ഐപിഎൽ കളത്തിൽ 3 താരങ്ങൾ മാത്രം; പക്ഷേ പിന്നണിയിലുണ്ട് ഈ മലയാളികൾ: അവർ ഇവരൊക്കെയാണ്..

2 months ago 8

മനോരമ ലേഖകൻ

Published: March 28, 2026 09:31 AM IST Updated: March 28, 2026 09:37 AM IST

1 minute Read

സഞ്ജു സാംസൺ, വിഷ്ണു വിനോദ്, വിഘ്നേഷ് പുത്തൂർ
സഞ്ജു സാംസൺ, വിഷ്ണു വിനോദ്, വിഘ്നേഷ് പുത്തൂർ

ഐപിഎലിൽ ഇത്തവണ കേരളത്തിൽനിന്നുള്ള 3 താരങ്ങൾക്കു മാത്രമാണ് ഇടം ലഭിച്ചത്. സൂപ്പർ താരം സഞ്ജു സാംസൺ ചെന്നൈ ടീമിലെത്തിയപ്പോൾ ചൈനാമൻ സ്പിന്നർ വിഘ്നേഷ് പുത്തൂരിനെ മിനി ലേലത്തിൽ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. പഞ്ചാബ് കിങ്സിനൊപ്പമുള്ള വിക്കറ്റ് കീപ്പർ ബാറ്റർ വിഷ്ണു വിനോദാണ് മറ്റൊരു മലയാളി.

എസ്.ശ്രീശാന്ത്, സച്ചിൻ ബേബി, ബേസിൽ തമ്പി, എസ്.മിഥുൻ, പി.പ്രശാന്ത്, പ്രശാന്ത് പരമേശ്വരൻ, റൈഫി വിൻസെന്റ് ഗോമസ്, എം.ഡി.നിധീഷ്, കെ.എം.ആസിഫ്, സന്ദീപ് വാരിയർ, അബ്ദുൽ ബാസിത് എന്നിവർ വിവിധ സീസണുകളിൽ ഐപിഎൽ ടീമുകളുടെ ഭാഗമായിട്ടുണ്ട്. ഇവർക്കു പുറമേ കരുൺ നായർ, ദേവ്ദത്ത് പടിക്കൽ തുടങ്ങിയ മറുനാടൻ മലയാളി താരങ്ങളും ഐപിഎലിൽ സജീവമാണ്.

പിന്നണിയിൽ മലയാളികൾ

കളത്തിനകത്ത് കേരള താരങ്ങളുടെ എണ്ണം കുറവാണെങ്കിലും ടീമുകളുടെ അണിയറയിൽ മലയാളികളുടെ സാന്നിധ്യമുണ്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പ്ലെയർ സ്കൗട്ടിങ് ടീമംഗമായി മുൻ കേരള, ഐപിഎൽ താരം പി.പ്രശാന്തുണ്ട്. കൊൽക്കത്തയുടെ കോച്ച് മറുനാടൻ മലയാളി അഭിഷേക് നായരാണ്. ഇതിനു പുറമേ നെറ്റ് ബോളർമാരായും റിസർവ് താരങ്ങളായും മലയാളികളുണ്ട്. മുൻ ഐപിഎൽ താരവും കേരള ടീമംഗവുമായ പേസർ കെ.എം.ആസിഫ് ഇത്തവണ കൊൽക്കത്ത ടീമിന്റെ റിസർവ് ബോളറാണ്.

പി.പ്രശാന്ത്, കെ.എം.ആസിഫ്, ഏദൻ ആപ്പിൾ ടോം

പി.പ്രശാന്ത്, കെ.എം.ആസിഫ്, ഏദൻ ആപ്പിൾ ടോം

കേരളത്തിന്റെ യുവ പേസർ ഏദൻ ആപ്പിൾ ടോം ഗുജറാത്ത് ടൈറ്റൻസിന്റെ റിസർവ് ടീമിനൊപ്പമുണ്ട്. മുംബൈ ഇന്ത്യൻസിന്റെ നെറ്റ് ബോളറായി തിരുവനന്തപുരം സ്വദേശി ജിക്കു ബ്രൈറ്റുണ്ട്. കഴിഞ്ഞ തവണയും മുംബൈയുടെ നെറ്റ് ബോളിങ് സംഘത്തിൽ ഈ മിസ്റ്ററി സ്പിന്നറുണ്ടായിരുന്നു. കോട്ടയം പുതുപ്പള്ളി സ്വദേശി ശ്രീഹരി നായർ ലക്നൗ സൂപ്പർ ജയന്റ്സ് ക്യാംപിൽ നെറ്റ് ബോളറായുണ്ട്. ‌ 

എറണാകുളം സ്വദേശിയായ ഗബ്രിയേൽ ബെൻ, 2020 മുതൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ടീമിന്റെ ത്രോഡൗൺ സ്പെഷലിസ്റ്റാണ് സ്പോർട്സ് മസ്യു (മസാജ് സ്പെഷലിസ്റ്റ്) ആയ തിരുവനന്തപുരം സ്വദേശി ജോസ് വൈദ്യർ 5 വർഷമായി സൺറൈഴ്സ് ടീമിന്റെ ഭാഗമാണ്.

ശ്രീഹരി നായർ, ജിക്കു ബ്രൈറ്റ്, ഗബ്രിയേൽ ബെൻ, ജോസ് വൈദ്യർ

ശ്രീഹരി നായർ, ജിക്കു ബ്രൈറ്റ്, ഗബ്രിയേൽ ബെൻ, ജോസ് വൈദ്യർ

എറണാകുളം സ്വദേശിയായ ഗബ്രിയേൽ ബെൻ, 2020 മുതൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ടീമിന്റെ ത്രോഡൗൺ സ്പെഷലിസ്റ്റാണ്. സ്പോർട്സ് മസ്യു (മസാജ് സ്പെഷലിസ്റ്റ്) ആയ തിരുവനന്തപുരം സ്വദേശി ജോസ് വൈദ്യർ 5 വർഷമായി സൺറൈസേഴ്സ് ടീമിന്റെ ഭാഗമാണ്.

English Summary:

Only 3 players from Kerala person made it to the IPL this season, a alteration from erstwhile years. Despite the reduced on-field presence, respective Malayalis are actively progressive successful squad enactment unit roles, showcasing their continued publication to the league.

Read Entire Article