‘എനിക്ക് പണം വാഗ്ദാനം ചെയ്തു’: വിരാട് കോലിയുടെ ‘ലൈക്ക്’ വിവാദത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മോഡൽ

2 weeks ago 4

ഓൺലൈൻ ഡെസ്‌ക്

Published: May 12, 2026 05:19 PM IST Updated: May 12, 2026 10:34 PM IST

1 minute Read

വിരാട് കോലി  (PTI Photo/Shahbaz Khan), ലി‌സ്‌ലാസ് (Instagram/lizlaz_tv/)
വിരാട് കോലി (PTI Photo/Shahbaz Khan), ലി‌സ്‌ലാസ് (Instagram/lizlaz_tv/)

ബെംഗളൂരു∙ ഇൻസ്റ്റഗ്രാമിൽ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ‘ലൈക്ക് കിട്ടിയതോടെ’ ശ്രദ്ധേയയായ ജർമൻ മോഡൽ ലിസ്‌ലാസ് ഗുരുതര ആരോപണവുമായി രംഗത്ത്. വിരാട് കോലിക്കെതിരെ മോശമായി സംസാരിക്കാൻ ചില മാധ്യമപ്രവർത്തകർ തനിക്ക് പണം വാഗ്ദാനം ചെയ്തതായി ലിസ്‌ലാസ് വെളിപ്പെടുത്തി. ലിസ്‌ലാസിന്റെ ഒരു പോസ്റ്റിൽ കോലിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്ന് ‘ലൈക്ക്’ പ്രത്യക്ഷപ്പെട്ടത് വലിയ ചർച്ചയായിരുന്നു. ഇതിനുപിന്നാലെയാണ് ഒരു ഇന്ത്യൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തനിക്ക് മാധ്യമങ്ങൾ പണം വാഗ്ദാനം ചെയ്തെന്ന വെളിപ്പെടുത്തൽ ലിസ്‌ലാസ് നടത്തിയത്.

‘‘അദ്ദേഹം (വിരാട് കോലി) ഒരിക്കലും ചെയ്യാത്ത കാര്യങ്ങളെക്കുറിച്ച് ആരോപണങ്ങൾ ഉന്നയിക്കാനും അദ്ദേഹത്തെക്കുറിച്ച് മോശമായ കാര്യങ്ങൾ പറയാനും ചില മാധ്യമപ്രവർത്തകർ എനിക്ക് പണം വാഗ്ദാനം ചെയ്തു. ഞാൻ എന്തിനാണ് അത് ചെയ്യുന്നത്? കോലി എന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് താരമാണ്. പണത്തിനോ പ്രശസ്തിക്കോ വേണ്ടി അദ്ദേഹത്തിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കാൻ തനിക്ക് താൽപ്പര്യമില്ല.’’– ജർമൻ ഇൻഫ്ലുവൻസറും ഗായികയുമായ ലിസ്‌ലാസ് അഭിമുഖത്തിൽ പറഞ്ഞു.

∙ ‘ലൈക്ക്’ വിവാദംകഴിഞ്ഞ മാസമാണ് ജര്‍മന്‍ മോഡലും ഇന്‍ഫ്ലുവന്‍സറുമായ ലിസ്‌‍ലാസിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വിരാട് കോലിയുടെ ‘ലൈക്ക്’ പ്രത്യക്ഷപ്പെട്ടത്. ഇതോടെ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയാണ് അരങ്ങേറിയത്. ഇതിനു പിന്നാലെ പോസ്റ്റിലെ ‘ലൗ’ റിയാക്ഷന്‍ നീക്കം ചെയ്തിരുന്നു. പക്ഷേ ഒറ്റ സംഭവം കൊണ്ട് ലിസ്‍ ലാസ് ഇന്ത്യയിലാകെ താരമായി. സംഭവത്തിൽ വിരാട് കോലി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

2025ൽ, നടിയും ഇൻഫ്ലുവൻസറുമായ അവനീത് കൗറിന്റെ ഫോട്ടോ കോലിയുടെ അക്കൗണ്ടിൽനിന്നു ലൈക്ക് ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ സമാനമായ ഒരു സാഹചര്യം ഉണ്ടായിരുന്നു. അന്നും ഇക്കാര്യം വ്യാപകമായ ചർച്ചകൾക്ക് കാരണമായി. അന്ന് കോലി ഒരു വിശദീകരണം നൽകിയിരുന്നു: ‘‘എന്റെ ഫീഡ് ക്ലിയർ ചെയ്യുന്നതിനിടയിൽ, അൽഗോരിതം തെറ്റായി ഒരു ലൈക്ക് രേഖപ്പെടുത്തിയതാണെന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. അതിന് പിന്നിൽ യാതൊരു ഉദ്ദേശ്യവുമില്ലായിരുന്നു. അനാവശ്യമായ അനുമാനങ്ങൾ ഉണ്ടാക്കരുതെന്ന് ഞാൻ അഭ്യർഥിക്കുന്നു.’’– കോലി വ്യക്തമാക്കി.

∙ ആരാണ് ലിസ്‍ലാസ്?ലിസ്‌ലാസ് ജനിച്ചത് ദക്ഷിണാഫ്രിക്കയിലാണ്; അമ്മ ജർമൻകാരിയും അച്ഛൻ ദക്ഷിണാഫ്രിക്കക്കാരനുമാണ്. ജർമൻ, ആഫ്രിക്കാൻസ് എന്നീ ഭാഷകൾക്ക് പുറമെ, ഡച്ച്, ഫ്രഞ്ച്, റഷ്യൻ, കൂടാതെ അല്പം സ്പാനിഷ് എന്നീ ഭാഷകളിലും ലിസ്‌ലാസിന് പ്രാവീണ്യമുണ്ട്. സൈക്കോളജിയിൽ എംഎസ്‌സി ബിരുദം നേടിയ അവർ സർട്ടിഫൈഡ് ലൈഫ് സേവിങ് നീന്തൽ താരം കൂടിയാണ്. ഫുഡ് വ്ലോഗിങ്, യാത്രകൾ, പാട്ടെഴുത്ത് എന്നിവയാണ് മറ്റു വിനോദങ്ങൾ. കോലി അവരുടെ പോസ്റ്റ് ലൈക്ക് ചെയ്തതായി പറയപ്പെട്ടതിന് പിന്നാലെ, ലിസ്‌ലാസ് ആർസിബിയുടെ ആരാധികയാണെന്നും കണ്ടെത്തി.

‌‘‘എന്റെ പ്രാദേശിക ടീമിനെ പിന്തുണയ്ക്കാൻ എനിക്കിഷ്ടമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വീടുപോലെ തോന്നുന്ന സ്ഥലം ബെംഗളൂരുവാണ്.’’– അവർ പറഞ്ഞു. ഇന്ത്യയിൽ വന്നതിന് ശേഷമാണ് ക്രിക്കറ്റ് പരിചയപ്പെട്ടതെങ്കിലും, കോലിയോടുള്ള തന്റെ ആരാധനയെക്കുറിച്ച് ലിസ്‌ലാസ് തുറന്നുപറഞ്ഞു. ‘‘എന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് താരം’’ എന്നാണ് കോലിയെ ലിസ്‌ലാസ് വിശേഷിപ്പിച്ചത്. കഴിഞ്ഞദിവസം മുംബൈ ഇന്ത്യൻസിനെതിരായ മത്സരം കാണാനും ലിസ്‌ലാസ് എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. 
 

English Summary:

Lizlaz, a German exemplary who gained attraction aft Virat Kohli's Instagram like, has made superior allegations against the Indian cricket star. She claims immoderate journalists offered her wealth to talk negatively astir Kohli, which she refused owed to her admiration for him arsenic her favourite cricketer.

Read Entire Article