Published: March 28, 2026 08:51 PM IST
1 minute Read
ലഹോർ∙ പാക്കിസ്ഥാൻ സൂപ്പർ ലീഗ് മത്സരത്തിനിടെ അവതാരകനായി ഗ്രൗണ്ടിലെത്തിയ ഇംഗ്ലണ്ട് മുൻ താരം ഡൊമിനിക് കോർക്കിനെ മുന്‍ പാക്ക് സ്പിന്നര്‍ മുഷ്താഖ് അഹമ്മദ് അപമാനിച്ചെന്നു പരാതി. ഗ്രൗണ്ടിൽനിന്ന് മുൻ താരങ്ങൾ സംസാരിക്കുന്നതിനിടെയായിരുന്നു മുഷ്താഖ് അഹമ്മദിന്റെ അനാവശ്യ ചോദ്യങ്ങൾ എത്തിയത്. കളിച്ചിരുന്ന കാലത്ത് എത്ര തവണ ഞാൻ നിങ്ങളെ പുറത്താക്കിയിട്ടുണ്ട്? അതൊക്കെ ഓർമയുണ്ടോ? എന്നായിരുന്നു പാക്ക് മുൻ താരത്തിന്റെ ചോദ്യം.
ഇംഗ്ലിഷ് താരത്തിന്റെ വിക്കറ്റ് ഒരുപാടു തവണ നേടിയിട്ടുണ്ടെന്ന് സ്ഥാപിക്കാനായിരുന്നു മുഷ്താഖ് അഹമ്മദിന്റെ വാദം. എന്നാൽ ഒരു പ്രാവശ്യം മാത്രമാണ് ഇങ്ങനെ സംഭവിച്ചതെന്നായിരുന്നു കോർക്കിന്റെ മറുപടി. ഡൊമിനിക് കോർക്ക് വിഷയം മാറ്റാൻ ശ്രമിച്ചെങ്കിലും മുൻ പാക്കിസ്ഥാൻ താരം അതിനു തയാറായില്ല. ഇരുവരുടേയും സംസാരത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അവതാരകനായി എത്തിയ ഇംഗ്ലണ്ട് മുൻ താരത്തോട് മുഷ്താഖ് അഹമ്മദ് മര്യാദയില്ലാതെ പെരുമാറിയെന്നാണ് ഒരു വിഭാഗം ആരാധകരുടെ വാദം. തന്നെക്കുറിച്ച് കുറച്ചു പറഞ്ഞാൽ മതിയെന്നും ഗ്രൗണ്ടിൽ നിൽക്കുമ്പോൾ പിച്ചിനെക്കുറിച്ചു പറയണമെന്നും കോർക്ക് ആവശ്യപ്പെട്ടതോടെയാണ് ഈ സംഭാഷണം അവസാനിച്ചത്.
പാക്കിസ്ഥാന്റെ ക്രിക്കറ്റ് ചരിത്രത്തിലെ പ്രധാന സ്പിൻ ബോളർമാരിൽ ഒരാളായിരുന്നു മുഷ്താഖ് അഹമ്മദ്. 144 ഏകദിനങ്ങളും 52 ടെസ്റ്റുകളും കളിച്ചിട്ടുള്ളള മുഷ്താഖ് അഹമ്മദ് മുന്നൂറിലേറെ വിക്കറ്റുകൾ പാക്കിസ്ഥാനു വേണ്ടി വീഴ്ത്തിയിട്ടുണ്ട്. 37 ടെസ്റ്റുകളും 32 ഏകദിനങ്ങളും കളിച്ചിട്ടുള്ള കോർക്ക് ഇംഗ്ലണ്ടിനായി 172 വിക്കറ്റുകളും വീഴ്ത്തി.
🚨🚨Mushtaq Ahmed embarrassed dominic cork connected camera
- one meam helium was conscionable simply asking him a question and each of abrupt Mushtaq Ahmed conscionable embarrassed him,
• Lack of manners oregon what ? pic.twitter.com/5Uw0VcFGX0
English Summary:








English (US) ·