ഇനി ശ്രേയസിന്റെ കാലം, ക്യാപ്റ്റനായി പ്രഖ്യാപിച്ചു, സൂര്യ ടീമിൽനിന്നും പുറത്ത്; വൈഭവ് സൂര്യവംശിയുടെ ‘മാസ് എൻട്രി’

1 month ago 4

ഓൺലൈൻ ഡെസ്ക്

Published: June 06, 2026 01:26 PM IST Updated: June 06, 2026 03:34 PM IST

2 minute Read

shreyas-vaibhav
ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി. Photo: SAEED KHAN/INDRANIL MUKHERJEE/AFP

മുംബൈ∙ ശ്രേയസ് അയ്യരെ ഇന്ത്യൻ ട്വന്റി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ച് ബിസിസിഐ. ഫോം കണ്ടെത്താനാകാതെ ബുദ്ധിമുട്ടുന്ന സൂര്യകുമാർ യാദവിനു പകരമാണ് ശ്രേയസ് ക്യാപ്റ്റന്‍സി ഏറ്റെടുത്തത്. മുംബൈയിൽ നടന്ന സിലക്ഷൻ കമ്മിറ്റി യോഗത്തിനു ശേഷം ബിസിസിഐ ചീഫ് സിലക്ടർ അജിത് അഗാർക്കര്‍, സെക്രട്ടറി ദേവ്ജിത് സൈകിയ എന്നിവർ നടത്തിയ വാർത്താ സമ്മേളനത്തിനാണ് ഇംഗ്ലണ്ട്, അയർലൻഡ് ടീമുകൾക്കെതിരെ ട്വന്റി20 പരമ്പരയ്ക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമുകളെ പ്രഖ്യാപിച്ചത്. ഇന്ത്യയുടെ കൗമാരതാരം വൈഭവ് സൂര്യവംശി മൂന്നു ടീമുകളിലും ഇടംനേടി. ഐപിഎലിൽ 16 കളികളിൽനിന്ന് 776 റൺസെടുത്ത വൈഭവ് ടൂർണമെന്റിലെ ടോപ് സ്കോററായിരുന്നു. ഓറഞ്ച് ക്യാപ്, എമർജിങ് പ്ലേയർ, സൂപ്പർ സ്ട്രൈക്കർ തുടങ്ങി പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയതോടെയാണ് വൈഭവിന്റെ ടീം സിലക്ഷൻ വേഗത്തിലായത്.

What you should work next

2023 ഡിസംബറിൽ ഓസ്ട്രേലിയയ്ക്കെതിരെയാണ് ശ്രേയസ് ഇന്ത്യൻ ജഴ്സിയിൽ ഒടുവിൽ ട്വന്റി20 മത്സരം കളിച്ചത്. ഐപിഎലിൽ പഞ്ചാബ് കിങ്സിനെ പ്ലേ ഓഫിലെത്തിക്കാൻ സാധിച്ചില്ലെങ്കിലും ബാറ്റിങ്ങിൽ തിളങ്ങിയ അയ്യർ, 498 റണ്‍സ് അടിച്ചെടുത്തിരുന്നു. അവസാന മത്സരങ്ങളെല്ലാം തുടർച്ചയായി തോറ്റ പഞ്ചാബ് പോയിന്റ് ടേബിളിൽ അഞ്ചാമതായാണു ഫിനിഷ് ചെയ്തത്. എങ്കിലും സൂര്യയെ മാറ്റാൻ തീരുമാനിച്ചതോടെ, ശ്രേയസ് അയ്യർ‍ക്കു വേണ്ടി ടീം സിലക്ടർ അജിത് അഗാർക്കർ ശക്തമായി നിലകൊള്ളുകയായിരുന്നു. തിലക് വർമയാണ് മൂന്നു ടീമുകളുടെയും വൈസ് ക്യാപ്റ്റൻ. അയർലൻഡിനെതിരെയും ഇംഗ്ലണ്ടിനെതിരെയും ഒരേ ടീമുമായാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. ഏഷ്യൻ ഗെയിംസ് ടീമില്‍ സൂപ്പർ താരം ജസ്പ്രീത് ബുമ്രയും കളിക്കും. പ്രിൻസ് യാദവ് ഏഷ്യൻ ഗെയിംസ് ടീമിൽ‌ ഇല്ല.

മികച്ച ഫോമിലുള്ള അഭിഷേക് ശർമ– സഞ്ജു സാംസണ്‍ സഖ്യമാണ് നിലവിൽ ഇന്ത്യയുടെ ഓപ്പണിങ് ജോഡി. ലോകകപ്പിലെ ഹീറോയായ സഞ്ജുവിനെ ഉടൻ പ്ലേയിങ് ഇലവനിൽനിന്നു മാറ്റാൻ സാധ്യതയില്ല. ഫോമിലായതിനാൽ അഭിഷേകും പ്ലേയിങ് ഇലവനിലുണ്ടാകും. വൈഭവ് സൂര്യവംശിയാണെങ്കിൽ ഐപിഎലിൽ അടക്കം ഓപ്പണിങ് ബാറ്റർ മാത്രമായിട്ടാണു കളിച്ചിട്ടുള്ളത്. ഇതാണ് കൗമാര താരത്തിന്റെ കാര്യത്തിൽ പ്രധാന വെല്ലുവിളി. എങ്കിലും അയർലൻഡിനെതിരായ മത്സരങ്ങളിലും ഏഷ്യൻ ഗെയിംസിലും വൈഭവ് ഓപ്പണറായി ഇറങ്ങാൻ സാധ്യതയുണ്ട്. ഓപ്പണിങ് സഖ്യത്തിൽ പരീക്ഷണത്തിനൊരുങ്ങിയാൽ ഇഷാന്‍ കിഷനും ടീമുകളിലുണ്ട്.

What you should work next

ട്വന്റി20 ലോകകപ്പ് വിജയിച്ച ശേഷം ഇന്ത്യ ഫോർമാറ്റിൽ മറ്റു മത്സരങ്ങൾ കളിച്ചിട്ടില്ല. ട്വന്റി20 ലോകകപ്പ് നിലനിർത്തുന്ന ആദ്യ ടീമെന്ന നേട്ടത്തിലേക്ക് ഇന്ത്യയെത്തിയത് സൂര്യകുമാർ യാദവിനു കീഴിലാണ്. എന്നാൽ ലോകകപ്പിൽ ബാറ്റിങ്ങിൽ തിളങ്ങാൻ ഇന്ത്യന്‍ ക്യാപ്റ്റനു സാധിച്ചിരുന്നില്ല. ലോകകപ്പിൽ ഒൻപതു മത്സരങ്ങൾ കളിച്ച താരത്തിന് 242 റൺസ് മാത്രമാണു നേടിയത്. ഐപിഎലിൽ മുംബൈ ജഴ്സിയിൽ 270 റൺസെടുത്തും നിരാശപ്പെടുത്തിയതോടെയാണ് സൂര്യയ്ക്ക് ക്യാപ്റ്റന്‍സിയും ടീമിലെ സ്ഥാനവും ഒരുമിച്ചു നഷ്ടമാകുന്നത്.

അയർ‍ലൻഡിനെതിരായ പരമ്പരയ്ക്കുള്ള ടീം– ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), വൈഭവ് സൂര്യവംശി, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, അക്ഷർ പട്ടേൽ, വാഷിങ്ടൻ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്ണോയി, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, അർഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്

What you should work next

ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ടീം– ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), വൈഭവ് സൂര്യവംശി, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, അക്ഷർ പട്ടേൽ, വാഷിങ്ടൻ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്ണോയി, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, അർഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്

ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീം– ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, വൈഭവ് സൂര്യവംശി, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, അക്ഷർ പട്ടേൽ, വാഷിങ്ടൻ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്ണോയി, ജസ്പ്രീത് ബുമ്ര, ഹർഷിത് റാണ, അർഷ്ദീപ് സിങ്

English Summary:

Shreyas Iyer T20 skipper has been announced by the BCCI, taking implicit the captaincy successful spot of Suryakumar Yadav, who has been struggling to find form. This determination was made pursuing a enactment committee gathering successful Mumbai.

Read Entire Article