എന്റെ കാഴ്ചയും ആത്മാവും മക്കളെന്ന് രവി മോഹൻ! ബി കെയർഫുൾ മാനിപ്പുലേഷൻ പലരീതിയിൽ ഉണ്ടായേക്കാമെന്ന് ആർതിയും

6 months ago 8

Authored by: ഋതു നായർ|Samayam Malayalam30 Jun 2025, 10:18 am

കൊണ്ടും കൊടുത്തും രവിയും ആർതിയും. വിട്ടുകൊടുക്കാതെ ആരതി. അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകരും താരങ്ങളും

ആർതി രവി ജയം രവിആർതി രവി ജയം രവി (ഫോട്ടോസ്- Samayam Malayalam)
മക്കളുടെ പിറന്നാൾ ദിനത്തിലും പരസ്പരം വിട്ടുകൊടുക്കാതെ ആർതിയും രവിമോഹനും. മകന്റെ പിറന്നാൾ ദിനം ഹൃദയസ്പർശിയായ കുറിപ്പെഴുതിയാണ് ആർതി എത്തിയത്. താരത്തിന് പിന്നാലെ എന്റെ കാഴ്ചയും ആത്മാവും ആണ് മക്കൾ. എന്റെ അഭിമാനം എന്റെ കുറുമ്പന്മാർ. എന്റെ ജീവിതവും ജീവനും എന്ന ക്യപാഷൻ നല്ക രവി മോഹനും മക്കൾക്ക് ഒപ്പമുളള ചിത്രം പങ്കുവച്ചെത്തി. എന്നാൽ രവിയുടെ പോസ്റ്റ് വന്നെത്തി ഒരു മണിക്കൂറിനുള്ളിൽ തന്നെ ആർതി മറ്റൊരു ഒരു സ്റ്റാറ്റസ് പങ്കുവച്ചു.

ബി കെയർഫുൾ "manipulation tin consciousness similar love" (മാനിപ്പുലേഷൻ സ്നേഹം ആണെന്ന് തോന്നിയേക്കാം ) എന്ന സ്റ്റാറ്റസ് ആണ് ആർതി പങ്കുവച്ചത്. ആരതിയുടെ പോസ്റ്റിനു നിരവധി താരങ്ങളും ആരാധകരും ആണ് ലവ് റിയാക്ഷൻ പങ്കുവച്ചുകൊണ്ട് എത്തിയത്. ആരവിന് ആശംസകൾ നേർന്നുകൊണ്ട് തൃഷ കൃഷ്ണനും ഖുശ്ബു സുന്ദറും എത്തിയിരുന്നു.

"എന്റെ ഏറ്റവും സ്പെഷ്യൽ ആയബോയ് നിനക്ക് ജന്മദിനാശംസകൾ" എന്നാണ് തൃഷ കുറിച്ചത്, "നമ്മുടെ കുഞ്ഞൻ ഇപ്പോൾ വളർന്നു വലിയ ആൺകുട്ടിയായി. അവനിൽ അഭിമാനിക്കുന്നു. അവൻ വളരെ നല്ല ആൺകുട്ടിയായി വളർന്നു. ദൈവം അവനെ എപ്പോഴും അനുഗ്രഹിക്കട്ടെ; എന്നാണ് ഖുശ്‌ബു കുറിച്ചത്.

ശക്തി സൗന്ദർ രാജൻ സംവിധാനം ചെയ്ത 2018 ലെ തമിഴ് സയൻസ് ഫിക്ഷൻ ത്രില്ലർ 'ടിക് ടിക് ടിക്' എന്ന ചിത്രത്തിൽ ആരവ് അഭിനയിച്ചിരുന്നു.

ALSO READ:അപ്പച്ചിയുടെ സ്വന്തം ആവണിക്കുട്ടി! എന്റെ രാജകുമാരിയെന്ന് മഞ്ജു; ഇപ്പോൾ മനസ്സിലായോ ഞാൻ എന്താ ഇങ്ങനെ ആയതെന്ന്2025 ന്റെ തുടക്കത്തിൽ ആണ് ആർതിയും രവിയും വേര്പിരിയയുന്ന വാർത്തകൾ വന്നതും കുടുംബകോടതിയിൽ ഭാര്യയിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് രവി മോഹൻ കോടതിയെ സമീപിക്കുന്നതും. അതേസമയം കരിയറിലും സജീവമാണ് രവി മോഹൻ. വരാനിരിക്കുന്ന 'ജീനി', 'കരാത്തേ ബാബു' എന്നീ ചിത്രങ്ങളിൽ രവി മോഹൻ പ്രധാന വേഷങ്ങളിൽ എത്തും. 'പരാശക്തി'യിലും അദ്ദേഹം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്, വില്ലൻ വേഷത്തിലാണ് അദ്ദേഹം എത്തുന്നത് എന്നാണ് സൂചന. സുധ കൊങ്ങര സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ശിവകാർത്തികേയനും ശ്രീലീലയും ആണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.


ALSO READ:ദിലീപിനെ പിന്തുണച്ച് മാധവ് സുരേഷ്ഗോപി! കുറച്ച് വർഷങ്ങളായി ഞാൻ വല്ലാത്തൊരു അവസ്ഥയിലൂടെ പോകുകയാണെന്ന് പറഞ്ഞ ദിലീപിന്റെ വാക്കുകളും

അതേസമയം വിവാഹമോചനവർത്തകൾ വന്നതിന് പിന്നാലെയാണ് ഗായിക കെനീഷ ഫ്രാന്‍സിസും ആയി രവി മോഹൻ പ്രണയത്തിലാണ് എന്ന വാര്‍ത്തകള്‍ വന്നത്. എന്നാല്‍ വാര്‍ത്തയ്‌ക്കെതിരെ രവി രംഗത്തെത്തയിരുന്നു . കെനീഷയും താനും അടുത്ത സുഹൃത്തുക്കളാണെന്നും, വിവാഹ ബന്ധത്തിലെ മാനസിക സമ്മര്‍ദ്ദ കാലത്ത് തനിക്ക് ആശ്വാസമായവളാണെന്നും നടന്‍ പറഞ്ഞിരുന്നു. വിവാഹ മോചന നടപടികള്‍ കോടതി പരിധിയിലാണ്. എന്നാൽ ഇതിനിടയിൽ രവിയും ആർതിയും പലവട്ടം സോഷ്യൽ മീഡിയ വഴി വാക് പോരുകൾ നടത്തിയിരുന്നു.

Read Entire Article