ഋഷഭ് പന്ത് ഏകദിന ടീമിൽനിന്ന് പുറത്തേക്ക്, പകരക്കാരൻ സഞ്ജുവല്ല, യുവതാരത്തെ തിരികെയെത്തിക്കാൻ നീക്കം

2 weeks ago 4

ഓൺലൈൻ ഡെസ്ക്

Published: May 15, 2026 03:49 PM IST

1 minute Read

 X@BCCI
സഞ്ജു സാംസൺ, ഋഷഭ് പന്ത്. Photo: X@BCCI

മുംബൈ∙ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ കിരീട വിജയത്തിൽ നിർണായക പങ്കുവഹിച്ചതിനു പിന്നാലെ മലയാളി താരം സഞ്ജു സാംസണെ ഏകദിന ടീമിലേക്കും വിക്കറ്റ് കീപ്പറായി പരിഗണിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗില്‍ ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടിയും തകര്‍പ്പൻ പ്രകടനമാണ് സഞ്ജു നടത്തുന്നത്. ഐപിഎലിനു പിന്നാലെ അഫ്ഗാനിസ്ഥാനെതിരെ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര ഇന്ത്യയ്ക്കു കളിക്കാനുണ്ട്. എന്നാൽ ഈ പരമ്പരയ്ക്കുള്ള ടീമിൽ രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജുവിനെ ഉൾപ്പെടുത്തില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സിലക്ഷൻ കമ്മിറ്റി മേയ് 19ന് അഫ്ഗാനിസ്ഥാനെതിരായ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കും. രണ്ടു വർഷത്തിനു ശേഷം യുവതാരം ഇഷാൻ കിഷനെ ടീമിലേക്കു തിരികെയെത്തിക്കാനാണു ബിസിസിഐ നീക്കം.

ഐപിഎലിൽ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ലക്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ ഋഷഭ് പന്ത് ഏകദിന ടീമിൽനിന്നും പുറത്തായേക്കും. അതേസമയം കെ.എൽ. രാഹുൽ തന്നെയായിരിക്കും ഏകദിന ടീമിന്റെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ. ഇഷാൻ കിഷൻ ടീമിലെത്തിയാലും പകരക്കാരന്റെ റോളിൽ ബഞ്ചിലായിരിക്കും സ്ഥാനം. 2023 ഒക്ടോബറിലാണ് ഇഷാൻ കിഷൻ ഇന്ത്യൻ ഏകദിന ടീമിൽ ഒടുവിൽ കളിച്ചത്. ഏതു പൊസിഷനിലും ഉപയോഗിക്കാവുന്ന ബാറ്ററെന്നതാണ് ഇഷാനിലെത്താൻ സിലക്ടർമാരെ പ്രേരിപ്പിച്ചത്. ഓപ്പണിങ്ങിലും മൂന്നാം നമ്പരിലും മധ്യനിരയിലും ഇഷാൻ ബാറ്റു ചെയ്യാറുണ്ട്. അതേസമയം ഓപ്പണിങ്ങിലോ, വൺഡൗണിലോ ആണ് സഞ്ജു പതിവായി കളിക്കാറുള്ളത്.

ട്വന്റി20 ലോകകപ്പിൽ അഞ്ച് ഇന്നിങ്സുകളിൽനിന്ന് 321 റൺസ് നേടിയ സഞ്ജു ‘പ്ലേയർ ഓഫ് ദ് ടൂർണമെന്റ്’ പുരസ്കാരം സ്വന്തമാക്കിയിരുന്നു. ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിലെ അരങ്ങേറ്റ സീസണിൽ, 11 കളികളിൽനിന്ന് രണ്ട് സെഞ്ചറികളും ഒരു അർധ സെഞ്ചറിയും അടക്കം 430 റൺസും താരം ഇതുവരെ അടിച്ചുകൂട്ടി. ഇഷാൻ കിഷനും മികച്ച ഫോമിലാണ് ഐപിഎൽ കളിക്കുന്നത്. സൺറൈസേഴ്സ് ഹൈദരാബാദ് 12 മത്സരങ്ങള്‍ പൂർത്തിയാക്കിയപ്പോൾ, നാല് അർധ സെഞ്ചറികളടക്കം 420 റൺസ് ഇഷാൻ കിഷൻ നേടിയിട്ടുണ്ട്. ജൂൺ 14നാണ് മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കു തുടക്കമാകുന്നത്.

English Summary:

Sanju Samson Misses Out connected ODI Squad, Ishan Kishan Eyed for Afghanistan Serie

Read Entire Article