Published: February 04, 2026 06:21 PM IST
2 minute Read
ന്യൂഡൽഹി∙ ട്വന്‍റി20 ലോകകപ്പ് നിലനിര്‍ത്താനിറങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെ മുന്നറിയിപ്പ്. ഈ സമയത്ത് ഇന്ത്യയില്‍ കളിക്കുമ്പോള്‍ ഏറ്റവും ശ്രദ്ധിക്കേണ്ട ഘടകം എന്നു സൂചിപ്പിച്ചാണ് ധോണി സുപ്രധാനകാര്യം ചൂണ്ടിക്കാട്ടിയത്. ‘‘ഇന്ത്യന്‍ ടീം അതിശക്തരാണ്. ലോകത്തെ ഏറ്റവും അപകടകാരികളായ ടീമുമാണ്. ചാംപ്യന്‍ ടീമിനുവേണ്ട എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയ സംഘം. അവര്‍ക്ക് ട്വന്‍റി20യില്‍ അസാമാന്യ അനുഭവസമ്പത്തുമുണ്ട്. സമ്മര്‍ദങ്ങള്‍ അതിജീവിച്ചവരാണ്. പക്ഷേ ഫെബ്രുവരി മാസത്തിലാണ് നിങ്ങള്‍ ഇന്ത്യയില്‍ കളിക്കുന്നത് എന്നോര്‍ക്കണം.’’ – ക്യാപ്റ്റന്‍ കൂള്‍ പറഞ്ഞു.
‘‘ഫെബ്രുവരിയില്‍ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഏറ്റവും ഭയക്കേണ്ട കാര്യം അന്തരീക്ഷത്തിലെ മഞ്ഞിന്‍റെയും ഈര്‍പ്പത്തിന്‍റെയും സാന്നിധ്യമാണ്. ഇതു പലപ്പോഴും പ്രതീക്ഷകളെ അട്ടിമറിച്ചേക്കാം. ഐ ഹേറ്റ് ഡ്യൂ..’’ – സ്പോര്‍ട്സ് ബ്രോഡ്കാസ്റ്റര്‍ ജതിന്‍ സപ്രുവിന് നല്‍കിയ അഭിമുഖത്തില്‍ ധോണി പറഞ്ഞു. താന്‍ രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കുമ്പോഴും ഏറ്റവും കൂടുതല്‍ ഭയപ്പെട്ടിരുന്നതും ഈ സാഹചര്യമായിരുന്നെന്ന് ധോണി പറഞ്ഞു. മഞ്ഞുള്ളപ്പോള്‍ ടോസ് നിര്‍ണായകമാകും. മത്സരത്തിന്റെ വിധി നിര്‍ണയിക്കുന്നതില്‍ അതിന് പ്രാധാന്യം കൂടും. ടീമിന്‍റെ ഘടനയെക്കുറിച്ചും ആശയക്കുഴപ്പങ്ങള്‍ക്കിടയാക്കുമെന്നും ധോണി പറഞ്ഞു.
ഏതു സാഹചര്യത്തെയും നേരിടാന്‍ കെല്‍പ്പുള്ള ടീമാണ് ഇന്ത്യയ്ക്ക് ഇന്നുള്ളതെന്ന് ധോണി പറഞ്ഞു. ‘‘പരുക്കുകള്‍ ഒഴിവാക്കണം. ഓരോരുത്തരും ടീം ഏല്‍പ്പിക്കുന്ന ജോലികള്‍ കൃത്യമായി ചെയ്യണം. ലോകത്ത് ഇന്നുള്ള ഏതു ടീമിനെയും തോല്‍പ്പിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ട്. ബാക്കിയെല്ലാം വരുന്നതുപോലെ.’’ – 2007ല്‍ ഇന്ത്യയ്ക്ക് കന്നി ട്വന്റി20 ലോകകപ്പ് നേടിത്തന്ന ക്യാപ്റ്റന്‍ പറഞ്ഞു.
∙ രോ–കോ ലോകകപ്പ് കളിക്കുമോ?വിരാട് കോലിയെയും രോഹിത് ശർമയെയും അടുത്ത ഏകദിന ലോകകപ്പിൽ കളിപ്പിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്ന് എം.എസ്. ധോണി അഭിപ്രായപ്പെട്ടു. പ്രായമല്ല, പ്രകടനവും ഫിറ്റ്നസുമാകണം ലോകകപ്പ് ടീം തിരഞ്ഞെടുപ്പിൽ മാനദണ്ഡമെന്ന് ധോണി തുറന്നടിച്ചു. ‘‘രോഹിത്തും കോലിയും നന്നായി കളിക്കുന്നുണ്ടെങ്കിൽ, ശാരീരികക്ഷമത തെളിയിച്ചിട്ടുണ്ടെങ്കിൽ അവർക്ക് അവസരം ലഭിക്കണം. അല്ലാതെ പ്രായം നോക്കിയല്ല തീരുമാനിക്കേണ്ടത്.’’– ധോണി പറഞ്ഞു. ‘രോ–കോ’ മിന്നും ഫോമിൽ നിൽക്കുമ്പോഴും ലോകകപ്പ് ടീമിലെ ഇടം സംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് കോച്ച് ഗൗതം ഗംഭീർ ഒഴിഞ്ഞുമാറുമ്പോഴാണ് ധോണിയുടെ നിലപാട്.
ലോകകപ്പിനുള്ള ടീമിനെ തിരഞ്ഞെടുക്കുമ്പോൾ എല്ലാവരെയും ഒരുപോലെ പരിഗണിക്കണമെന്ന് ധോണി ആവശ്യപ്പെട്ടു. ശാരീരികക്ഷമതയും പെർഫോമൻസും നോക്കി വേണം കളിക്കാർക്ക് അവസരം നൽകാൻ. അക്കാര്യത്തിൽ പക്ഷപാതം ഉണ്ടാകരുത്. ‘‘ഞാൻ 24–ാം വയസ്സിൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചപ്പോൾ എന്നോട് ആരും ഒന്നും പറഞ്ഞില്ല. പത്തുകൊല്ലം കഴിഞ്ഞ് ഞാൻ ഇന്ത്യയ്ക്കുവേണ്ടി കളിക്കുമ്പോഴും ഇരുപത് കൊല്ലം കഴിഞ്ഞ് കളിക്കുമ്പോഴും എന്‍റെ പ്രായത്തെക്കുറിച്ച് ആരും ഓർമിപ്പിക്കേണ്ട കാര്യമില്ല.’’ – എം.എസ്. പറഞ്ഞു.
🚨 MS Dhoni wants Rohit Sharma & Virat Kohli for the 2027 World Cup
MS Dhoni: Why should they not play? For maine property is not the criteria, show and fittingness are. Just due to the fact that idiosyncratic is successful their 30s, deciding whether they tin play oregon not isn’t for us. There is ever a need… pic.twitter.com/Z8QDRNzGMo
പരിചയസമ്പത്ത് വെറുതെയുണ്ടാവില്ല. 20–ാം വയസ്സില്‍ പരിചയസമ്പത്തുണ്ടാകണമെങ്കില്‍ നിങ്ങള്‍ സച്ചിന്‍ തെൻഡുൽക്കറായിരിക്കണം. 20–25 മൽസരങ്ങൾ കളിച്ച ഒരാളെ ആരും പരിചയസമ്പന്നനെന്ന് പറയില്ല. 80 മൽസരങ്ങളെങ്കിലും കളിച്ചയാളെ മാത്രമേ അങ്ങനെ വിലയിരുത്താനാകൂ. അത്രയെങ്കിലും പരിചയസമ്പത്തുള്ളവർക്കേ എങ്ങനെ സമ്മർദ്ദം നേരിടണമെന്നും സ്വയം നിയന്ത്രിക്കണമെന്നും സാഹചര്യങ്ങൾക്കനുസരിച്ച് പെരുമാറണമെന്നുമെല്ലാം തിരിച്ചറിയാനാകൂ. യുവത്വവും പരിചയസമ്പത്തും ഒരുപോലെ ഉണ്ടാകേണ്ടത് ഏതു ടീമിനും അനിവാര്യമാണ്.’ ധോണി പറഞ്ഞു.
2027 ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ഏകദിന ലോകകപ്പ് നിശ്ചയിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നീ രാജ്യങ്ങൾ ചേർന്നാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഇതിന് മുൻപ് ഇന്ത്യൻ ടീം അഫ്ഗാനിസ്ഥാൻ, ഇംഗ്ലണ്ട്, വെസ്റ്റിൻഡീസ്, ന്യൂസീലൻഡ്, ശ്രീലങ്ക എന്നീ ടീമുകളുമായി ഏകദിനപരമ്പരകൾ കളിക്കുന്നുണ്ട്. ഈ മത്സരങ്ങളിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാകും ടീം തിരഞ്ഞെടുപ്പ്.
English Summary:







English (US) ·