Published: March 21, 2026 10:35 AM IST
1 minute Read
ബെംഗളൂരു∙ ഇന്ത്യൻ പ്രീമിയർ ലീഗ് 2026 സീസണു മുന്നോടിയായുള്ള നെറ്റ്സ് പരിശീലനത്തിനിടെ ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാറിന്റെ പന്തുകൾ നേരിടാൻ സാധിക്കാതെ കുഴങ്ങി സൂപ്പർ താരം വിരാട് കോലി. ലണ്ടനിൽനിന്നു തിരിച്ചെത്തിയ കോലി, റോയൽചാലഞ്ചേഴ്സ് ബെംഗളൂരു ടീം ക്യാംപിൽ കഠിന പരിശീലനത്തിലാണ്. ഭുവനേശ്വർ കുമാറിന്റെ യോർക്കർ നേരിടാനാകാതെ വിരാട് കോലി ബുദ്ധിമുട്ടുന്ന വിഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഭുവനേശ്വറിന്റെ പന്തിൽ കോലിയുടെ ലെഗ് സ്റ്റംപ് തെറിച്ചു. 2025ൽ ആര്‍സിബിയുടെ ആദ്യ കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ച താരങ്ങളാണ് വിരാട് കോലിയും ഭുവനേശ്വർ കുമാറും. കഴിഞ്ഞ സീസണിൽ 15 മത്സരങ്ങളിൽനിന്ന് 657 റൺസെടുത്ത കോലി ബെംഗളൂരുവിന്റെ ടോപ് സ്കോററായിരുന്നു.
ഭുവനേശ്വർ കുമാർ 14 മത്സരങ്ങളിൽനിന്ന് 17 വിക്കറ്റുകൾ വീഴ്ത്തിയും തിളങ്ങിയിരുന്നു. ഓസ്ട്രേലിയൻ പേസർ ജോഷ് ഹെയ്സൽവുഡ് ആർസിബിയുടെ ആദ്യ മത്സരങ്ങൾ കളിക്കാത്തതിനാൽ, ഭുവനേശ്വർ കുമാറിന്റെ ഫോം ടീമിനു നിർണായകമാകും. യുവപേസർ യാഷ് ദയാലും ഐപിഎലിലെ ആദ്യ മത്സരങ്ങൾ കളിക്കുന്നതിൽ സ്ഥിരീകരണമായിട്ടില്ല.
2025 ലെ ഐപിഎൽ മെഗാലേലത്തിൽ 10.75 കോടി രൂപയ്ക്കാണ് ഭുവനേശ്വർ കുമാർ ആർസിബിയിൽ ചേർന്നത്. ഇനിയുള്ള ഓരോ നിമിഷവും ആർസിബിക്ക് നിർണായകമാണെന്ന് വിരാട് കോലി താരങ്ങളോടു പ്രതികരിച്ചു. ‘‘കഴിഞ്ഞ വർഷത്തെ കിരീട നേട്ടത്തിനായി രണ്ടോ, മൂന്നോ സീസണുകളായി നമ്മൾ കഠിനാധ്വാനം ചെയ്യുകയാണ്. ഈ സീസൺ കൂടുതൽ കടുപ്പമുള്ളതാകും. കാരണം എതിരാളികൾ അത്രയേറെ ശക്തരാണ്. ഈ ദിവസങ്ങളിലെ പരിശീലനം വേറുതേയുള്ളതല്ല. പരിശീലന സെഷനുകളിലെ ഓരോ മിനിറ്റും നിർണായകമാണ്.’’– കോലി പറഞ്ഞു.
അടുത്ത രണ്ടര മാസത്തിൽ നമ്മുടെ കഴിവിന്റെ 120 ശതമാനവും നൽകാനുള്ള സമയമാണെന്നും കോലി പ്രതികരിച്ചു. മാർച്ച് 28ന് നടക്കുന്ന ആദ്യ മത്സരത്തിൽ സണ്‍റൈസേഴ്സ് ഹൈദരാബാദാണ് ആർസിബിയുടെ എതിരാളികൾ. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽവച്ചാണു മത്സരം നടക്കുന്നത്.
This yorker from Bhuvneshwar Kumar wholly bushed Virat Kohli.🫡
In the past 2 years, Bhuvneshwar Kumar’s sanction has gone a spot down, but possibly successful this IPL helium volition decidedly bash thing special.🙌 pic.twitter.com/L0bF9BsR0Z
English Summary:







English (US) ·