‘ഒരു കുട്ടിയുടെ അച്ഛനാണെന്ന് ഓർക്കണം’; പോഡിയത്തിൽ കിടന്നും ചുംബിച്ചും ഹാർദിക്കിന്റെയും മഹികയുടെയും വിജയാഘോഷം– വിഡിയോ

1 week ago 3

ഓൺലൈൻ ഡെസ്‌ക്

Published: March 09, 2026 04:02 PM IST

1 minute Read

ട്വന്റി20 ലോകകപ്പ് വിജയത്തിനു പിന്നാലെ ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യയെ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്യുന്ന പങ്കാളി മഹിക ശർമ. REUTERS/Anushree Fadnavis,  REUTERS/Amit Dave
ട്വന്റി20 ലോകകപ്പ് വിജയത്തിനു പിന്നാലെ ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യയെ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്യുന്ന പങ്കാളി മഹിക ശർമ. REUTERS/Anushree Fadnavis, REUTERS/Amit Dave

അഹമ്മദാബാദ് ∙ ട്വന്റി20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം കിരീടം നേടി ഇന്ത്യ ചരിത്രം കുറിച്ചിരിക്കുകയാണ്. സ്വന്തം മണ്ണിൽ കിരീടം നേടുന്ന ആദ്യ ടീമായും ഇന്ത്യ മാറി. കലാശപ്പോരിൽ ന്യൂസീലൻഡിനെ 96 റൺസിനു തോൽപ്പിച്ചാണ് ഇന്ത്യ ചാംപ്യന്മാരായത്. ഫൈനൽ വിജയത്തിനു പിന്നാലെ ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും പങ്കാളി മഹിക ശർമയും ചേർന്നുള്ള റൊമാന്റിക് ആഘോഷ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഫൈനൽ വിജയത്തിന് തൊട്ടുപിന്നാലെ മഹിക ഗ്രൗണ്ടിലേക്ക് ഓടിയെത്തി. ഇരുവരും ഒന്നിച്ച് നൃത്തം ചെയ്യുന്നതും സെൽഫിയെടുക്കുന്നതും ചുംബിക്കുന്നതുമെല്ലാം ക്യാമറക്കണ്ണുകളിൽ പതിഞ്ഞു.

സ്റ്റേഡിയത്തിന് നടുവിലെ പോഡിയത്തിൽ ഇരുവരും ഇരിക്കുകയും പിന്നീട് അൽപനേരം അവിടെ കിടക്കുകയും ചെയ്തു. ഈ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഹാർദിക്കും മഹികയും ഒന്നിച്ചുള്ള ആഘോഷത്തിന് ആരാധകർക്കിടയിൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഇരുവരും അതിരുകടന്നതായി ചിലർ അഭിപ്രായപ്പെട്ടപ്പോൾ മറ്റു ചിലർ ഇവർക്ക് പിന്തുണ നൽകി.

What the hellhole is Hardik Pandya doing here? 😭
Looks similar helium was conscionable near unsocial connected the crushed to get intimate with Mehieka past nighttime 😂 pic.twitter.com/iNYPQEPlD8

— Kusha Sharma  (@Kushacritic) March 9, 2026

‘‘നിങ്ങൾ ഇന്ത്യയെ പ്രതിനിധീകരിക്കുമ്പോൾ, ദശലക്ഷക്കണക്കിന് ആരാധകരും സ്കൂൾ കുട്ടികളും അത് കാണുന്നുണ്ടെന്ന് ആരെങ്കിലും അദ്ദേഹത്തെ ഓർമിപ്പിക്കേണ്ടതുണ്ട്. ആഘോഷങ്ങൾ നല്ലതാണ്, എന്നാൽ അന്തസ്സും ഉത്തരവാദിത്തവും എപ്പോഴും ഒന്നാമതായിരിക്കണം—പ്രത്യേകിച്ചും നിങ്ങൾ തന്നെ വളർന്നുവരുന്ന ഒരു കുട്ടിയുടെ പിതാവായിരിക്കുമ്പോൾ.’’– ഹാർദിക്കിനെ വിമർശിച്ച് ഒരാൾ എക്സിൽ കുറിച്ചു.

മത്സരത്തിന് ശേഷമുള്ള അഭിമുഖത്തിൽ മഹികയെ തന്റെ ‘ലക്കി ചാം’ എന്നാണ് ഹാർദിക് വിശേഷിപ്പിച്ചത്. അവൾ തന്റെ ജീവിതത്തിലേക്ക് വന്നതിന് ശേഷം തന്റെ ഭാഗ്യം തെളിഞ്ഞെന്നും വിജയം തുടർക്കഥയായെന്നും ഹാർദിക് പറഞ്ഞു. നടാഷ സ്റ്റാൻകോവിച്ചുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് ഹാർദിക്കും മഹികയും തമ്മിൽ ഡേറ്റിങ് ആരംഭിച്ചത്. ഇരുവരും ഏകദേശം ഒരു വർഷമായി പ്രണയത്തിലാണ്.

ട്വന്റി20 ലോകകപ്പ് ടൂർണമെന്റിലുടനീളം ഗാലറിയിലിരുന്ന് ഹാർദിക്കിനെ പിന്തുണയ്ക്കുന്ന മഹികയെ പലപ്പോഴും കാണാമായിരുന്നു. പല മത്സരങ്ങളിലും ഹാർദിക്കിന്റെ മകൻ അഗസ്ത്യയും അവർക്കൊപ്പമുണ്ടായിരുന്നു. ടൂർണമെന്റിൽ ബാറ്റിങ്ങിലും ബോളിങ്ങിലും ഹാർദിക് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഒൻപത് മത്സരങ്ങളിൽനിന്നു രണ്ട് അർധസെഞ്ചറികൾ ഉൾപ്പെടെ 160.74 സ്ട്രൈക്ക് റേറ്റിൽ 217 റൺസ് നേടി; ഒൻപത് വിക്കറ്റുകളും വീഴ്ത്തി.

Someone needs to punctual him that erstwhile you correspond India connected unrecorded TV, millions of fans and schoolhouse kids are watching. Celebrations are fine, but dignity and work should ever travel first—especially erstwhile you are a begetter of a increasing kid yourself.#Chapri #HardikPandya pic.twitter.com/4h3mWYg1yd

— NARESH NEHRA 🧢 (@INC_NP) March 9, 2026

English Summary:

India has made past by winning their 2nd consecutive T20 World Cup, becoming the archetypal squad to unafraid the rubric connected location soil. Following their ascendant triumph implicit New Zealand successful the finals, Indian all-rounder Hardik Pandya's romanticist solemnisation with his woman Mahika Sharma has gone viral connected societal media, sparking mixed reactions among fans.

Read Entire Article