Published: February 02, 2026 07:56 PM IST Updated: February 02, 2026 08:03 PM IST
2 minute Read
ദുബായ്∙ രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും വിലപിടിപ്പുള്ള മത്സരം ഏതാണ്? സംശയം വേണ്ട, ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പോരാട്ടം തന്നെ. ലോകത്ത് മറ്റൊരു ക്രിക്കറ്റ് മത്സരത്തിനും ഇല്ലാത്ത സാമ്പത്തികമൂല്യമാണ് ഇന്ത്യ– പാക്കിസ്ഥാൻ ട്വന്‍റി20 മല്‍സരങ്ങള്‍ക്ക്. ലോകകപ്പ് പോലെയൊരു ടൂർണമെന്റിലാകുമ്പോൾ അതിന്റെ മൂല്യം ഞെട്ടിക്കുന്ന തലത്തിലേക്ക് ഉയരും. ഇക്കാരണം കൊണ്ടുതന്നെയാണ് ട്വന്‍റി20 ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിക്കാനുള്ള പാക്കിസ്ഥാന്‍റെ തീരുമാനം നിര്‍ണായകമാകുന്നത്.
What you should work next
സംപ്രേഷണാവകാശം, പരസ്യവരുമാനം, സ്പോണ്‍സര്‍ഷിപ്, ടിക്കറ്റിങ്, വാണിജ്യപരിപാടികള്‍, നിയമപരമായ ബെറ്റിങ് തുടങ്ങി ശതകോടികള്‍ മറിയുന്ന ഇവന്‍റാണ് ഓരോ ഇന്ത്യ–പാക്ക് പോരാട്ടവും. ഇവയെല്ലാം ചേര്‍ത്ത് ഒന്നും രണ്ടുമല്ല, 500 ദശലക്ഷം യുഎസ് ഡോളർ ( 4500 കോടി രൂപ) ആണ് ഒരു ഇന്ത്യ–പാക്ക് ക്രിക്കറ്റ് മത്സരത്തിന്‍റെ മൂല്യം. ഈ ലോകകപ്പില്‍ പാക്കിസ്ഥാന്‍ ഇന്ത്യയുമായി ഏറ്റുമുട്ടിയില്ലെങ്കില്‍ എന്തുസംഭവിക്കും? ആരുടെ പോക്കറ്റ് കീറും?
∙ ബോഡ്രകാസ്റ്റർമത്സരം നടന്നാല്‍ ഏറ്റവും വലിയ നേട്ടമുണ്ടാവുക സംപ്രേഷണാവകാശം ഏറ്റെടുത്ത ബ്രോഡ്കാസ്റ്റര്‍ക്കാണ്. ഇന്ത്യയില്‍ സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്ക് ആണ് ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാര്‍. ഡിജിറ്റല്‍ സംപ്രേക്ഷണവകാശം ജിയോ–ഹോട്‌സ്റ്റാറിനും. മത്സരം റദ്ദാക്കിയാല്‍ ഏറ്റവും വലിയ പ്രഹരം ബ്രോഡ്കാസ്റ്റര്‍ക്കായിരിക്കും. ശരാശരി 300 കോടി രൂപയുടെ പരസ്യവരുമാനമാണ് ഓരോ ഇന്ത്യ–പാക്ക് മത്സരവും കൊണ്ടുവരുന്നത്. അത് ഒറ്റയടിക്ക് ഇല്ലാതാകും. പ്രീമിയം റേറ്റില്‍ത്തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഓരോ 10 സെക്കന്‍ഡ് പരസ്യത്തിനും ലഭിക്കുക. 25 ലക്ഷം മുതല്‍ 40 ലക്ഷവും അതിനു മുകളിലുമാണിത്.
∙ ഐസിസിജിയോ ഹോട്സ്റ്റാര്‍ ഇതിനകം ഐസിസിയോട് ബ്രോഡ്കാസ്റ്റ് നിരക്കില്‍ റിബേറ്റ് ആവശ്യപ്പെട്ടുകഴിഞ്ഞു. ബ്രോഡ്കാസ്റ്റര്‍ പണം തിരികെ ആവശ്യപ്പെടുകയോ റിബേറ്റ് ചോദിക്കുകയോ ചെയ്താല്‍ ഐസിസിക്ക് വന്‍ നഷ്ടമാണ്. നഷ്ടം ഐസിസി ഏറ്റെടുക്കുമ്പോള്‍ അത് നേരിട്ട് ഐസിസി അംഗങ്ങളായ ക്രിക്കറ്റ് ബോര്‍ഡുകളെ ബാധിക്കും. അവര്‍ക്കുള്ള വിഹിതം കുറയും. അഞ്ചോ ആറോ രാജ്യങ്ങളൊഴികെ എല്ലാ ഫുള്‍ മെമ്പര്‍മാരും അസോഷ്യേറ്റ് മെമ്പര്‍മാരും ആ രാജ്യങ്ങളിലെ ക്രിക്കറ്റ് സംവിധാനം നിലനിര്‍ത്തുന്നത് ഐസിസിയില്‍ നിന്നുള്ള വിഹിതമോ സഹായമോ കൊണ്ടു മാത്രമാണ്.
∙ ബിസിസിഐ & പിസിബിഐസിസിക്കും ബ്രോഡ്കാസ്റ്റര്‍ക്കും നേരിടുന്നതുപോലെയുള്ള വലിയ നഷ്ടമാണ് ബിസിസിഐയ്ക്കും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനും ഉണ്ടാവുക. നേരിട്ടും അല്ലാതെയും ലഭിക്കുന്ന വരുമാനത്തില്‍ 200 കോടി രൂപ വീതം കുറയും. ബിസിസിഐക്ക് ഇത് താങ്ങാനുള്ള ശേഷിയുണ്ട്. എന്നാല്‍ പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം നിലനില്‍പ്പുപോലും അപകടത്തിലാക്കും. ഐസിസിയുടെ വരുമാനത്തില്‍ നിന്ന് പാക്കിസ്ഥാന്‍റെ വാര്‍ഷികവിഹിതം 5.57 ശതമാനമാണ്. അതായത് 316 കോടി രൂപ. ഐസിസിയുടെ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പാലിച്ചാല്‍ മാത്രമേ ഇതു പൂര്‍ണമായി ലഭിക്കൂ. സ്വമേധയാ മത്സരം ബഹിഷ്കരിക്കുന്നതുപോലുള്ള നടപടികള്‍ വലിയ തിരിച്ചടി വിളിച്ചുവരുത്തും.
What you should work next
∙ വലിയ വിലഐസിസി മാനദണ്ഡങ്ങളും മാര്‍ഗരേഖയും ലംഘിച്ചാല്‍ പാക്കിസ്ഥാന് വരുമാനനഷ്ടത്തിനടക്കമുള്ള ഇന്‍ഷുറന്‍സ് ലഭിക്കില്ല. നിയമനടപടികളില്‍ നിന്നോ നഷ്ടപരിഹാര ക്ലെയിമുകളില്‍ നിന്നോ സംരക്ഷണവും ഉണ്ടാവില്ല. ഐസിസി അംഗം പാര്‍ട്ടിസിപ്പേഷന്‍ എഗ്രിമെന്‍റ് ലംഘിച്ചാല്‍ ടൂര്‍ണമെന്‍റില്‍ നിന്ന് ലഭിക്കേണ്ട വരുമാനം പിടിച്ചുവയ്ക്കാനും പിഴ ചുമത്താനും ബ്രോഡ്കാസ്റ്റര്‍മാരടക്കം നഷ്ടപരിഹാരം തേടി കോടതികളെ സമീപിക്കാനും അതുവഴി വലിയ സാമ്പത്തി ബാധ്യതയുണ്ടാകാനും സാധ്യതയുണ്ട്.
ഇതിനെല്ലാമപ്പുറം ഭാവിയില്‍ ഈ തീരുമാനത്തിന് പാക്കിസ്ഥാന്‍ വലിയ വില കൊടുക്കേണ്ടിവരും. സ്പോണ്‍സര്‍മാരും ബ്രോഡ്കാസ്റ്റര്‍മാരും പണം ഇറക്കുന്നത് സ്ഥിരത കൂടി മുന്നില്‍ക്കണ്ടാണ്. വിശ്വസിക്കാന്‍ പറ്റാത്ത ടീമാണ് പാക്കിസ്ഥാന്‍ എന്ന പ്രതീതി ഇപ്പോള്‍ത്തന്നെ വന്നുകഴിഞ്ഞ സാഹചര്യത്തില്‍ പാക്കിസ്ഥാന്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്‍റുകളുടെയോ പരമ്പരകളുടെയോ സംപ്രേഷണം ഏറ്റെടുക്കാനും സ്പോണ്‍സര്‍ഷിപ്പിനും മറ്റും ആളില്ലാത്ത അവസ്ഥയും വന്നേക്കാം. അല്ലെങ്കില്‍ വളരെ കുറഞ്ഞ നിരക്ക് മാത്രമേ നല്‍കാന്‍ തയാറാകൂ. ഇത് ഐസിസിയും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും തമ്മിലുള്ള ഇടപാടുകള്‍ കൂടുതല്‍ സങ്കീര്‍ണവും ദുഷ്കരവുമാക്കും.
ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ കളിക്കില്ലെന്ന് പാക്കിസ്ഥാൻ ഞായറാഴ്ച വൈകിട്ടു സമൂഹമാധ്യമമായ എക്സിലൂടെയാണു പ്രഖ്യാപിച്ചത്. നിഷ്പക്ഷ വേദിയായ കൊളംബോയിൽ 15നാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയിൽ കളിക്കില്ലെന്നു നിലപാടെടുത്ത ബംഗ്ലദേശിനെ ലോകകപ്പിൽനിന്നു പുറത്താക്കിയതിന്റെ തുടർച്ചയാണ് ഈ സംഭവവും. ഏഴിന് ആരംഭിക്കുന്ന ലോകകപ്പിൽ, പാക്കിസ്ഥാന്റെ മത്സരങ്ങളെല്ലാം ശ്രീലങ്കയിലാണ്.
English Summary:







English (US) ·