‘ഐപിഎൽ ഫൈനലിന് നഖ്‌വിക്ക് ക്ഷണമില്ല; അഹമ്മദാബാദിൽ നടക്കുന്ന ഐസിസി യോഗത്തിൽ പങ്കെടുക്കുന്നത് ഓൺലൈനായി’

2 weeks ago 3

ഓൺലൈൻ ഡെസ്‌ക്

Published: May 17, 2026 10:08 AM IST Updated: May 17, 2026 12:09 PM IST

1 minute Read

ഏഷ്യാ കപ്പ് ഫൈനലിനു ശേഷം നടന്ന സമ്മാനദാനച്ചടങ്ങിൽ എസിസി പ്രസിഡന്റും പാക്കിസ്ഥാൻ മന്ത്രിയുമായ മൊഹ്‌സിൻ നഖ്‌വി. (Photo by Sajjad HUSSAIN / AFP)
മൊഹ്‌സിൻ നഖ്‌വി. (Photo by Sajjad HUSSAIN / AFP)

ന്യൂഡൽഹി ∙ 31ന് അഹമ്മദാബാദിൽ നടക്കുന്ന ഐപിഎൽ ഫൈനൽ കാണാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാനും ആഭ്യന്തര മന്ത്രിയുമായ മൊഹ്സിൻ നഖ്‌വിയെ ക്ഷണിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര കായിക മന്ത്രാലയം. അന്നേദിവസം അഹമ്മദാബാദിൽ നടക്കുന്ന രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) വാർഷിക ബോർഡ് യോഗത്തിൽ അദ്ദേഹം ഓൺലൈനായി മാത്രമേ പങ്കെടുക്കൂ എന്നാണ് വിവരം.

അഹമ്മദാബാദിൽ നടക്കുന്ന ഐപിഎൽ ഫൈനൽ കാണാൻ നഖ്‌വിയെയും ക്ഷണിച്ചതായി പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെയാണ് വിശദീകരണവുമായി അധികൃതർ രംഗത്തെത്തിയത്. മാർച്ച്- ഏപ്രിൽ മാസങ്ങളിൽ ദോഹയിൽ നടക്കേണ്ടിയിരുന്ന ഈ ഐസിസി യോഗങ്ങൾ, പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്താണ് അഹമ്മദാബാദിലേക്ക് മാറ്റിയത്.

English Summary:

The Indian Sports Ministry has clarified that Pakistan Cricket Board (PCB) Chairman Mohsin Naqvi has not been invited to ticker the IPL Final connected the 31st successful Ahmedabad. He volition lone enactment online successful the International Cricket Council (ICC) yearly committee gathering scheduled for the aforesaid time successful Ahmedabad.

Read Entire Article