ഐപിഎൽ 2022 വലിയ മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിക്കാൻ പോവുന്നത്. ലീഗിൻെറ ചരിത്രത്തിലെ തന്നെ സുപ്രധാനമായ മെഗാലേലത്തിൽ കളിക്കാർ വ്യത്യസ്ത ടീമുകളിലേക്ക് ചേക്കേറും.

നാല് കളിക്കാരെ നിലനിർത്താം
![]()
ഐപിഎല്ലിൽ നിലവിലുള്ള ടീമുകൾക്ക് നാല് കളിക്കാരെ നിലനിർത്താൻ സാധിക്കുമെന്നാണ് റിപ്പോർട്ട്. പുതിയ രണ്ട് ഫ്രാഞ്ചൈസികൾക്ക് ബാക്കിയുള്ള കളിക്കാരിൽ നിന്ന് മൂന്ന് പേരെ തെരഞ്ഞെടുക്കാം. ഐപിഎൽ മാനേജ്മെൻറും ഫ്രാഞ്ചൈസികളും തമ്മിൽ നടന്ന അനൌദ്യോഗിക ചർച്ചകളിലാണ് തീരുമാനമെന്ന് ഇഎസ്പിഎൻ ക്രിക് ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.
(PTI Photo/Sportzpics for IPL)
Also Read: ന്യൂസിലൻറിനോട് തോറ്റാൽ ഇന്ത്യ ലോകകപ്പ് സെമി കാണാതെ പുറത്താവുമോ? സാധ്യതകൾ ഇങ്ങനെ!!
പുതിയ ടീമുകൾക്കുള്ള നിർദ്ദേശങ്ങൾ
![]()
അഹമ്മദാബാദ്, ലക്നോ ടീമുകൾക്ക് മൂന്ന് കളിക്കാരെ നിലനിർത്താം. ഇതിൽ രണ്ട് ഇന്ത്യൻ താരങ്ങളും ഒരു വിദേശതാരവുമാണ് വേണ്ടത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ പുറത്ത് വന്നിട്ടില്ല. നിലനിർത്തുന്നതിൻെറ കാര്യത്തിൽ അന്തിമതീരുമാനം കളിക്കാരുടേതാണ്. ടീമിനൊപ്പം പോവണോ അതോ ലേലത്തിൻെറ ഭാഗമാവണോയെന്ന് അവർക്ക് തീരുമാനിക്കാം.
(PTI Photo)








English (US) ·