ഈഡനിൽ മഴക്കളി; കൊൽക്കത്ത– പഞ്ചാബ് മത്സരം ഉപേക്ഷിച്ചു; അക്കൗണ്ട് തുറന്ന് കെകെആർ

1 month ago 7

ഓൺലൈൻ ഡെസ്‌ക്

Published: April 06, 2026 11:09 PM IST

1 minute Read

കൊൽക്കത്ത– പഞ്ചാബ് മത്സരത്തിനിടെ കൊൽക്കത്ത ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ മഴ പെയ്‌തപ്പോൾ (PTI Photo/Manvender Vashist Lav)
കൊൽക്കത്ത– പഞ്ചാബ് മത്സരത്തിനിടെ കൊൽക്കത്ത ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ മഴ പെയ്‌തപ്പോൾ (PTI Photo/Manvender Vashist Lav)

കൊൽക്കത്ത∙ ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്– പഞ്ചാബ് കിങ്സ് മത്സരം മഴമൂലം ഉപേക്ഷിച്ചു. ഇതോടെ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കുവച്ചു. സീസണിൽ ഇതുവരെ ഒരു മത്സരം പോലും വിജയിക്കാത്ത കൊൽക്കത്ത, ഇതോടെ അക്കൗണ്ട് തുറന്നു.

കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ടോസ് നേടിയ കൊൽക്കത്ത, ബാറ്റിങ്ങിനിറങ്ങി നാലാം ഓവറിലാണ് മഴ ആരംഭിച്ചത്. മൂന്നു മണിക്കുറിലേറെ സമയം കഴിഞ്ഞിട്ടും മഴ തോരാതെ വന്നതോടെയാണ് മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചത്.

കൊൽക്കത്ത 2ന് 25 എന്ന നിലയിൽ നിൽക്കെയാണ് മഴ പെയ്തത്. ഓപ്പണർ ഫിൻ അലൻ (7 പന്തിൽ 6), മൂന്നാം നമ്പറിലേക്കു പ്രമോഷൻ കിട്ടിയ കാമറൂൺ ഗ്രീൻ (2 പന്തിൽ 4) എന്നിവരുടെ വിക്കറ്റുകളാണ് കൊൽക്കത്തയ്ക്കു നഷ്ടമായത്. സേവ്യർ ബാർട്ട്‍ലെറ്റിനാണ് രണ്ടു വിക്കറ്റും. അജിൻക്യ രഹാനെ (6 പന്തിൽ 8*), അംഗ്‌ക്രിഷ് രഘുവംശി (7 പന്തിൽ 7*) എന്നിവരായിരുന്നു ക്രീസിൽ. 9ന് ലക്നൗവിനെതിരെയാണ് കൊൽക്കത്തയുടെ അടുത്ത മത്സരം. 11ന് സൺറൈസേഴ്സിനെതിരെയാണ് പഞ്ചാബ് കളിക്കാനിറങ്ങുന്നത്.

English Summary:

Kolkata Knight Riders vs Punjab Kings IPL lucifer was abandoned owed to rainfall astatine Eden Gardens, with some teams sharing a point. This marks Kolkata's archetypal constituent of the play aft their lucifer was stopped aboriginal by rain.

Read Entire Article