായും പുറത്തുവന്ന് സ്വന്തം വ്യക്തിത്വത്തിൽ നിൽക്കണമെന്ന് ആഗ്രഹിക്കുന്നു. അദ്ദേഹത്തിന് എന്ത് ചെയ്യാൻ കഴിയുമെന്ന് നമ്മൾ കാണണം. എംഎസ് കളിക്കാത്തപ്പോൾ ടീമിനെ നയിക്കാനും, ആ വലിയ വ്യക്തിത്വത്തിന്റെ സ്വാധീനത്തിലാണെന്ന തോന്നലില്ലാതെ സ്വന്തം നിലയിൽ നിൽക്കാനും ആഗ്രഹിക്കുന്നു.’’– ഉത്തപ്പ പറഞ്ഞു.

29 വയസ്സുകാരനായ ഋതുരാജ് ഗെയ്‌ക്‌വാദിനെ 2024ലാണ് സിഎസ്‌കെ നായകനായി നിയമിച്ചത്. ആ വർഷം പോയിന്റ് പട്ടികയിൽ ടീം അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. കഴിഞ്ഞ സീസണിൽ, പരുക്ക് കാരണം ഗെയ്‌ക്‌വാദിന് ടൂർണമെന്റിനിടെ പുറത്തുപോകേണ്ടി വന്നു. താരത്തിന്റെ അഭാവത്തിൽ ധോണി ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തു. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായാണ് സിഎസ്‌കെ ഫിനിഷ് ചെയ്തത്. വരാനിരിക്കുന്ന സീസണുകളിൽ ഗെയ്‌ക്‌വാദിനെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പിന്തുണച്ച ഉത്തപ്പ ഇങ്ങനെ പറഞ്ഞു: ‘‘ഗെയ്‌ക്‌വാദിന് കുറച്ച് വർഷങ്ങൾ നൽകൂ. അത് ഫലിച്ചില്ലെങ്കിൽ, ക്യാപ്റ്റൻസി ചുമതലകൾ കൈകാര്യം ചെയ്യാൻ സഞ്ജു സാംസൺ എപ്പോഴും ടീമിലുണ്ട്..’’

English Summary:

MS Dhoni's IPL aboriginal is simply a predominant taxable of discussion, with erstwhile CSK subordinate Robin Uthappa predicting that the 2026 IPL mightiness beryllium his last. Uthappa besides suggests Dhoni volition play a mentor-cum-player relation and bat little down the bid arsenic helium gradually transitions towards retirement.

Read Entire Article