‘ഏറ്റവും വലിയ അപമാനം’: വൈഭവ് സൂര്യവംശിയെ പാക്കിസ്ഥാൻ താരത്തോട് താരതമ്യപ്പെടുത്തി; ഇന്ത്യൻ ആരാധകർ

3 days ago 2

മനോരമ ലേഖകൻ

Published: May 29, 2026 11:43 PM IST

2 minute Read

Rajasthan Royals' Vaibhav Suryavanshi gestures astatine  the extremity  of the Indian Premier League (IPL) Twenty20 cricket lucifer  betwixt  Rajasthan Royals and Gujarat Titans astatine  the Sawai Mansingh Stadium successful  Jaipur connected  April 28, 2025. (Photo by Sajjad HUSSAIN / AFP) / -- IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE --
വൈഭവ് സൂര്യവംശി (Photo by Sajjad HUSSAIN / AFP)

മുല്ലൻപുർ ∙ ഐപിഎൽ എലിമിനേറ്ററിലെ മിന്നുംപ്രകടനത്തിനു പിന്നാലെ രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവംശിക്ക് അഭിനന്ദനപ്രവാഹമാണ്. മത്സരത്തിൽ, 29 പന്തിൽ 97 റൺസ് അടിച്ചുകൂട്ടിയ പതിനഞ്ചുകാരനായ താരത്തിന് റെക്കോർഡ് സെഞ്ചറി എന്ന നേട്ടം നേരിയ വ്യത്യാസത്തിലാണ് നഷ്ടമായത്. സച്ചിൻ തെൻഡുൽക്കർ, ക്രിസ് ഗെയ്ൽ ഉൾപ്പെടെയുള്ള ക്രിക്കറ്റ് ഇതിഹാസങ്ങൾ വൈഭവിനെ അഭിനന്ദിച്ച് രംഗത്തെത്തി. ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്സ് എന്ന ഗെയ്‌ലിന്റെ റെക്കോർഡും വൈഭവ് തകർത്തിരുന്നു.

എന്നാൽ ഇതിനിടെ വൈഭവിനെ അഭിനന്ദിച്ച് പാക്കിസ്ഥാൻ മുൻ താരമായ മുഹമ്മദ് യൂസഫ് പങ്കുവച്ച കുറിപ്പ് സമൂഹമാധ്യമത്തിൽ ചർച്ചയായി. വൈഭവ് സൂര്യവംശിയെ മറ്റൊരു മുൻ പാക്ക് താരമായ ഷാഹിദ് അഫ്രീദിയോട് താരതമ്യപ്പെടുത്തിയായിരുന്നു യൂസഫിന്റെ കുറിപ്പ്. ഇതോടെയാണ് ഇക്കാര്യം ചർച്ചയായത്. ‘‘15 വയസ്സുകാരനായ ക്രിക്കറ്റ് വിസ്മയം വൈഭവ് സൂര്യവംശി എന്നെ ഷാഹിദ് അഫ്രീദിയെ ഓർമിപ്പിക്കുന്നു - യുവത്വം തുളുമ്പുന്ന, ഭയമില്ലാത്ത, സ്ഫോടനാത്മകമായ, ഊർജ്ജസ്വലനായ താരം. ഭാവി ഇതാ ഇവിടെയുണ്ട്!’’– വൈഭവിനെ അഭിനന്ദിച്ചുകൊണ്ട് യൂസഫ് എക്സിൽ കുറിച്ചു.

Hmmm.. getting compared to a bottommost tier slogger.. this is possibly the biggest insult to Vaibhav Sooryavanshi, the lowest constituent of his life. And I’m blessed it has travel truthful aboriginal successful his career. I’m definite he’ll get implicit it soon, and aft this, thing antagonistic volition ever impact him…

— THE SKIN DOCTOR (@theskindoctor13) May 28, 2026

കരിയറിന്റെ തുടക്കത്തിൽ വമ്പൻ ‘അടിക്കാരൻ’ ആയിട്ടായിരുന്നു ഷാഹിദ് അഫ്രീദിയുടെയും വരവ്. 1996ൽ തന്റെ ആദ്യ ഏകദിന ഇന്നിങ്സിൽ അഫ്രീദി 37 പന്തിൽ സെഞ്ചറി നേടിയിരുന്നു. ഇത് ഏകദേശം 18 വർഷത്തോളം ഏറ്റവും വേഗതയേറിയ ഏകദിന സെഞ്ചറിയെന്ന റെക്കോർഡായി നിലനിന്നു. 2014ൽ ന്യൂസീലൻഡ് താരം കോറി ആൻഡേഴ്സൻ 36 പന്തിൽ സെഞ്ചറി നേടിയാണ് ഇതു തകർത്തത്. 2015ൽ 31 പന്തിൽ സെഞ്ചറി നേടിയ ദക്ഷിണാഫ്രിക്കൻ ഇതിഹാസം എ.ബി.ഡിവില്ലിയേഴ്സിന്റെ പേരിലാണ് നിലവിൽ വേഗമേറിയ ഏകദിന സെഞ്ചറിയുടെ റെക്കോർഡ്.

No examination astatine each with Afridi. Vaibhav is mode different!

— manak (@manakseervi) May 29, 2026

എന്നാൽ ആരാധകരിൽ ഒരു വിഭാഗം ആളുകൾ അഫ്രീദിയുമായി വൈഭവിനെ താരതമ്യപ്പെടുത്തിയത് ഇഷ്ടപ്പെട്ടില്ല. ഇത് വൈഭവിനുള്ള അഭിനന്ദനമല്ല, അപമാനമാണെന്നാണ് ഒരു കമന്റ്. ‘‘ ഇത് വൈഭവ് സൂര്യവംശിയോട് കാണിക്കുന്ന ഏറ്റവും വലിയ അപമാനമായിരിക്കാം, അവന്റെ ജീവിതത്തിലെ ഏറ്റവും വലിയ താഴ്ചയുമാണിത്. ഇത് അവന്റെ കരിയറിന്റെ ആദ്യഘട്ടത്തിൽ തന്നെ വന്നതിൽ എനിക്ക് സന്തോഷമുണ്ട്. അവൻ ഇതിനെ പെട്ടെന്ന് തന്നെ മറികടക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, ഇതിനുശേഷം നെഗറ്റീവായ ഒന്നും അവനെ ഒരിക്കലും ബാധിക്കില്ല’’– ഒരാളുടെ കമന്റ് ഇങ്ങനെ. ‘‘അഫ്രീദിയുമായി യാതൊരുവിധ താരതമ്യവുമില്ല. വൈഭവ് തികച്ചും വ്യത്യസ്തനാണ്’’ എന്നാണ് മറ്റൊരാളുടെ കമന്റ്.

∙ പുകഴ്ത്തി ജാവേദ് അഫ്രീദിഅതേസമയം, പാക്കിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) ടീമായ പെഷവാർ സൽമിയുടെ ഉടമയും പാക്ക് വ്യവസായിയുമായ ജാവേദ് അഫ്രീദിയും വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് രംഗത്തെത്തി. ‘‘സുഹൃത്തുക്കളെ, 15 വയസ്സുകാരനായ വൈഭവ് സൂര്യവംശിയുടെ തകർപ്പൻ പ്രകടനത്തിൽ ഞാൻ ശരിക്കും അദ്ഭുതപ്പെട്ടുപോയി! അവൻ കളിച്ച രീതി ശരിക്കും ഉദ്വേഗഭരതമായിരുന്നു. ഇത്രയും ചെറിയ പ്രായത്തിൽ ഇങ്ങനെയുള്ള കഴിവ് വളരെ അപൂർവ്വവും സവിശേഷവുമാണ്. ഒരുപാട് ബഹുമാനവും സ്നേഹവും, കുട്ടി. നീ വളർന്നുവരുന്ന ഒരു ഭാവി സൂപ്പർസ്റ്റാറാണ്! കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുക.’’– ജാവേദ് അഫ്രീദി തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കുറിച്ചു.

പ്രതിഭകൾക്ക് അവരുടെ കഴിവ് പ്രകടിപ്പിക്കാൻ വേദിയൊരുക്കുന്നതിൽ ഫ്രാഞ്ചൈസി ലീഗുകളുടെ പ്രാധാന്യത്തെക്കുറിച്ചും ജാവേദ് അഫ്രീദി ഊന്നിപ്പറഞ്ഞു. ‘‘നമ്മുടെ പിഎസ്എൽ പോലുള്ള ലീഗുകൾ വളരെ പ്രധാനപ്പെട്ടതാകുന്നത്, വൈഭവിനെപ്പോലെ നമ്മുടെ പാക്കിസ്ഥാനിലെ ചെറുപ്പക്കാർക്കും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും ലോകത്തെ വിസ്മയിപ്പിക്കാനും ഒരേപോലെയുള്ള അവസരങ്ങൾ ലഭിക്കുന്നതിന് നമ്മൾ കൂടുതൽ വേദികൾ സൃഷ്ടിക്കേണ്ടതുണ്ട്.’’– ജാവേദ് അഫ്രീദി വ്യക്തമാക്കി. ബാബർ അസമിന്റെ ക്യാപ്റ്റൻസിയിൽ പിഎസ്എൽ 2026 കിരീടം നേടിയ പെഷവാർ സൽമി ഫ്രാഞ്ചൈസിയുടെ ഉടമയാണ് ജാവേദ് അഫ്രീദി.

English Summary:

Vaibhav Suryavanshi, a 15-year-old prodigy, has garnered immense praise for his explosive 97 disconnected 29 balls successful an IPL eliminator. His show has drawn comparisons to legends similar Shahid Afridi, sparking statement and admiration from cricketing giants.

Read Entire Article